Connect with us

Travel

തിരിയുന്ന ഭോജനശാലയിലെ ‘ഡേറ്റിംഗ്’

സി.എന്‍. ടവറിലെ പ്രധാന ഒബ്‌സര്‍വേഷന്‍ ഡെക്കിന്റെ മുകളിലെ നിലയിലാണ് റിവോള്‍വിംഗ് റെസ്‌റ്റോറന്റ്. അതൊരു രസകരമായ സ്ഥലമാണ്. ഒരു വൃത്തവും അതിനുപുറത്തായി

 296 total views,  5 views today

Published

on

തിരിയുന്ന ഭോജനശാലയിലെ ‘ഡേറ്റിംഗ്’

സന്തോഷ് ജോർജ് കുളങ്ങര

സി.എന്‍. ടവറിലെ പ്രധാന ഒബ്‌സര്‍വേഷന്‍ ഡെക്കിന്റെ മുകളിലെ നിലയിലാണ് റിവോള്‍വിംഗ് റെസ്‌റ്റോറന്റ്. അതൊരു രസകരമായ സ്ഥലമാണ്. ഒരു വൃത്തവും അതിനുപുറത്തായി കുറച്ചുകൂടി വലിയ മറ്റൊരു വൃത്തവും വരച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുക. ഉള്ളിലെ ചെറിയ വൃത്തം ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തെ വൃത്തം ചെറുതായി കറങ്ങുന്നുണ്ടെന്നും കരുതണം.

ഏതാണ്ട് ഇതേ വിധത്തിലാണ് സി.എന്‍. ഗോപുരത്തിലെ റിവോള്‍വിംഗ് ഭോജനശാല. പുറത്തെ വൃത്താകാരഭാഗം എപ്പോഴും വളരെ സാവധാനം കറങ്ങിക്കൊണ്ടിരിക്കും. അതിന്റെ വലിയ ചില്ലുജാലകങ്ങളോട് ചേര്‍ത്ത് മേശകളും കസേരകളുമിട്ടിട്ടുണ്ട്. അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയും പുറത്തെ കാഴ്ചകള്‍ കാണുകയുമാവാം.ഞാന്‍ റിവോള്‍വിംഗ് റെസ്‌റ്റോറന്റിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവിടെ ആളുകള്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. രാത്രിയിലാണ് റെസ്‌റ്റോറന്റ് സജീവമാകുക. പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന ടൊറൊന്റോയുടെ തലയ്ക്കുമുകളിലിരുന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും സ്‌നേഹവിരുന്നു നടത്താനുമൊക്കെ അപ്പോള്‍ ആളുകള്‍ അവിടെ നിറയും. ജീവിതത്തിലെ സുപ്രധാന ദിവസങ്ങള്‍ ആഘോഷിക്കാന്‍ ടൊറൊന്റോനിവാസികള്‍ തെരഞ്ഞെടുക്കുന്ന വേദികൂടിയാണ് സി.എന്‍. ടവറിലെ കറങ്ങുന്ന റെസ്‌റ്റോറന്റ്. ജന്മദിനമായാലും വിവാഹമായാലും അതിന്റെ പാര്‍ട്ടി ഈ ടവറിനുമേലെ വെച്ച് നടത്തണമെന്ന് ടൊറൊന്റോ നിവാസികള്‍ ആഗ്രഹിക്കുന്നു. പക്ഷേ, പെട്ടെന്ന് കയറിവന്ന് റെസ്‌റ്റോറന്റിലെ കസേര പിടിക്കാമെന്നൊന്നും കരുതേണ്ട. പാര്‍ട്ടികള്‍ക്കുവേണ്ടി ഇത് നേരത്തേ ബുക്ക് ചെയ്തിരിക്കും. വിവാഹ ജന്മദിന ആഘോഷങ്ങള്‍പോലെതന്നെ ടൊറൊന്റോക്കാര്‍ ‘ഡേറ്റിംഗിനും’ വേദിയാക്കുന്നിടമാണ് സി.എന്‍. ടവറിലെ തിരിയുന്ന ഭോജനശാല. നാം മലയാളികള്‍ അവജ്ഞയോടെ കാണുന്ന ഒരു പാശ്ചാത്യപരിപാടിയാണ് ഡേറ്റിംഗ്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെയുള്ളവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു സാമൂഹിക ആചാരമാണത്. മാതാപിതാക്കളും ബ്രോക്കര്‍മാരും ചേര്‍ന്ന് മക്കള്‍ക്ക് വധൂവരന്മാരെ കണ്ടെത്തുന്ന പരിപാടി ഇല്ലാത്ത ഈ നാടുകളില്‍ ഇണയെ സ്വയം കണ്ടെത്താനുള്ള ശാസ്ത്രീയമായ ഒരു ഏര്‍പ്പാടാണ് ഡേറ്റിംഗ്. യഥാര്‍ത്ഥ ഡേറ്റിംഗ് എന്താണെന്നറിയാത്തതുകൊണ്ടാണ് നാം ആ പദം കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടില്‍ ആണും പെണും ഒരു നിയന്ത്രണവുമില്ലാതെ ഒരുമിച്ചുകഴിയുന്നതാണ് ഡേറ്റിംഗ്.

