വളരെ നല്ല തീരുമാനം, നമ്മുടെ കുട്ടികൾ പബ്ജിയെന്ന മാരക മയക്കുമരുന്നിന് അഡിക്റ്റഡായിരിക്കുന്നു

0
36

Santa Vj

വളരെ നല്ല തീരുമാനം. നമ്മുടെ കുട്ടികൾ പബ്ജിയെന്ന മാരക മയക്കുമരുന്നിന് അഡിക്റ്റഡായിരിക്കുന്നു. ഒരു തലമുറയുടെ തലച്ചോറുകളെ ചിന്തകളിൽ നിന്നകറ്റി മുതലാളിത്ത സാമ്രാജ്യ നിർമ്മിതിക്കുതകുന്ന പാവകളാക്കി അപനിർമ്മിക്കുന്നവയാണ് ഇലക്ട്രോണിക്സ് കളികൾ.യുവത ലോകത്തിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളിലേക്ക് തലയുയർത്തി കണ്ണു തുറന്നു നോക്കുന്നില്ല.അവരുടെ തല താണിരിക്കുന്നു.ചിന്തകൾ അമാനുഷ തലത്തിലെ തോക്കിൻ കുഴലിലും.അക്രമങ്ങളിലും തളച്ചിടപ്പെടുന്നു.രാജ്യത്തിൻ്റെ ഗുണപരമായ ഉത്പാദനക്ഷമതയുള്ള ബ്രെയിൻ സ്റ്റോമിങ്ങ് വഴി ചിന്തകളെ കലക്കിക്കളയുന്നു.ഫലത്തിൽ ഭാവിയുടെ വാഗ്ദാനങ്ങളെ മുളയിലെ നുള്ളി ,ഒരു രാജ്യത്തെ രക്തരഹിതമായി തകർത്തു കളയാൻ അവിടുത്തെ മനുഷ്യവിഭവശേഷിയെ തകർക്കുന്ന മറ്റൊരു രാജ്യത്തിൻ്റെ രാഷ്ട്ര തന്ത്രം.ഇതു പോലെ തന്നെയാണ് രാമയണവും, മഹാഭാരതവും, അമർ ചിത്രകഥകളും, മിക്ക് ആൻഡ് മൗസ് കഥകളും.വ്യക്തിയുടെ വ്യക്തിത്വത്തെ അപനിർമ്മിക്കുന്നു. മറ്റൊരാളാക്കുന്നു .ഒരു രാജ്യത്തെ യുവജനങ്ങൾ രാത്രിയും പകലും ഉറക്കമിളച്ചു കളിക്കുന്ന കളികൾ രാഷ്ട്ര പുനർനിർമ്മാണത്തിനെന്തു സംഭാവന ചെയ്യുന്നു എന്ന് നാമെല്ലാം ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. കോടാനുകോടി രൂപ ഉദ്പാദനക്ഷമമല്ലാതെ രാജ്യം കടന്നു പോകുന്നു .