ഹിന്ദുമതത്തിൽ ജാതിയില്ലെന്ന് വാദിക്കാൻ സനാതനധർമ്മവ്യാഖ്യാനവുമായി വരുന്നവർ വായിച്ചിരിക്കാൻ

187

Sanoop Narendran

ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ വിമർശിച്ച് ഒരു പോസ്റ്റിട്ടു. ഒരാൾ അതിശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു. ഹിന്ദു മതത്തിൽ ജാതി ഇല്ല എന്നും അത് ആരൊക്കെയോ പിന്നീട് കൂട്ടിച്ചേർത്ത് വികൃതമാക്കിയതാണെന്നും ബ്രഹ്മജ്ഞാനം നേടുന്നവനാണ് ബ്രാഹ്മണൻ എന്നും അല്ലാതെ ജന്മം കൊണ്ടുള്ള ജാതിയല്ല എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയത്. ശരിയായ ഗുരുക്കൻമാരെ താൻ കാണാഞ്ഞിട്ടാണ് എന്നും പറഞ്ഞു. ശരിയായ ഗുരുക്കൻമാരുടെ പേര് പറയാൻ പറഞ്ഞപ്പോൾ സ്വരക്ഷയ്ക്ക് എന്നോണം ജീവിച്ചിരിക്കുന്ന ഗുരുക്കൻമാരുടെ പേര് ഒന്നും പറഞ്ഞില്ല.

Image result for hindu caste systemചർച്ച ചെറുതായി സംഗ്രഹിക്കാം.കുറേ ഭാഗങ്ങൾ ഒഴിവാക്കുന്നു.ഒരു വിഷയം മാത്രം പറയാം.മൂന്ന് ഗുണങ്ങൾ ഉണ്ടത്രേ. അതിനനുസരിച്ച് കർമ്മങ്ങളും.ഇതിനെ ആസ്പദമാക്കിയാണ് വർണ്ണങ്ങൾ.ഭഗവദ് ഗീത ശ്ലോകമൊക്കെ ഉദ്ധരിച്ചിട്ടുണ്ട്.സത്വഗുണം: പൂജ, ഗുരു സ്ഥാനം രജോഗുണമുള്ളവർ :യുദ്ധം, സുരക്ഷ etc. തമോഗുണമുള്ളവർ : മോഷണം, കൊല എന്നീ പ്രവൃത്തികൾ ചെയ്യുമത്രേ. സത്വഗുണമുളളവർ ബ്രാഹ്മണരായിത്തീരും. രജോഗുണം കൂടിയവർ ക്ഷത്രിയർ.രജോ – തമോ Mix – ശൂദ്രൻ. തമോഗുണം കൂടിയവർ ശൂദ്രൻ എന്നൊക്കെ പറഞ്ഞു. പിന്നീട്, കർമ്മങ്ങൾ അടിസ്ഥാനമാക്കിയാണത്രേ ആളുകളെ തരം തിരിക്കുന്നത്. സമൂഹത്തിൽ ആത്മീയത, അധ്യാപനം ഒക്കെ ചെയ്യുന്നവർ ബ്രാഹ്മണരായി കാണാം. സുരക്ഷാ ജോലികൾ ചെയ്യുന്ന പട്ടാളം, പോലീസ് : ക്ഷത്രിയർ, സേവന ജോലികൾ ചെയ്യുന്ന കളക്ടർ, ഡോക്ടർ എന്നിവർ ശൂദ്രർ.

അപ്പോൾ എൻ്റെ ചോദ്യം: താങ്കളല്ലേ ശൂദ്രര് തമോ ഗുണം കൂടുതൽ ഉള്ളവരെന്ന് പറഞ്ഞത്? അതേ.. താങ്കളല്ലേ തമോഗുണമുള്ളവർ മോഷണം, കൊല ഇതൊക്കെ ചെയ്യുമെന്ന് പറഞ്ഞത് ? അതേ, താങ്കളല്ലേ ശൂദ്രർ വിഭാഗത്തിൽ സമൂഹത്തിൽ സേവനം ചെയ്യുന്നവർ എല്ലാം ഉൾപ്പെടുമെന്ന് പറഞ്ഞത് ? അതേ. ഇതിലൊന്നും ഒരു വൈരുദ്ധ്യവും കാണുന്നില്ലേ? ഇല്ല, വീണ്ടും ചോദിച്ചപ്പോൾ ചെറുതായി കത്തി. അതല്ല, അവരിൽ രാജസഗുണവും ഉണ്ടാകും. അത് മാറി മാറി വരും. ചെറിയ സത്വഗുണവും ഇടയ്ക്ക് വരും. എന്നിങ്ങനെ ഉരുണ്ടുകളി. ഉടൻ ചീത്തവിളിക്ക് സമാനമായ, വിഷയവുമായി ബന്ധമില്ലാത്ത, വ്യക്തി അധിക്ഷേപ കമൻ്റുകൾ വന്നു തുടങ്ങി. (ആത്മീയ സാധന ചെയ്യുന്ന ആളാണെന്ന് ആദ്യമേ പറഞ്ഞിരുന്നു)ആ…അതാണ് പ്രശ്നം.. സനാതനധർമ്മവ്യാഖ്യാനവുമായി ഇനി തള്ളരുത്..ചർച്ച നിർത്താം.