Kiran Rajasekharan

” ഡെന്നിസ് ജോസെഫിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ എന്നെ വിളിച്ചിരുന്നു…. ഞാൻ താങ്കളോട് ഒരു നന്ദി പറയാൻ ആണ് വിളിച്ചത്…. ഞങ്ങളുടെ അപ്പ മരിച്ചെങ്കിലും ഒരു രാജാവിനെ പോലെ ആണ് മരിച്ചത്, അതിന്റെ ഏക കാരണം സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആണ്… മരിച്ചപ്പോൾ ചാനലുകളിൽ എല്ലാം വന്ന ദൃശ്യങ്ങളിൽ എല്ലാം അദ്ദേഹം സഫാരിയിലൂടെ പറഞ്ഞ കഥകളാണ്….അത് വന്നില്ലാരുന്നെങ്കിൽ അദ്ദേഹം വിസ്‌മൃതിയിൽ ആയി പോയേനെ ”
– സന്തോഷ്‌ ജോർജ് കുളങ്ങര

ശരിയാണ്, പണ്ടെങ്ങോ കണ്ട ഇഷ്ടസിനിമകളിൽ ടൈറ്റിൽ കാർഡിൽ മാത്രം കണ്ടിട്ടുള്ള പേരായിരുന്നു എനിക്കും ഡെന്നിസ് ജോസഫ്. സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ആണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ തിരക്കഥ ഒരുക്കിയ ആ പ്രതിഭയെ കൂടുതൽ മനസിലാക്കാൻ സാധിച്ചത്. തന്റെ തിരകഥകളുടെ മേന്മ വിവരിക്കുന്നതിനു പകരം ആ കഥകളിലേക്ക് അദ്ദേഹം എത്തിയ വഴികളും അതിനു പിന്നിൽ പ്രവർത്തിച്ച മറ്റു സിനിമാ പ്രവർത്തകരെയും എല്ലാം ഉൾപ്പെടുത്തി ഒരു മികച്ച കഥ പറച്ചിൽ. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് മമ്മൂട്ടി ഉയർത്തെഴുന്നേറ്റ ന്യൂ ഡൽഹിയുടെ എപ്പിസോഡ് ആണ് കൂട്ടത്തിൽ ഏറ്റവും ഇഷ്ടമായത്

You May Also Like

എരിഞ്ഞടങ്ങാത്ത ചിത – കഥ

രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.

ദൈവം കണ്ട ദുനിയാവ്!!!

കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.’എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ‘ കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. ‘നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു ‘..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും

അനന്തൻ നമ്പ്യാരും ജോർജ്ജ് കുട്ടിയും മലയാള സിനിമയുടെ ഡബിൾ സ്റ്റാൻഡേർഡും

ഒന്നൂണ്ടായിട്ടല്ല,ന്നാലും പറയാതെ വയ്യ..മലയാള സിനിമയ്ക്ക് എന്തിലും ഡബിൾ സ്റ്റാൻഡേർഡാണ്.അതായത് അനന്തൻ നമ്പ്യാർക്കും,ജോർജു കുട്ടിക്കും അതു നൽകുന്ന ഫ്ലേവറുകളും,അതിനോട് പ്രേക്ഷകസമൂഹം

അവശ കൃസ്ത്യാനി

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്‌നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത്. തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ് പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു.