Connect with us

Food

ഭക്ഷണ മൗലികവാദികളോട് ഒരു അപകടത്തെ കുറിച്ച് പറയാനുണ്ട്

ഭക്ഷണ മൗലികവാദികളോട് വീണ്ടും ഒരോർമ്മപ്പെടുത്തൽ… (സ്നേഹം കൊണ്ട് മാത്രം)
പോഷക ഘടകങ്ങൾ കൃത്യമായ അളവിലും അനുപാതത്തിലും അടങ്ങിയ Balanced Diet ചെയ്യാത്തവർ

 26 total views

Published

on

സനൂപ് നരേന്ദ്രൻ

ഭക്ഷണ മൗലികവാദികളോട് വീണ്ടും ഒരോർമ്മപ്പെടുത്തൽ… (സ്നേഹം കൊണ്ട് മാത്രം)
പോഷക ഘടകങ്ങൾ കൃത്യമായ അളവിലും അനുപാതത്തിലും അടങ്ങിയ Balanced Diet ചെയ്യാത്തവർ, അത് പിടിവാശികളോടെ കുറേക്കാലം പിന്തുടരുന്നവർ കുറേ വർഷം കഴിയുമ്പോൾ മാരകമായ ആരോഗ്യ പ്രശ്നങ്ങളിലെത്തും.ഒരു പാട് കാലമായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാര്യം, ഇന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ കാരണം എന്തെന്ന് വച്ചാൽ,20 വർഷമായി പാരമ്പര്യ പ്രകൃതിജീവന ഭക്ഷണ രീതി പിന്തുടർന്ന് പോരുന്ന ഒരു ജൈവകർഷകൻ പോഷണ വൈകല്യം കൊണ്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ചു കൊണ്ട് ഇന്ന് രാവിലെ വിളിച്ച് സംസാരിച്ചതാണ്. ഇങ്ങനെ നിരവധി ആളുകളെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഞാൻ കണ്ടിട്ടുണ്ട്. ഇന്നത്തെ അന്വേഷണങ്ങളിലേക്ക് എന്നെ നയിച്ചത് ഇങ്ങനെ പല അനുഭവങ്ങളാണ്.

ആവർത്തിച്ച് പറയുന്നു: പഴങ്ങൾ & വേവിക്കാത്ത ആഹാരങ്ങൾ പ്രധാന ഭാഗമായ പ്രകൃതിജീവന ഭക്ഷണരീതിയിലും വീഗൻ ഡയറ്റിലും ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ നിരവധി പോഷണ വൈകല്യ അപകട സാധ്യതകളുണ്ട്.( പ്രധാനമായും പ്രോട്ടീൻ, വിറ്റമിൻ D& B 12, ചില ധാതുലവണങ്ങൾ ഇവയുടെ അഭാവം )മനുഷ്യൻ മിശ്രഭുക്കാണ്. വേവിച്ച ആഹാരം കൂടി കഴിക്കുന്ന ജീവിയാണ്. വിവിധ ഭക്ഷ്യവസ്തുക്കൾ (Veg & Non Veg) Mix ചെയ്ത് കൃത്യമായ അളവിലും അനുപാതത്തിലും കഴിക്കുക എന്നതാണ് ഏറ്റവും ശരിയായ രീതി. (Veg diet ചെയ്യുന്നവർ തൈര് കഴിക്കണം, കൃത്യമായ സസ്യജന്യ പ്രോട്ടീൻ ഭക്ഷണങ്ങളും കഴിക്കണം – Nuts, Oilseeds & pulses &legumes. വേവിച്ച് കഴിക്കാവുന്നത് അങ്ങനെ തന്നെ കഴിക്കുകയും വേണം.)

അപൂർവം, ഒറ്റപ്പെട്ട വ്യക്തികളെ ചൂണ്ടിക്കാണിച്ച് ഇതാണ് മാതൃക എന്ന് പറഞ്ഞ് അവതരിപ്പിച്ചാൽ, ഒരുപാട് പേർ അപകടത്തിൽ ചാടാൻ സാധ്യതയുണ്ട്.( ജനിതകപരമായ പ്രത്യേകതകൾ, പ്രായപൂർത്തിയാകുന്നതോടെ നേടിയെടുത്ത ആരോഗ്യനില, ഭ്രൂണവികാസ സമയത്ത് അമ്മയുടെ ഭക്ഷണം തുടങ്ങി ഒരു തലമുറയിലെ സ്ത്രീകളുടെ പോഷണ നിലവാരം പോലും അടുത്ത തലമുറയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇങ്ങനെ നിരവധി ഘടകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ, പോഷണ നിലവാരത്തെ സ്വാധീനിക്കുമെന്നറിയുക. അതിനാൽ ഓരോ മനുഷ്യനും സവിശേഷമാണ്.അതിനാൽ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്നതിലാണ് ഏറ്റവും റിസ്ക് കുറവ്)

ഈ രീതിയിൽ,ഏറ്റവും നല്ല ഭക്ഷണ രീതി മെഡിറ്ററേനിയൻ സ്റ്റൈൽ ഡയറ്റ് ആണ് എന്നാണ് എൻ്റെ നിരീക്ഷണം.
( കേരളീയ / ഇന്ത്യൻ പാരമ്പര്യ ഭക്ഷണ രീതിയിലും -ഉയർന്ന കാർബോഹൈഡ്രേറ്റ് -, ഇപ്പോഴുള്ള കീറ്റോ ഡയറ്റിലും -ഉയർന്ന കൊഴുപ്പ് – ദീർഘകാലാടിസ്ഥാനത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. നല്ല വ്യായാമം ഇല്ലെങ്കിൽ അസ്സൽ പണി കിട്ടും. വ്യായാമം ഉണ്ടായാൽ പോലും അത് Balanced diet അല്ല. കീറ്റോ ഡയറ്റ് കുറച്ച് കാലത്തേക്കൊക്കെ ചില പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മാത്രം. അതിൽത്തന്നെ ധാരാളം പച്ചക്കറികൾ കഴിക്കണം.)
ഭക്ഷണ രീതികളിലെ മൗലികവാദം (ഇത് മാത്രമാണ് മനുഷ്യൻ്റെ യഥാർത്ഥ ഭക്ഷണം എന്ന പിടിവാശികൾ) ഏത് മേഖലയിലെ മൗലികവാദം പോലെയും അപകടകരമാണ്.

