Kerala
വൈദ്യുതി വേണോ? വേണം ! 24 മണിക്കൂറും വേണോ?
KSEB എഞ്ചിനീയർ & My Classmate പ്രസീത് കൃഷ്ണൻ എന്നെ Tag ചെയ്ത് ഇട്ട പോസ്റ്റ് ആണിത്… ( Tag ഞാൻ Remove ചെയ്തു: ഇത്തരം തമാശക്കഥകൾ എന്നെ സംബന്ധിച്ച് വളരെ വൾഗർ ആയാണ് തോന്നുന്നത് ) വായിക്കൂ.
164 total views

KSEB എഞ്ചിനീയർ & My Classmate പ്രസീത് കൃഷ്ണൻ എന്നെ Tag ചെയ്ത് ഇട്ട പോസ്റ്റ് ആണിത്… ( Tag ഞാൻ Remove ചെയ്തു: ഇത്തരം തമാശക്കഥകൾ എന്നെ സംബന്ധിച്ച് വളരെ വൾഗർ ആയാണ് തോന്നുന്നത് ) വായിക്കൂ.
വൈദ്യുതി വേണോ? വേണം. 24 മണിക്കൂറും വേണോ? പിന്നേ..വേണം. മുടങ്ങാമ്പാടില്ല. വില? കുറഞ്ഞ വിലയ്ക്ക് കിട്ടണം. അത് കൂട്ടാനൊന്നും പറ്റില്ല.പുതിയ ജലവൈദ്യുത പദ്ധതികൾ..?പാടില്ല പാടില്ല. വന നശീകരണം, പ്രാണവായു, ചൂട്, വരൾച്ച, ആഗോളതാപനം.ജലവൈദ്യുതി ഹരിതോർജ്ജമാണെന്ന് അറിയാമോ? ആരുപറഞ്ഞു… കാട്ടിലെ ഒരു മരത്തെയും തൊടാൻ ഞങ്ങളു സമ്മതിക്കില്ല.ഞങ്ങടെ ശവത്തിൽ ചവിട്ടി വേണം നിനക്കൊക്കെ അതിരപ്പിള്ളി ഉണ്ടാക്കാൻ. ഓ! അപ്പൊ പിന്നെങ്ങനെ..?സോളാർ…കാറ്റാടി.സോളാർ വൈദ്യുതിക്ക് വില വളരെക്കൂടുതലാണ്. നമ്മുടെ പീക് ഡിമാൻഡ് നികത്താൻ പറ്റുകയുമില്ല.കാറ്റ് അതിന് തോന്നുമ്പൊ വരും പോവും. കാറ്റാടിയെയും ആശ്രയിക്കാനാവില്ല.അപ്പൊ?
അങ്ങനാണെങ്കിൽ പുറത്തൂന്ന് വാങ്ങി കൊണ്ടന്നു തരണം. കേന്ദ്രത്തീന്ന് ആവശ്യം പോലെ തരാന്നല്ലേ പറയുന്നെ… പിന്നെന്താ? കേന്ദ്രത്തീന്ന് കിട്ടുന്നതൊക്കെ കൽക്കരി കത്തിച്ച താപവൈദ്യുതിയും ആണവവൈദ്യുതിയുമാണെന്ന് അറിയാമോ? എന്തായാലെന്താ? നമുക്ക് കറണ്ട് കിട്ടിയാപ്പോരേ..?ഇടയ്ക്ക് ചൂട്, ആഗോളതാപനം, അന്തരീക്ഷ മലിനീകരണം എന്നൊക്കെ പറഞ്ഞല്ലോ..?അതുപിന്നെ… കറന്റില്ലാതെ പറ്റുമോ… ഈ ചൂടത്ത് എസിയില്ലാതെങ്ങനാ..? പിന്നെ ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി, ഫാൻ, ലൈറ്റ്.എന്തൊക്കെപ്പറഞ്ഞാലും കാടിനെത്തൊടാൻ ഞങ്ങളു സമ്മതിക്കില്ല.
അടിപൊളി! ബാ പുവ്വാം. 😃
ഇനി എനിക്ക് പറയാനുള്ളത്: ഒന്ന്,
മുകളിൽ വേണം, വേണം എന്ന് പറയുന്നവർ നിങ്ങളുടെ ഭാവനയിലെ പരിസ്ഥിതി പ്രവർത്തകരാണ്/ അവർ ശരിയായ പരിസ്ഥിതി രാഷ്ട്രീയ ബോധ്യം ഉള്ളവരല്ല.
രണ്ട്,
ഭാവിയിൽ കുടിവെള്ളവും ജീവിക്കാൻ അനുകൂലമായ, സ്ഥായിയായ കാലാവസ്ഥയും വേണോ?
അതോ ഇന്ന് അർമാദിക്കാൻ കറൻ്റ് മാത്രം മതിയോ??
മൂന്ന്,
നിങ്ങളുടെ വീട്ടിൽ കുട്ടികളുണ്ടോ? ഭാവിയിൽ അവർക്ക് ഇവിടെ ജീവിക്കണോ? അതോ നിങ്ങളുടെ ഇന്നത്തെ ആഢംബര ജീവിതത്തിന് ഇവിടുള്ള വിഭവങ്ങൾ മുഴുവൻ ഉപയോഗിച്ചു തീർക്കുമോ??
നാല്,
ഭാവിയിൽ മനുഷ്യർ Eco System Services ഇല്ലാതെ ടെക്നോളജികൾ കൊണ്ട് മാത്രം ജീവിക്കുമോ??
ചെയ്യേണ്ടതെന്ത്?
ആദ്യം നിലവിലുള്ള പദ്ധതികളിൽ നിന്നുള്ള ഉത്പാദനം കാര്യക്ഷമമാക്കുക. ഒപ്പം വിതരണ- പ്രസരണ നഷ്ടം കുറയ്ക്കുക. ഊർജ ഉപഭോഗം കാര്യക്ഷമമാക്കാനും, ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുമുള്ള രീതിയിൽ ജനങ്ങളുടെ ജീവിത ശൈലി ക്രമപ്പെടുത്താൻ ആസൂത്രണം ചെയ്യുക. ഉപഭോഗത്തിന് പരിധി നിശ്ചയിക്കുക. (വേറെ വഴിയില്ല ഭായ്… തോന്നിയപോലെ ജീവിക്കാൻ ഇവിടെ പറ്റില്ല, പരിമിതിയുണ്ട് )ഒപ്പം ഒരു കാര്യം കൂടി: അതിരപ്പിളളി പദ്ധതി വിഭാവനം ചെയ്യുന്ന യാതൊന്നും അതിൽ നിന്ന് കിട്ടാൻ പോകുന്നില്ല. യാഥാർത്ഥ്യബോധമില്ലാത്ത, ഊതിപ്പെരുപ്പിച്ച കണക്കുകൾ ആണ് KSEB റിപ്പോർട്ട്. അത് കൊണ്ട് ജനങ്ങളെ കബളിപ്പിക്കാനാവില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ ജനകീയ പ്രതിരോധം ഉയരും.
165 total views, 1 views today