സെൻകുമാരാ ഖരാവസ്ഥയിലുള്ള വിറക് പോലുള്ള ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറത്തേക്ക് വരുന്ന പുകയിൽ നിന്നുള്ള വാതകങ്ങൾ വലിച്ചുകയറ്റുമ്പോൾ സ്വാഭാവിക പ്രതിരോധ ശക്തി പോലും തകരാറിലാക്കും

131
Sanoop Narendran
കൊറോണാക്കാലത്തെ പൊങ്കാല
പൊങ്കാല സമയത്തെ കൂടിയ ചൂട് വൈറസിനെ പ്രതിരോധിക്കുമെന്ന് ചില “ഭാരതീയ ജീവശാസ്ത്ര ” ചിന്തകർ പറഞ്ഞത് കേട്ടു.ഞാൻ വായിച്ചിട്ടുള്ള മെഡിക്കൽ സയൻസിൻ്റെ ചില നിഗമനങ്ങൾ ഈ സമയത്ത് ഒന്ന് ഓർമ്മിപ്പിക്കണമെന്ന് തോന്നി. ഇതൊക്കെ പറയേണ്ട ഡോക്ടർമാർ എന്താണ് ഈ ഒരു കാര്യം പറയാതിരിക്കുന്നത് എന്നതിൽ ഒരു പ്രതിഷേധവും ഉണ്ട്.
ഖരാവസ്ഥയിലുള്ള വിറക് പോലുള്ള ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറത്തേക്ക് വരുന്ന പുകയിൽ കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ്, പർട്ടിക്കുലേറ്റ് മാറ്റർ എന്ന് പറയുന്ന സൂക്ഷ്മ കണികകൾ എല്ലാം ഉണ്ടാകും. ഇതെല്ലാം വലിച്ചു കേറ്റുന്നവരിൽ മനുഷ്യൻ്റെ ഒന്നാം നിര പ്രതിരോധത്തിൻ്റെ ഭാഗമായ ശ്ലേഷ്മ സ്തരത്തിലെ Mucosal immune system ഉം ഒപ്പം മൊത്തത്തിലുള്ള innate immunity/ സ്വാഭാവിക പ്രതിരോധ ശക്തി പോലും തത്കാലം സമ്മർദ്ദത്തിലാവും. ഇത് ശ്വാസകോശ അണുബാധാ രോഗങ്ങൾക്ക് ഒരാളെ പെട്ടെന്ന് വിധേയമാക്കാം. അന്തരീക്ഷത്തിലെ ഉയർന്ന ചൂട് ഒരാളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന Heat Stress ഉം ഇതിന് ആക്കം കൂട്ടും.
കൊറോണ പോലുള്ള Virulence കൂടിയ വൈറസുകളുടെ സമ്പർക്കം കൂടി ഇതേ സമയം ഉണ്ടായാൽ പിന്നെ ശരീരത്തിൽ കൊറോണ സംഘത്തിൻ്റെ പൊങ്കാല തന്നെ ആയിരിക്കും.
എൻ്റെ പൊങ്കാല ടീംസേ.. അല്പം ബുദ്ധിയും വിവേകവും കാണിക്കൂ.. രോഗം പടർന്ന് സാമൂഹ്യ ജീവിതം നിശ്ചലമാകുന്ന അവസ്ഥ ഉണ്ടായാൽ നഷ്ടം ഭീകരമായിരിക്കും.