NB :3 വർഷമായി ഇത് പറയുന്നതിൻ്റെ പേരിൽ, പ്രകൃതി ജീവന/Vegan മേഖലയിലെ ആളുകളുടെ തെറി വിളിയും വ്യക്തി അധിക്ഷേപങ്ങളും ശത്രുതയും നേടിയ ഒരാളാണ് ഞാൻ. ഇത് പറയുന്നത് എനിക്കെന്തൊക്കെയോ നേട്ടമുണ്ടാക്കാനാണ് എന്നാണ് വാദം.
കേവലം മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ് ഇക്കാര്യം നിരന്തരം പറയുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങളിൽ പെട്ട് കഴിഞ്ഞാൽ, ഒരു തിരിച്ചുവരവിന് വലിയ പരിമിതിയുണ്ട്. അധികം വൈകുന്നതിന് മുമ്പ് തെറ്റ് തിരുത്തിയാൽ അവരവർക്ക് നല്ലത്. ഇന്നലെ ആ സുഹൃത്ത് എന്നോട് പറഞ്ഞത്, “വൈകിപ്പോയി മനസ്സിലാക്കാൻ ” എന്നാണ്.

NB : ആനയ്ക്കും പോത്തിനും ജിറാഫിനും ഒക്കെ എങ്ങനെയാണ് ഇത്രയും പോഷകങ്ങൾ കിട്ടുന്നത് എന്നാണ് ഒരു ചോദ്യം ഉണ്ടാകാറ്.. അവരുടെ ജനിതക അനുകൂലനങ്ങളും മനുഷ്യൻ്റെ ജനിതക അനുകൂലനങ്ങളും തീർത്തും വ്യത്യസ്തമാണ്. മനുഷ്യന് പച്ച ഇലയും പുല്ലും ദഹിക്കുക പോലുമില്ല. പഴങ്ങളിൽ ആവശ്യത്തിന് പ്രോട്ടീനോ, ഫാറ്റോ, മറ്റു ചില പോഷകങ്ങളോ ഇല്ല. അതിനാൽ മനുഷ്യൻ അവരുടെ ചരിത്രത്തിലുടനീളം Mixed diet ഉം, വേവിച്ച ആഹാരവും കൂടി കഴിക്കുന്ന ജീവി ആയിട്ടാണ് പരിണമിച്ചത്. Human beings are omnivore, a race of Cooks & a tool making & using animals.. മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തരാണ്.(Bio -Cultural)
ലോകത്തിലെ Raw Food ആശാൻമാരിൽ ഒരാളായ ജോൺ ഫീൽഡർ, പോഷക ദാരിദ്ര്യം ഒഴിവാക്കാൻ പാലുല്പന്നങ്ങൾ കൂടി ഉപയോഗിക്കുമെന്നറിയുക.

ഞാനറിയുന്ന പ്രകൃതിജീവന പ്രചാരകരിൽ പലരും NonVeg , രഹസ്യമായി കഴിക്കുന്നവരാണ്(Cheater’s diet ആഘോഷിക്കുന്നവർ). പക്ഷേ ഭൂരിഭാഗം പേർക്കും ഇത് പുറത്ത് തുറന്ന് പറയാൻ മടിയാണ്. ഇതെന്തോ വലിയ കുറ്റമായി മറ്റുള്ളവർ പറയുമെന്നാണ് അവരുടെ പേടി. പിന്നീട് പ്രകൃതിക്കാരനായി പരിഗണിക്കില്ലത്രേ.ഇതറിയാതെ, അന്ധമായി അനുകരിക്കുന്ന നിഷ്ക്കളങ്ക മാനസരാണ് പ്രശ്നത്തിൽ പെടുന്നവരിൽ അധികവും.Nonveg ഭക്ഷണം കഴിക്കുന്നവരുടെ സ്വഭാവം ക്രൂരമായിരിക്കുന്നെന്നും Veg കാരുടെ സ്വഭാവം സാത്വികമായിരിക്കുമെന്നും വാദമുണ്ട്. അതിന് പണ്ടേ മറുപടി പറഞ്ഞതാണ്.. ശുദ്ധ മണ്ടത്തരം..

NB : fb Post കൾ 10-15 മിനിറ്റ് കൊണ്ട് പെട്ടെന്ന് നേരിട്ട് എഴുതുന്നതാണ്. മുൻകൂട്ടി തയ്യാറാക്കലോ ആലോചിച്ച് എഴുതലോ അല്ല. അതിനാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒരു പോസ്റ്റിൽ ഉണ്ടാവില്ല. സമയ പരിമിതി, ഭാഷാ പരിമിതി ഒക്കെ എൻ്റെ പ്രശ്നമാണ്. മാത്രമല്ല, ഞാൻ സർവജ്ഞനായ ഗുരുവും അല്ല. വെറും സാധാരണക്കാരൻ..

Advertisement

 27 total views,  1 views today

Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment7 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement