ഹിംസിച്ചു ആഹാരം കഴിക്കുന്നതു തെറ്റെങ്കിൽ സസ്യഭോജികൾക്കും കൈകഴുകാനാകില്ല

75

How people hunted animals for food in the Stone Age by mgibson | SteemSanoop Narendran എഴുതുന്നു 

നോൺവെജ് കഴിക്കുന്ന പരിസ്ഥിതി പ്രവർത്തക/പ്രവർത്തകനായ ഒരാളോട് ചില പ്രകൃതി മതവിശ്വാസികൾ ചോദിക്കുന്ന ചോദ്യം: നിങ്ങൾക്ക് എന്തെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉണ്ടോ? മത്സ്യ-മാംസങ്ങൾ ഭക്ഷിക്കുന്നത് ശരിയാണോ? പ്രകൃതി സ്നേഹികൾ ജീവികളെ തിന്നുന്നത് അധാർമ്മികമല്ലേ. നിങ്ങളുടെ സഹജീവി സ്നേഹം കാപട്യമല്ലേ.. നിങ്ങൾ ഏത് ജീവിയെ കണ്ടാലും കൊന്ന് തിന്നുമല്ലോ…? മനുഷ്യനെ പോലും തിന്നാൻ നിങ്ങൾക്ക് മടിയുണ്ടാകില്ലല്ലോ.മതവിശ്വാസി അല്ലാത്ത ഒരാളോട് ചില മത വിശ്വാസികൾ ചോദിക്കുന്ന ചോദ്യം:

The Unsung Benefits of Eating Buffalo Wings - Slow Food Truckനിങ്ങൾക്ക് എന്തെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉണ്ടോ? സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാട് എന്താണ്? ഇഷ്ടമുള്ളവർക്ക് ഒരുമിച്ചു കഴിയാമെന്നും രതിയിൽ ഏർപ്പെടാമെന്നുമുള്ള കോടതിവിധി അല്ലേ നിങ്ങളുടെയും നിലപാട്? സഹോദരങ്ങളോടും രക്ഷിതാക്കളോടും പോലും അപ്പോൾ നിങ്ങൾക്ക് ഭോഗത്തിൽ ഏർപ്പെടാമല്ലോ.. പരലോകത്തിൽ വിശ്വസിക്കാത്ത നിങ്ങൾ, എന്തടിസ്ഥാനത്തിൽ ധാർമിക മൂല്യം പുലർത്തുമെന്നാണ് കരുതേണ്ടത്??

Veg-Nonveg= അഹിംസ- ഹിംസ എന്ന രീതിയിൽ നടന്ന ചർച്ചയിൽ ഉയർന്നു വന്ന ഒരു വാദം മനുഷ്യന് empathy എന്ന ഒരു സഹജ വികാരമുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ജീവികളെ ഹിംസിക്കുന്നത് ഒരു മനുഷ്യന് യഥാർത്ഥത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നല്ല എന്നായിരുന്നു. എനിക്ക് പറയാനുള്ള ഏറ്റവും ചുരുക്കിയ മറുപടി:

Man becomes World Stinging Nettle champion after devouring 58ft of ...സൂക്ഷ്മമായി ചിന്തിച്ചാൽ സസ്യങ്ങളെ ഹിംസിക്കുന്നത് ഏറ്റവും വലിയ empathy ഇല്ലായ്മ ആണ്. കാരണം അവയ്ക്ക് ഒന്ന് പ്രതിരോധിക്കാനോ രക്ഷപ്പെടാൻ ശ്രമിക്കാനോ പോലും കഴിയില്ല.(ഒരു ജീവി എന്ന് പറയുന്നത് അടിസ്ഥാനപരമായി അതിൻ്റെ DNA / Genetic Codes ആണ്. അത് ശ്രമിക്കുന്നത് എന്നും അതിൻ്റെ അതിജീവനത്തിന് ആണ്.. മറ്റൊരു ജീവിയുടെ ഭക്ഷണമാകാൻ അത് “ആഗ്രഹിക്കുന്നേ “ഇല്ല.)മനുഷ്യൻ്റെ ജീവ ശാസ്ത്രപരവും സാംസ്കാരികവുമായ ചരിത്രം പരിശോധിച്ചാൽ എല്ലാ സമൂഹങ്ങളിലും മനുഷ്യൻ ജന്തുജന്യ ഭക്ഷണം കൂടി ഉപയോഗിച്ചു പോന്നിട്ടുള്ളതാണ്. പ്രകൃതിയോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നു എന്ന് പറയപ്പെടുന്ന ഇന്നുള്ള ആദിവാസി സമൂഹങ്ങളെ എടുത്താൽ ഇത് നേരിട്ട് കാണാം. അവർക്ക് പ്രകൃതിയും പല ജീവികളും അവരുടെ ദൈവം പോലും ആയി കാണുന്ന സംസ്കാരം ഉണ്ട് താനും. എങ്കിലും ഭക്ഷണത്തിനുള്ളത് അവർ യാതൊരു മന സംഘർഷവുമില്ലാതെ എടുക്കും. അതാണ് മനുഷ്യൻ്റെ മസ്തിഷ്ക പ്രത്യേകത.

മേലെ പറഞ്ഞ empathy എന്നത് മനുഷ്യൻ്റെ മസ്തിഷ്കത്തിൻ്റെ പ്രവർത്തനം അനുസരിച്ച് എപ്പോഴും work ചെയ്യുന്നതോ, അതുപോലെ എന്നും നിലനിൽക്കുന്നതോ ആയ ഒന്നല്ല.. ഓരോ ജീവിയുടെയും വ്യക്തിപരവും സാമൂഹികവുമായ അതിജീവനത്തിന് ഉതകുന്ന തരത്തിൽ മാത്രമാണ് ഈ empathy work ചെയ്യുന്നത്. മനുഷ്യ മസ്തിഷ്കം നിരന്തരം Social conditioning ന് വിധേയമാകുന്ന തരത്തിൽ Plasticity ഉള്ള ഒന്നാണ്. Brain ൻ്റെ എല്ലാ faculty കളും അവരവരുടെ ജീവിത സാഹചര്യം, സമൂഹം, സംസ്കാരം എല്ലാം കൊണ്ട് നിരന്തരം evolve ചെയ്യും.

ഉദാ: ജീവികളോട് ഉയർന്ന സ്നേഹം ഉണ്ടെന്ന് പറയുന്ന ഒരാൾ, ഉപജീവനത്തിന് വേണ്ടിയുള്ള സ്വന്തം കൃഷിയിടത്തിൽ, മുമ്പില്ലാത്ത വിധം മയിൽ, പന്നി, കുരങ്ങൻ, ആന, കീടങ്ങൾ ഒക്കെ വന്നാൽ, ആ ജീവികളോടുള്ള empathy അതോടെ തീരും.. ( ശമ്പളവും പെൻഷനും ഉള്ളവർക്ക് പിടിച്ച് നിൽക്കാം. എല്ലാവർക്കും കൊടുത്ത് ബാക്കിയുണ്ടെങ്കിലേ ഞാൻ എടുക്കാറുള്ളൂ എന്നൊക്കെ പറയാം)
ഒരിക്കൽ പാമ്പ് കടി കൊള്ളുകയോ, ഏറ്റവും പ്രിയപ്പെട്ടവർക്ക് പാമ്പ് കടി ഏറ്റ് അപകടം ഉണ്ടാവുകയോ ചെയ്താൽ അതിനോടുള്ള empathy അതോടെ തീരും.

കൊതുകുശല്യമില്ലാത്ത ഒരു സ്ഥലത്ത് ഉറങ്ങുമ്പോൾ കൊതുകിനോട് ശത്രുത തോന്നില്ല.എന്നാൽ ഉറക്കവും സ്വാസ്ഥ്യവും നഷ്ടപെടുത്തുന്ന തരത്തിൽ കൊതുകുശല്യം ഉണ്ടായാൽ, അവ നിങ്ങളുടെ ഏറ്റവും വലിയ ശത്രു ആയി മാറും.. എല്ലാത്തിനെയും കൊല്ലും, കൂത്താടിക്കുഞ്ഞുങ്ങളെ മുഴുവൻ നശിപ്പിക്കാൻ നമ്മൾ തന്നെ മുൻകൈ എടുക്കും.വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങൾ മുഴുവൻ എലി നശിപ്പിക്കാൻ തുടങ്ങുമ്പോൾ, എലി നിങ്ങളുടെ ശത്രു ആകും.. അവയെ കൊല്ലാനോ, വീട്ടിലേക്ക് കയറി വരുന്നത് തടഞ്ഞ് അവയുടെ ഭക്ഷണം നിഷേധിക്കാനോ നിങ്ങൾ ശ്രമിക്കും.

കാട്ടിൽ ജീവിക്കുന്ന ഏത് മൃഗവും, നാട്ടിൽ സുരക്ഷിതമായി ജീവിക്കുന്നവർക്ക് ഓമനകൾ ആയിരിക്കും. എന്നാൽ, വന്യ ജീവി ആക്രമണത്തിൽ പരിക്ക് പറ്റുന്നവർ, സ്വന്തം കുട്ടികളെ നഷ്ടപ്പെടുന്നവർ, കൃഷി നശിക്കുന്നവർ ഇവർക്കൊന്നും വന്യജീവികളോട് അത്ര emathy ഉണ്ടാവില്ല.അവരൊക്കെ കാട്ടിനടുത്ത് പോയി ജീവിച്ചിട്ടല്ലേ എന്നൊരു ആരോപണം ഉന്നയിക്കാം. ആരോപണം ഉന്നയിക്കുന്നവർ ഇന്ന് സുരക്ഷിതമായി ജീവിക്കുന്ന സ്ഥലം ഒരു കാലത്ത് കാട് കയ്യേറി, വന്യ ജീവികളെ ഓടിച്ച് നാടാക്കി മാറ്റിയതാണ് എന്ന് കൂടി ഓർക്കേണ്ടി വരും.

എത്ര വലിയ Deep Ecology Philosophy ഉള്ളവരും മേൽ പറഞ്ഞ സാഹചര്യത്തിൽ എങ്ങനെ പെരുമാറുമെന്ന് നന്നായി അറിയാം.. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എനിക്ക് വ്യക്തിപരമായി പറയാൻ കഴിയും.എന്ന് കരുതി, മനുഷ്യന് സഹജീവി സ്നേഹം ഒട്ടുമില്ല എന്നോ, അത് ആവശ്യമില്ല എന്നോ ഒരു വാദം എനിക്കില്ല.. പരിമിതമായ ഇന്നത്തെ സാഹചര്യത്തിലും( ഭൂമിയിലെ മനുഷ്യരോട് നിങ്ങൾക്ക് ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെയില്ല എന്ന നിലയിൽ പറയാൻ നമുക്ക് സാധ്യമല്ലല്ലോ), മധ്യ- ഉപരിവർഗ്ഗത്തിൻ്റെ ഉപഭോഗം പരിമിതപ്പെടുത്തി, ഉള്ള വിഭവങ്ങളും ഭൂമിയും സമമായി പങ്കിട്ട്, എല്ലാ ജീവികൾക്കും ജീവിക്കാനാവശ്യമായ ഒരു ഇക്കോ സിസ്റ്റം നിലനിർത്താൻ മനുഷ്യൻ ശ്രമിക്കുകയും വേണം.

