നിങ്ങളെ വലിയ രോഗിയാക്കാൻ ഒരു ധൂമസന്ധ്യ മതിയാകും

0
57

Sanoop Narendran

ഇത്തരം സാധനങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന Particulate Matter എന്ന ചെറു ഖര കണികകൾ ശ്വാസകോശത്തിലെത്തിയാൽ അതിലെ ആൽവിയോളുകളെ ( ചെറു വായു അറകൾ) കേടുവരുത്തുമെന്നും, ഫലത്തിൽ വളരെ എളുപ്പത്തിൽ അണുബാധാ രോഗങ്ങൾക്ക് വിധേയമാകുമെന്നും നിരവധി പഠനങ്ങളുണ്ട്. നിലവിൽ COPD അസുഖങ്ങൾ ഉള്ളവർക്ക് അത് തീവ്രമാകുകയും ചെയ്യും..
പിന്നെ വേറൊന്ന്:

Antimicrobial (ആണെങ്കിൽ തന്നെ ) എന്നൊക്കെ പറയുന്ന സാധനങ്ങൾ യാതൊരു വിവേകവുമില്ലാതെ ഉപയോഗിച്ചാൽ ഉള്ള ആരോഗ്യവും പ്രതിരോധവും ഇല്ലാതാകും.. മാത്രമല്ല ഏതൊരു സാധനവും കത്തിച്ചാൽ ഉണ്ടാകുന്ന പുകയിലെ നിരവധി ഘടകങ്ങൾ ആരോഗ്യത്തിന് അത്യന്തം അപകടകരമാണ്.അണുക്കളെ ഭയന്ന് അമിത ശുചിത്വം പാലിക്കുന്നവരും (ബാഹ്യ അണുനശീകരണം ഉൾപ്പടെ) ചെറിയ അണുബാധകൾക്ക് പോലും ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ശരീരത്തിലെ ആതിഥേയ മിത്രാണുക്കളെ നശിപ്പിക്കുന്നവരും ( ആന്തര അണു നശീകരണം) സ്വാഭാവിക രോഗ പ്രതിരോധശേഷി നശിച്ച് വലിയ അപകട സാധ്യതയിലേക്കാണ് പോകുന്നത്.ആകെ ആശയക്കുഴപ്പത്തിലും തെറ്റിദ്ധാരണയിലും ഉഴലുന്ന പൊതു ജനത്തെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാനും ആരോഗ്യവും പൊതു പണവും നശിപ്പിക്കാനും ഇങ്ങനെ ഓരോ മണ്ടൻ പദ്ധതികൾ ഇനിയും വരും