മകളെ ദൈവത്തിന് കൊടുത്തോ, പക്ഷേ പിശാചിന് കൊടുക്കരുത്

53

Sanoop Narendran

മക്കളെ ദൈവത്തിന് കൊടുക്കുന്ന അച്ഛനമ്മമാരോട്:

ദൈവത്തിന് കൊടുത്തോ, പക്ഷേ പിശാചിന് കൊടുക്കരുത്.(ദൈവം എന്നാൽ നന്മ, സ്നേഹം എന്നൊക്കെയാണ് എന്ന തോന്നലിൽ പറയുന്നതാണേ.)സഭയിലെ പിശാചുക്കളോട്: നീയൊക്കെ പുറത്തിറങ്ങി കല്യാണം കഴിച്ച് ജീവിക്കെടാ പട്ടികളേ എന്ന് പോലും പറയാൻ കഴിയില്ല.. എന്തിന് മറ്റ് ജീവിതങ്ങൾ കൂടി പാഴാക്കണം.പിന്നെ കൊന്ന് കിണറ്റിലിടുമ്പോൾ ഇതുപോലെയൊക്കെ തന്നെ ഇടണം. സാധാരണ മനുഷ്യർക്ക് പെട്ടെന്ന് മനസ്സിലാവുമല്ലോ. അധികം ക്രൈം ത്രില്ലർ സിനിമകളൊന്നും കാണരുത് കേട്ടോ.സഭയിൽ കർത്താവിൻ്റെ മണവാട്ടിയായി, ബലിമൃഗങ്ങളായി കെണിയിലായിപ്പോയ സഹോദരിമാരോട്: എത്രയും വേഗം പുറത്തിറങ്ങി സന്തോഷത്തോടെ, സമാധാനത്തോടെ സാധാരണ മനുഷ്യരായ് ജീവിക്കാൻ നോക്കൂ.. ശരിക്കും ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ, സമാധാനത്തോടെ നന്മകളും ചെയ്ത് ജീവിച്ചാൽ അങ്ങേരുടെ അനുഗ്രഹം കിട്ടും.. കഴുത്തറക്കുന്ന പിശാചുക്കളെ ഒന്ന് പെരുമാറാൻ വിധത്തിൽ കളരിയും കരാട്ടെയും ഒക്കെ പഠിക്കുന്നത് തിൻമകൾക്കെതിരെ ദൈവത്തിൻ്റെ ശിക്ഷ നടപ്പാക്കാൻ നല്ലതാണ്.

divya p john's death case, JSL demads enquiry | ദിവ്യ പി ...ദൈവത്തോട്: നിങ്ങൾ ശരിക്കും ഉള്ളതാണോ.. ബ്ലഡി ഡാഷ്… ചെറ്റത്തരം കണ്ട് നിൽക്കുന്നതിന് ഒരു ലിമിറ്റില്ലേ മിഷ്ടർ. തിരുവല്ല ബസേലിയോസ് കോൺവെന്റിലെ കിണറ്റിൽ മരിച്ചു കിടന്ന സന്യസ്ത വിദ്യാർത്ഥിനിയുടെ ശരീരം കിണറ്റിൽ നിന്നും പുറത്തെടുക്കുന്ന വീഡിയോ കണ്ടു.. ബോഡി എടുക്കാൻ കിണറ്റിലിറങ്ങിയ ആളിന്റെ നെഞ്ചിനു താഴെ മാത്രമേ വെള്ളമുള്ളൂ.. ആ വെള്ളത്തിലാണ് പോലും മുങ്ങി മരിച്ചത്.. ( ഓ… മറന്നു പോയി… ബക്കറ്റിൽ പോലും കുട്ടികൾ മുങ്ങി മരിക്കാറില്ലേ… ല്ലേ… ല്ലേ…)
മാത്രമല്ല കിണറ്റിൽ നിന്നെടുക്കുമ്പോൾ കുട്ടിയുടെ ശരീരത്തിൽ ചുരിദാർ ബോട്ടവും ഇല്ല.. (അത് ഫ്രാങ്കോയോട് പക തീർക്കാൻ ആ കന്യാസ്ത്രീ വെറുതേ പരാതി കൊടുത്തത് പോലെ, കുട്ടി ആർക്കെങ്കിലും പണി കിട്ടാൻ ചെയ്തതാവും.. അല്ലാതെ, അയ്യേ… പാവം വൈദികർ ഇങ്ങനെയൊക്കെ ചെയ്യുമോ)

ഇനി ആത്മഹത്യ ചെയ്തതാണെങ്കിൽ: ദൈവവിളി കേട്ട് വന്ന സന്യസ്ത വിദ്യാർത്ഥിനികൾക്ക് വേണ്ട മനക്കരുത്ത് കൊടുക്കാൻ പോലും കഴിവില്ലാത്തവനാണോ ഈ ദൈവം. ആത്മഹത്യ ചെയ്യാൻ തോന്നുന്ന വിധത്തിൽ ഒരു മനസ്സിനെ എത്തിക്കുന്ന സംവിധാനമാണോ ഈ സഭകൾ.ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന കാമവെറിയന്മാരായ വൈദീക ചെന്നായ്ക്കളുടെ ഇടയിലേക്ക് ദൈവവിളിയെന്നും പറഞ്ഞ് പാവം പെൺകുഞ്ഞുങ്ങളെ കുഞ്ഞാടുകളെ പോലെ തള്ളിവിടുന്ന വിവരംകെട്ട മാതാപിതാക്കളെ സൃഷ്ടിക്കുന്ന മതത്തിൻ്റെ അധികാര സ്ഥാപനങ്ങൾ ഉള്ളിടത്തോളം കാലം ഇതുപോലുള്ള കാഴ്ചകൾ തുടരും.

NB : ഒരേ പോസ്റ്റിൽ തന്നെ Balance ചെയ്ത് എഴുതാൻ പരിമിതി ഉള്ളത് കൊണ്ടും, മറ്റ് സംഭവങ്ങൾ ഇതേ സമയത്ത് നടന്നതായി കാണാത്തത് കൊണ്ടും, മറ്റ് മതത്തിലെ പുരോഹിതവർഗ്ഗങ്ങളെ കുറിച്ച് ഇപ്പോൾ എഴുതിയിട്ടില്ല, ക്ഷമിക്കണേ