Bineesh K Achuthan

തെലുങ്കരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സംക്രാന്തി. ഇന്നും സിനിമയെ ഒരു പ്രധാന വിനോദോപാധിയായി കാണുന്ന തെലുങ്കർക്കിടയിൽ സംക്രാന്തി റിലീസിന് പ്രാധാന്യം ഏറെയാണ്. വർഷാരംഭത്തിൽ തന്നെ ജനങ്ങളെ തീയേറ്ററുകളിലേക്ക് ആകർഷിക്കാൻ പോന്ന എല്ലാ ചേരുവകളുമടങ്ങിയ ചിത്രങ്ങൾ ഈ സീസണിൽ റിലീസ് ചെയ്യാൻ സൂപ്പർ താരങ്ങൾ പരസ്പരം മത്സരിക്കാറുണ്ട്. കഴിഞ്ഞ സംക്രാന്തിയിൽ സീനിയർ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും ബാലകൃഷ്ണയുമായിരുന്നു പരസ്പരം മാറ്റുരച്ചതെങ്കിൽ ഇത്തവണ ഇരുവരും മത്സര രംഗത്തില്ല. പകരം സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും സീനിയർ സൂപ്പർ സ്റ്റാറുകളായ വെങ്കിടേഷ്, നാഗാർജ്ജുന എന്നിവരും ഒപ്പം യുവതാരം തേജ സജ്ജയുമാണ് സംക്രാന്തി പോരാട്ടത്തിൻ്റെ മുൻനിരയിൽ. ഈ നാല് ചിത്രങ്ങളിലൂടെ ഒരു തിരനോട്ടം.

1. ഗുണ്ടൂർ കാരം :
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന പ്രൊജക്റ്റാണിത്. ഹിറ്റ് മേക്കർ ത്രിവിക്രം ശ്രീനിവാസ് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവുമായി ഒരുമിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ വിജയത്തിൽ കവിഞ്ഞ ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. മഹേഷിൻ്റെ ആദ്യകാല ബ്ലോക്ക് ബസ്റ്ററായ അത്തഡു മലയാള പ്രേക്ഷകർക്കും പ്രിയപ്പെട്ടതാണ്. വൻ താര നിരയിൽ ഒരുങ്ങുന്ന ഗുണ്ടൂർ കാരത്തിൽ തെലുങ്കിലെ ലേറ്റസ്റ്റ് സെൻസേഷണലായ ശ്രീലീലയാണ് നായിക.

2. സൈന്ധവ് :
കഴിഞ്ഞ കുറേ വർഷങ്ങളായി മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വെങ്കിടേഷ് സോളോ ഹീറോ ആകുന്ന ചിത്രം കൂടിയാണ് സൈന്ധവ്. ഹിറ്റ് (HIT – ഹോമിസൈഡ് ഇൻ്റർവെൻഷൻ ടീം) സീരീസീലൂടെ പ്രശസ്തനായ സൈലേഷ് കൊലാനുവാണ് ഈ ആക്ഷൻ ചിത്രത്തിൻ്റെ സംവിധായകൻ. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി പ്രതിനായകനാകുന്ന സൈന്ധവിൽ ശ്രദ്ധ ശ്രീനാഥാണ് നായിക.

3. നാ സാമി രംഗ :
സമകാലികനായ വെങ്കിടേഷിനേപ്പോലെ കഴിഞ്ഞ കുറെ വർഷങ്ങളായി മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ സജീവമായ നാഗാർജ്ജുന ഇത്തവണ വരുന്നത് ജോഷിയുടെ ജോജു ചിത്രമായ പൊറിഞ്ചു മറിയം ജോസിൻ്റെ റീമേക്കുമായാണ്. കൊറിയോഗ്രാഫാറായ വിജയ് ബിന്നിയുടെ പ്രഥമ സംവിധാന സംരംഭമാണിത്. മലയാളി കൂടിയായ മിർന മേനോനാണ് നായിക. ഒപ്പം അല്ലരി നരേഷും. വിജയരാഘവൻ അവതരിപ്പിച്ച വേഷം നാസറാണ് ചെയ്യുന്നത്. സീൻ ബൈ സീൻ റീമേക്കായിരിക്കണമെന്നില്ല. തെലുങ്ക് പ്രേക്ഷകരുടെ അഭിരുചികൾക്കനുസരിച്ച് ക്ലൈമാക്സ് രംഗങ്ങളടക്കം വ്യത്യാസം ഉണ്ടാകും.

4. ഹനുമാൻ :
മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ചൂഡലാനി വുണ്ഡി എന്ന ചിത്രത്തിലൂടെ ബാലതാരമായി തുടക്കം കുറിച്ച തേജ സജ്ജയാണ് ഹനുമാനിലെ നായകൻ. ഒരു കാലത്തെ തിരക്കേറിയ ബാലതാരമായിരുന്ന തേജ സജ്ജ 2021 – ൽ സോംബി റെഡ്ഡിയിലൂടെയാണ് നായകനായി അരങ്ങേറുന്നത്. സൂപ്പർ ഹീറോ ജേണറിൽ വരുന്ന ഹനുമാനിലെ നായിക അമൃത അയ്യരാണ്. വരലക്ഷ്മി ശരത് കുമാറും ഒരു പ്രധാന വേഷത്തിലുണ്ട്. ഡോ. രാജശേഖറിൻ്റെ കൽക്കി – യിലൂടെ ശ്രദ്ധേയനായ പ്രശാന്ത് വർമ്മയാണ് സംവിധായകൻ. തമിഴ് താരമായ വിനയ് പ്രതിനായകനായി എത്തുന്നു.

NB : സംക്രാന്തി ചിത്രങ്ങളിൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വൻ അട്ടിമറിയാണ്. ഗോലിയാത്തിനെ നേരിട്ട ദാവീൻ്റേതാകാം ഈ സംക്രാന്തി.

You May Also Like

പ്രതീക്ഷ നശിച്ച ഒരു മനുഷ്യൻ തന്റെ യുവത്വം വീണ്ടെടുക്കാൻ കൂട്ടുകാരുടെ സഹായം തേടുന്നു, അയാൾ അതിൽ വിജയിക്കുമോ ?

Savin T 🎬 The World’s End (2013) “I remember sitting up there,…

ലൂസിഫറിലെ ആ സീൻ തനിക്കു ആത്മാവ് കൊണ്ടു കണക്റ്റ് ആയെന്നു രാഘവ ലോറൻസ്

കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട ഡബിൾ എക്‌സ്’ വൻവിജയമാകുകയാണ് . രാഘവ ലോറൻസും എസ് ജെ സൂര്യയും…

യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘താൻഡൽ’

നാഗ ചൈതന്യ – ചന്ദൂ മൊണ്ടേട്ടി ചിത്രം ‘താൻഡൽ’ ! ചിത്രീകരണം ആരംഭിച്ചു. യുവ സാമ്രാട്ട്…

പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

പന്ത്രണ്ട് ‘ എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകർ പ്രേക്ഷകരോട് അഭിപ്രായം…