എം.പി.വീരേന്ദ്ര കുമാറിലെ രാഷ്ടിയക്കാരനെക്കാൾ ഉജ്ജലമായിരുന്നു അദ്ദേഹത്തിലെ എഴുത്തുകാരനും ചിന്തകനും

17

Santhosh Babu

എം.പി.വീരേന്ദ്ര കുമാറിലെ രാഷ്ടിയക്കാരനെക്കാൾ ഉജ്ജലമായിരുന്നു അദ്ദേഹത്തിലെ എഴുത്തുകാരനും ചിന്തകനും .എഴുത്തുമാണ് രാഷ്‍ട്രീയം. അങ്ങനെയൊരു തത്വശാസ്‍ത്രത്തില്‍ ജീവിച്ച രാഷ്‍ട്രീയക്കാരനായിരുന്നു എം പി വീരേന്ദ്രകുമാര്‍. 24 നാലു മണിക്കൂർ മാത്രം കേരളത്തിൽ മന്ത്രിയായി ഇരുന്നിട്ടുള്ള ഇദ്ദേഹം കേന്ദ്ര മന്ത്രിയായി ഇരുന്നിട്ടുളതും കുറച്ച്‌ മാസങ്ങൾ മാത്രം.ഹൈമവത ഭൂവിലാണ് എം പി വീരേന്ദ്രകുമാറിന്റേതായി അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പുസ്തകം. 2007ല്‍. 2010ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍‌ഡിന്റെ പെരുമയടക്കം ഹൈമവത ഭൂവില്‍ സ്വന്തമാക്കി.

അമസോണും കുറേ വ്യാകുലതകളും എന്ന പുസ്‍തകവും യാത്രാവിവരണമായിരുന്നു. 2002ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും പുസ്‍തകത്തിന് ലഭിച്ചിരുന്നു. യാത്രാ വിവരണത്തില്‍ മാത്രം ഒതുങ്ങിയതല്ല വീരേന്ദ്രകുമാറിന്റെ പേന. മലയാള സാഹിത്യകാരൻമാരെ കുറിച്ചും കൃതികളെ കുറിച്ചും ആഴത്തില്‍ അറിവുപകരാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഗുജറാത്തിലെ കാഴ്‍ചകളാണ് രോഷത്തിന്റെ വിത്തുകള്‍ എന്ന പുസ്‍തകത്തിലെ പ്രധാന ലേഖനം. ഗുജറാത്തിന്റെ പോക്ക് എങ്ങോട്ട്, കേരളത്തില്‍ കുടിനീര്‍ വില്‍പനച്ചരക്കാവുമ്പോള്‍, അമേരിക്കന്‍ വയലുകളില്‍ വളരുന്ന രോഷം ഭീകരവാദം വളര്‍ത്തിയതും വിലയ്‌ക്കെടുത്തതും, പത്രമാധ്യമങ്ങളും വിദേശമൂലധനവും പ്രത്യാശകളും ആശങ്കകളും, അറിവും തിരിച്ചറിവും വിവരവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍ തുടങ്ങിയ ലേഖനങ്ങളാണ് പുസ്‍തകത്തിലുള്ളത്.

കേരളം ഒട്ടും സ്വാധിനമില്ലാത്ത ജൈനമതത്തിൽ പെട്ട ആളാണു വീരേന്ദ്രകുമാർ എന്നതും ചേർത്ത്‌ വായിക്കപ്പെടണം. ഗാട്ട് നിയമത്തിനെതിരെയുള്ള ചിന്തകള്‍ പങ്കുവയ്‍ക്കുന്നതായിരുന്നു ഗാട്ടും കാണാച്ചരടുകളും എന്ന പുസ്‍തകം.മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ എന്ന പുസ്‍തകത്തില്‍ പറഞ്ഞത്.