യോഗ എന്ന പേരിലായിരിക്കും ഇത്തരക്കാരുടെയെല്ലാം കുടില പദ്ധതികൾ

52

Sanoop Narendran

മിസ്റ്റർ M നെ കുറിച്ച്..

കോളേജ് ജീവിതം കഴിഞ്ഞ് പല അന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ മതാതീത ആത്മീയത എന്ന Concept പരിചയപ്പെടണമെന്ന് പറഞ്ഞു കൊണ്ട് ചിലർ പരിചയപ്പെടുത്തിയ ഒരു പരിപാടിയിൽ പങ്കെടുത്തു. അവിടെ വന്ന പ്രഭാഷകനായിരുന്നു മിസ്റ്റർ M. എന്താണ് പറയുന്നതെന്നറിയാൻ 2 മണിക്കൂർ പ്രഭാഷണം കേട്ടിരുന്നു. വലിയ താത്പര്യമൊന്നും തോന്നിയില്ല. എങ്കിലും അവിടെ കേട്ട കാര്യങ്ങളുടെ വസ്തുത എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നു.(പിന്നീടുള്ള ജീവിതാന്വേഷണങ്ങൾ എനിക്ക് തന്ന തിരിച്ചറിവുകൾക്ക് എൻ്റെ എല്ലാ കൂട്ടുകാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.)

ആരാണ് മിസ്റ്റർ M..

അമൃതാനന്ദമയിയെപ്പോലുള്ള ആൾദൈവങ്ങൾക്ക് വിധേയപ്പെടാൻ മടിച്ചു നിൽക്കുന്ന, Spirituality യിൽ ചില ‘ആത്മീയ യുക്തി’ പ്രയോഗിക്കുന്ന ആളുകളെപ്പോലും വിധേയപ്പെടുത്താൻ കഴിയുന്ന, ജനങ്ങളെ അരാഷ്ട്രീയരാക്കി മാറ്റുന്ന,ശാസ്ത്ര സാങ്കേതിക പദങ്ങൾ വിദഗ്ദ്ധമായി ഉപയോഗിച്ച്, യോഗ – ആത്മാവ് – ബോധം – ബോധോദയം തുടങ്ങിയ ഇന്ത്യൻ മിസ്റ്റിക് പദങ്ങളെ വ്യാഖ്യാനിച്ച് ആളുകളെ വഴിതെറ്റിക്കുന്ന, ഒപ്പം പല രീതിയിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വേണ്ട ഫലപുഷ്ടിയുള്ള മണ്ണ് തയ്യാറാക്കി നൽകുന്ന ഒരു ഏജൻ്റ്.

Sri M in Los Angeles - Jeff Koberശ്രദ്ധിച്ചോളൂ…യോഗ എന്ന പേരിലായിരിക്കും ഇത്തരക്കാരുടെയെല്ലാം കുടില പദ്ധതികൾ..അമൃതാനന്ദമയീ സ്റ്റൈൽ ഭക്തരെയും അല്ലാത്തവരെയും ഒരു പോലെ സ്വന്തം സ്വാധീനത്തിൽ നിർത്താൻ കഴിയുന്ന ആത്മീയ വ്യവസായികൾ ഇതുപോലെ പലരുമുണ്ട്.
NB : ആത്മീയത എന്ന ഒന്ന് ഉണ്ടെങ്കിൽ, അത് ജീവനോടുള്ള, അപരനോടുള്ള കരുതലും ജീവിതത്തിൽ ഒരു വ്യക്തി പ്രാക്ടീസ് ചെയ്യേണ്ട ധാർമ്മിക മൂല്യങ്ങളുമാണ്. അതിൽ അതീന്ദ്രിയപരമായതോ നിഗൂഢമായതോ യാതൊന്നും തന്നെയില്ല. ഈ ആത്മീയത, സാധാരണ മനുഷ്യരുടെ നിലനിൽപിനുള്ള രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കാത്ത ഒരു ആത്മീയ ഗുരുവിലും നിങ്ങൾക്ക് കാണാനും കഴിയില്ല.

“മതാതീത ആത്മീയത ” എന്നൊക്കെയുള്ള പേരിൽ, അതിനെ വ്യക്തിപരമായ താത്പര്യങ്ങൾക്കുള്ള മുഖംമൂടി ആക്കി കച്ചവടം ചെയ്യുന്ന കുടില തന്ത്രജ്ഞരെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഒരാൾ ശരിയായ ബോധവികാസം നേടിയിട്ടില്ല എന്നേ പറയാനുള്ളൂ. ശരിയായ രാഷ്ട്രീയം ഇല്ലാത്തിടത്ത് ശരിയായ ആത്മീയതയും ഉണ്ടാവില്ല. വർഗീയ- വെറുപ്പ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന ഒരാളിൽ ആത്മീയ മൂല്യങ്ങൾ തേടി ഓടുന്ന, യോഗ പഠിക്കാൻ വരി നിൽക്കുന്ന മനുഷ്യരെ കാണുമ്പോൾ ഭയം തോന്നുന്നു..