വയലാറിനെ ഇന്ന് നമുക്ക് കാണാനുള്ള ഏക ദൃശ്യം;
ആദിയില്‍ വചനമുണ്ടായി ഗാനത്തില്‍. പുന്നപ്ര വയാറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം പ്രിയ കവി വയലാറിനേയും സ്മരിക്കാം.ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വാരിക്കുന്തമെടുത്ത രക്തസാക്ഷികളെ ഓര്‍ക്കുമ്പോള്‍, വരിക്കുന്തം പോലെ തുലിക പിടിച്ച് ജീവരക്തം കൊണ്ടെന്ന പോലെ കവിതയെഴുതിയ കവിയെയും ഓര്‍ക്കുകയെന്നത് ഇന്ന് ചരിത്രത്തിന്റെ അനിവാര്യതയാണ്.
വയലാര്‍ ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വയലാറിനെ ഇന്നു നമുക്ക് കാണാന്‍ കുറേ ഫോട്ടോകളല്ലാതെ എന്തെങ്കിലും ദൃശ്യമുണ്ടോ? ഉണ്ട്, അതാണ് ചേട്ടത്തി എന്ന സിനിമയില്‍ വയലാര്‍ പാടിയഭിനയിച്ച ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.വയലാര്‍ എഴുതി ബാബുരാജ് സംഗീതം നല്കി യേശുദാസ് പാടിയ ഗാനം പുറത്ത് വന്നത് 1965 നവംബര്‍ 26നാണ്.
അതായത് വയലാറിന്റെ 37ാം വയസില്‍. അരനൂറ്റാണ്ട് പിന്നിട്ട ആ ഗാനത്തിലൂടെ ഇപ്പോഴും വയലാര്‍ ജീവനോടെയെന്നപോലെ നമുക്ക് മുന്നില്‍ നില്ക്കുന്നു.താന്‍ രചിച്ച ഗാനത്തിന് യേശുദാസ് ശബ്ദം നല്കിയപ്പോള് ചിത്രത്തില്‍ പാടി അഭിനയിക്കാന്‍ കഴിഞ്ഞത് ഒരപൂര്‍വ്വ അനുഭവമായെന്ന് വയലാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ഇരുന്നു പാടുന്ന വയലാറിനെയാണ് നമ്മള് ദൃശ്യത്തില്‍ കാണുക.
മജീഷ്യന്‍ പി എ തങ്ങള്‍ നിര്‍മിച്ച് എസ് ആര് പുട്ടണ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്, പ്രേംനസീര്‍, അടൂര്‍ ഭാസി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അംബിക, സുകുമാരന്‍, ഉഷാകുമാരി, സുകുമാരി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.
എസ് എല്‍ പുരം സദാനന്ദനാണ് ചിത്രത്തിന്റെ കഥ രചിച്ചത്. ഛായാഗ്രഹണം എന്‍ എസ് മണിയും.
‘ആദിയില്‍ വചനമുണ്ടായി’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ വചനം രൂപമായി വന്ന പോലെ നമുക്ക് വയലാറിനെയും കാണാം. വയലാര്‍ വരികളായും രൂപമായും ഈ ഗാനത്തില്‍ നിറഞ്ഞ് നില്ക്കുന്നു.
( അംബികക്കൊപ്പം t k b എന്ന ടീ കേ ബാലചന്ദ്രനെയും കാണാം. നിർമ്മാതാവ്കൂടിയായിരുന്നു അദ്ദേഹം )