മനുഷ്യൻ്റെ ഭക്ഷണത്തിൽ ഉൾപ്പടെയുള്ള ധൂർത്ത് (Veg & Non Veg) ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പോഷണ സന്തുലിതമായ ആഹാരത്തിന് ഇന്നത്തെ മധ്യ വർഗ്ഗ- ഉപരിവർഗ്ഗ സമൂഹത്തിലെ കാർബ് – പ്രോട്ടീൻ – ഫാറ്റ് ഉപഭോഗം ആവശ്യമേയില്ല. മാത്രമല്ല അപകടകരവുമാണ്. ഭൂമിയിലെ എല്ലാ മനുഷ്യരും Nonveg കഴിക്കേണ്ടതില്ല, എല്ലാവരും veg ആകുന്നതും നല്ലതല്ല. നിരവധി ഭൂമി ശാസ്ത്രപരവും ജീവ ശാസ്ത്രപരവും ആയ പ്രത്യേകതകൾ അനുസരിച്ച് ഓരോ സമൂഹവും ഭക്ഷണം തെരഞ്ഞെടുക്കേണ്ടി വരും. ഇനി ആരോഗ്യവുമായി ബന്ധപ്പെട്ട് നോക്കിയാൽ, ലോകത്തിലെ ഏറ്റവും ആരോഗ്യവും ആയുസ്സുമുള്ള Blue – Zone ഏരിയ എടുത്താൽ പോലും മനുഷ്യൻ Mixed diet ചെയ്യുന്നവരാണ്. Veg & Non Veg Balanced ആയി ഉപയോഗിക്കുക എന്നതാണ് ഏറ്റവും അനുയോജ്യം. എന്നാൽ Vegetarian ആയിട്ടും(കുറച്ച് Milk products എങ്കിലും വേണ്ടിവരും) മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും. എല്ലാപോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന Food items ലഭ്യമാകണമെന്ന് മാത്രം.

യാഥാർത്ഥ്യബോധത്തോടെ വേണം പ്രകൃതിയെ കാണാൻ, അതിൽ ജീവിക്കാൻ എന്ന് പറഞ്ഞു എന്ന് മാത്രം.പ്രകൃതി, പരിണാമ ജീവ ശാസ്ത്രം, മനുഷ്യൻ്റെ ചരിത്രം ഇതെല്ലാം ഒന്ന് കൃത്യമായി മനസ്സിലാക്കിയാൽ നമ്മൾ എടുക്കേണ്ട നിലപാടുകൾക്ക് വ്യക്തത വരുമെന്നാണ് എൻ്റെ അഭിപ്രായം.[ എപ്പോഴും സംഭവിക്കുന്നത് പോലെ, ഇത് ഞാൻ വ്യക്തികളെ അധിക്ഷേപിക്കാൻ വേണ്ടി എഴുതിയതാണ് എന്ന നിലയിൽ എടുത്ത് , ചർച്ച വ്യക്തിപരമായി കൊണ്ടുപോകാൻ താത്പര്യമില്ല.

ഏത് പോസ്റ്റിലും വ്യക്തികൾക്ക് ഇത് തന്നെക്കുറിച്ചാണ് എന്ന് തോന്നാവുന്ന കാര്യങ്ങൾ ഉണ്ടാവും. എന്നെ സംബന്ധിച്ച്, ഇത് എനിക്കും എന്നെ വായിക്കുന്ന, എന്നോട് ചർച്ചയിലേർപ്പെടുന്ന സുഹൃത്തുക്കൾക്ക് ആശയ വ്യക്തത വരുത്താൻ വേണ്ടിയുള്ള ഇടപെടലുകളാണ്. ലോകത്തെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ യാഥാർത്ഥ്യബോധത്തോടെ മുന്നോട്ട് പോകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിനു വേണ്ടി മാത്രമാണ് വിമർശനങ്ങളും ആശയസംവാദങ്ങളും. ഇതിനെ ആ രീതിയിൽ എടുക്കാൻ കഴിയാത്തവർക്ക് fb സൗഹൃദമോ, നേരിട്ടുള്ള സൗഹൃദമോ ഉപേക്ഷിക്കാം. ]
സ്നേഹം, നന്മകൾ