റഷ്യയുടെ തിരക്ക് ലോകത്തിന് എന്തു നൽകും ?

    165

    Santa Vj

    റഷ്യയുടെ തിരക്ക് ലോകത്തിന് എന്തു നൽകും ? വികസിത രാഷ്ട്രങ്ങളുടെ ലാഭക്കൊതി കാരണം,മൂന്നാം ലോക രാഷ്ട്രങ്ങളിലെ ദരിദ്രർ ഡ്രഗ്ഗ് എക്സ്പിരിമെൻ്റൽ ലബോറട്ടറിയായി തീരുമോ?രോഗത്തിൻ്റെ സംക്രമണ വേഗവും, മരണവും കൂടുന്നത്, പുതിയ ഒരു മെഡിസിൻ മനുഷ്യരിൽ പരീക്ഷിക്കാൻ വേണ്ട എത്തിക്സിലും പ്രോട്ടോക്കോളിലും അയവു വരുത്തുമോ?ഇതിൻ്റെ പ്രത്യാഘാതം എത്രാമത്തെ തലമുറയിൽ പ്രകടമാകും?ക്ഷമയില്ലാതെ ഇറക്കുന്ന ഔഷധങ്ങൾ വിഷമാകുമോ? തങ്ങൾ പിന്നിലാകുമെന്ന കോംപ്ലക്സ് എല്ലാ രാജ്യങ്ങളേയും ത്വരിതഗതിയിൽ വാക്സിൻ നിർമ്മാണത്തിന് പ്രേരിപ്പിക്കുമോ?കോവിഡിനേക്കാൾ വലിയ ആഘാതം തലമുറകൾക്കു മേൽ പെയ്തിറങ്ങി ദുരന്തം വർഷിക്കുമോ?ക്ലിനിക്കല്‍ ട്രയല്‍ എത്ര വർഷമെടുത്താണ് പൂർത്തിയാക്കുന്നത്?

    1955 ൽ സർവ്വവ്യാപിയായി ഉപയോഗിച്ചിരുന്ന പാരസൈറ്റമോൾ യു.എസിൽ നിരോധിച്ചത് 1983 ലാണ്.മറ്റ് വേദന സംഹാരികളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രതിവർഷം 400 പേർ മരിക്കുകയും 42,000 പേർ ഹോസ്പിറ്റലൈസഡ് ആവുകയും ചെയ്യുന്നെന്ന കണ്ടെത്തലാണ് യു.എസ് ഈ ഔഷധം ബാൻ ചെയ്തത്.(Due to paracetamol’s liver toxicity.)റാനിറ്റിഡിൻ നെഞ്ചെരിച്ചിലിന് സർവ്വസാധാരണമായി ഉപയോഗിച്ചിരുന്നു.എന്നാൽ ഇത് കാൻസറിനു കാരണമാകുന്നെന്ന് കണ്ടെത്തി യു.എസ് ബാൻ ചെയ്തത് വർഷങ്ങൾക്ക് ശേഷമാണ്.(US drug regulator said it had found a cancer-causing impurity called N-nitrosodimethylanine (NDMA) in some products containing Ranitidine)സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെത്തുക അത്ര എളുപ്പപ്പണിയല്ല. വര്‍ഷങ്ങളുടെ അശ്രാന്ത പരിശ്രമം അതിന് ആവശ്യമാണ്. കേന്ദ്രസര്‍ക്കാറിന്റെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് നമ്മുടെ രാജ്യത്തെ റഗുലേറ്ററി ഏജന്‍സി. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് യു.എസിലേത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് യൂറോപ്യന്‍ യൂണിയനിലെ റഗുലേറ്ററി ഏജന്‍സി.

    കോവിഡ് അങ്ങേയറ്റം പടരുന്ന സാഹചര്യത്തില്‍ നിലവിലെ മരുന്നുകള്‍ റീപര്‍പസ് ചെയ്തുള്ള വേഗത്തിലുള്ള ചികിത്സാപരീക്ഷണം മാത്രമാണ് ഈ സമയത്ത് നമുക്ക് തെരഞ്ഞെടുക്കാവുന്നത്.ദീര്‍ഘകാലത്തേക്ക്, ഇതിനകം അറിയാവുന്ന വൈറല്‍ പ്രോട്ടീനുകളെക്കുറിച്ചും ആതിഥേയ കോശങ്ങളിലെ ലക്ഷ്യതന്മാത്രകളെ കുറിച്ചുമുള്ള സൂക്ഷ്മമായ പഠനങ്ങള്‍ ആവശ്യമാണ്. കൊറോണ വൈറസിനെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിശാലവും സുരക്ഷിതത്വവുമുള്ള മരുന്നാണ് ദീര്‍ഘകാലത്തേക്ക് ചികിത്സാരംഗത്ത് ആവശ്യം. ഇതിലെങ്കിലും ദരിദ്രരെ നിത്യരോഗികളാക്കി മാറ്റാതിരിക്കാനുള്ള ധാർമ്മിക ബോധം ലോകം പ്രകടിപ്പിച്ചെങ്കിൽ എന്ന് ആശിക്കുന്നു .