അങ്ങേരുടെ സെഞ്ചുറിയും റെക്കോഡും ഒക്കെ ആയിരുന്നു ടീമിനേക്കാൾ അങ്ങേർക്ക് പ്രധാനം

97

Sanoop Narendran

‘കൊച്ചിൻ’ ടെണ്ടുൽക്കറോട് (പണ്ട് മുട്ടിത്തേപ്പ് കണ്ട് ദേഷ്യം വരുമ്പോൾ, നിർണായക ഘട്ടങ്ങളിൽ കളി മറക്കുമ്പോൾ നമ്മൾ വിളിച്ചിരുന്നത്) ചെറുപ്പകാലത്തൊക്കെ വല്യ ഇഷ്ടം തോന്നിയിരുന്നു. സെഞ്ച്വറി അടിക്കലാണ് വല്യ കാര്യം എന്ന് തോന്നിയിരുന്ന കുട്ടിക്കാലം. പക്ഷേ, ടീമാണ് വലുത് എന്ന് മനസ്സിലായ കാലം മുതൽ അങ്ങേരുടെ 90 കഴിഞ്ഞാലുള്ള ആ മുട്ടിത്തേക്കൽ അൺ സഹിക്കബിൾ ആയിരുന്നു.

Image result for sachin tendulkar(എത്രയോ കളികളിൽ അങ്ങേര് ഇങ്ങനെ ടീമിനെ തോൽപിച്ചിട്ടുണ്ട് എന്ന് ഞാൻ പറയും. ടീം സമ്മർദ്ദത്തിലാകുമ്പോൾ ഇന്നത്തെ പ്ലെയേഴ്‌സ് കാണിക്കുന്ന ചങ്കൂറ്റത്തിൻ്റെ, പ്രകടനങ്ങളുടെ നൂറിൽ ഒരംശം അയാൾ കാണിച്ചതായി എനിക്ക് തോന്നിയിട്ടില്ല.)അങ്ങേരുടെ സെഞ്ചുറിയും റെക്കോഡും ഒക്കെ ആയിരുന്നു ടീമിനേക്കാൾ അങ്ങേർക്ക് പ്രധാനം. അങ്ങേരേക്കാൾ ടാലൻ്റഡ് ആയ കമ്മിറ്റഡ് ആയ Players എത്രയോ അക്കാലത്തും ഇക്കാലത്തും ഉണ്ട്.

പിന്നെ അങ്ങേരുടെ ഇന്ത്യ എന്നൊക്കെ പറഞ്ഞാൽ, അതിൽ എത്ര ദിവസം വേണേലും രാവിലെ മുതൽ വൈകുന്നേരം വരെ മറ്റൊന്നിനെക്കുറിച്ചും ആധിയില്ലാതെ, ക്രിക്കറ്റും കണ്ട് കുത്തിയിരിക്കാൻ കഴിയുന്ന, മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു കൺസേണും ഇല്ലാത്ത മധ്യ ഉപരിവർഗ്ഗത്തിൽപ്പെട്ട അങ്ങേരുടെ പ്രിവിലേജ്ഡ് ഫാൻസ് മാത്രമായിരിക്കും. രാഷ്ട്രീയ ബോധമില്ലാത്ത ഇവരിൽ നിന്നൊന്നും സമൂഹത്തിന് ഒന്നും പ്രതീക്ഷിക്കാനില്ല. പക്ഷേ അതല്ല ആശങ്കപ്പെടുത്തുന്നത്.

ഇങ്ങേരെയൊക്കെ ദൈവം എന്നും പറഞ്ഞ് ആരാധിക്കുന്ന മണ്ടൻ അടിമകൾ അയാളുടെയൊക്കെ ആഹ്വാനങ്ങൾ കേട്ടായിരിക്കും അടുത്ത വോട്ട് കുത്തുന്നത്.. ഹിന്ദുത്വം പല രീതിയിൽ പടരുന്നുണ്ട്. ഒളിഞ്ഞിരിക്കുന്നുണ്ട്. അതെല്ലാം സംഘി രാഷ്ട്രീയത്തോട് ഒളിഞ്ഞും തെളിഞ്ഞും ചായ് വ് കാണിക്കുകയും ചെയ്യും. ഇന്ന് അയാൾ കൃത്യമായി സംഘി ഭരണത്തോട് തൻ്റെ വിധേയത്വം, പിന്തുണ കാണിച്ചു കഴിഞ്ഞു. സാധാരണ മനുഷ്യരോട്, ഇന്ത്യൻ ജനാധിപത്യത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ ചതി.