ഗാഢമായ ഒരു സൗഹൃദം ആരംഭിക്കുന്നതിനോ ഒരുമിച്ച് താമസം തുടങ്ങുന്നതിനോ വിവാഹത്തിനോ മുന്‍പായി പരസ്പരം അടുത്തറിയുന്നതിനായി രണ്ടുപേര്‍ ഒത്തുചേര്‍ന്ന് ഒരുദിനം ചെലവഴിക്കുന്നതിനാണ് ഡേറ്റിംഗ് എന്നുപറയുന്നത്. അതിനുവേണ്ടി ഇരുവര്‍ക്കും സൗകര്യപ്രദമായ ഒരിടം ആദ്യം തെരഞ്ഞെടുക്കുന്നു. ദിവസവും. ഇത്തരത്തില്‍ ഒരു ദിവസം തീരുമാനിക്കപ്പെടുന്നതില്‍നിന്നുമാണ് ‘ഡേറ്റിംഗ്’ എന്ന പ്രയോഗംതന്നെ വരുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ പരമ്പരാഗതവും ജനകീയവുമായ ഒരു പരിപാടിയാണ് ഡേറ്റിംഗ്. ആദ്യകാലത്ത് ഇതിന് നിയതമായ രൂപരേഖയൊക്കെയുണ്ടായിരുന്നു. അക്കാലത്ത് പുരുഷന്‍ ഡേറ്റിംഗിനായി സ്ത്രീയെ ക്ഷണിക്കുകയായിരുന്നു പതിവ്. ഇരുവരുമൊത്ത് ഒരു ദിവസം ചെലവഴിക്കുമ്പോള്‍ ഭക്ഷണത്തിനും വിനോദപരിപാടികള്‍ക്കുമൊക്കെ ചെലവാകുന്ന തുക പുരുഷന്‍ നല്‍കണമെന്നായിരുന്നു പണ്ടത്തെ നിബന്ധന. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. ഡേറ്റിംഗിനായി സ്ത്രീയ്ക്ക് പുരുഷനെ ക്ഷണിക്കാം. ചെലവുവരുന്ന തുക തുല്യമായി വീതിച്ചു നല്‍കാം. ഡേറ്റിംഗ് ഇന്ന് അമേരിക്കയിലും കാനഡയിലുമൊക്കെ വലിയൊരു ബിസിനസിനും വഴിതുറന്നിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന വിവാഹബ്യൂറോകള്‍പോലെ പടിഞ്ഞാറന്‍ നാടുകളില്‍ ‘ഡേറ്റിംഗ് ഓര്‍ഗനൈസര്‍’മാര്‍ ധാരാളം. ‘മാച്ച്‌മേക്കര്‍’ എന്ന ഓമനപ്പേരിലാണ് ഈ ദല്ലാള്‍മാര്‍ അറിയപ്പെടുന്നത്. ഇതിനുപുറമെ ഓണ്‍ലൈന്‍ ഡേറ്റിംഗ് നടത്താവുന്ന വെബ്‌സൈറ്റുകളും ഒട്ടേറെയുണ്ട്.
ഓരോ ആണും പെണ്ണും പങ്കെടുക്കുന്ന ‘സിംഗിള്‍ ഡേറ്റ്’, രണ്ടു ജോഡികള്‍ ഒരിടത്ത് ഒത്തുകൂടുന്ന ‘ഡബിള്‍ ഡേറ്റ്’, നിരവധി ജോഡി യുവതീയുവാക്കള്‍ ഒരുമിച്ചു പങ്കെടുക്കുന്ന ഗ്രൂപ്പ്‌ഡേറ്റ് എന്നിങ്ങനെ ഡേറ്റിംഗിന്റെ വകഭേദങ്ങളും ധാരാളം. ഡേറ്റിംഗിന്റെ പേരുപറഞ്ഞുള്ള അനാശാസ്യനടപടികള്‍ ചുരുക്കമായി നടക്കാറുണ്ടെങ്കിലും സ്വതന്ത്രമായി ഇണയെ കണ്ടെത്തുന്നതിനുള്ള അംഗീകൃത മാര്‍ഗമെന്ന നിലയില്‍ ഇതിന്റെ പ്രസക്തി കുറയുന്നില്ല. മിക്കവരും ഡേറ്റിംഗിന് തെരഞ്ഞെടുക്കുന്ന വേദി വിനോദകേന്ദ്രങ്ങളോ റിസോര്‍ട്ടുകളോ പ്രത്യേകതയാര്‍ന്ന റെസ്‌റ്റോറന്റുകളോ ആയിരിക്കും. അത്തരമൊരിടമാണ് സി.എന്‍. ടവറിലെ റിവോള്‍വിംഗ് റെസ്‌റ്റോറന്റ്.

തിരിയുന്ന ഭോജനശാലയില്‍നിന്നും വീണ്ടും പ്രധാന ഒബ്‌സര്‍വേഷന്‍ ഡെക്കിലെത്തുമ്പോള്‍ പുറത്ത് നേരം ഇരുട്ടിക്കഴിഞ്ഞു. രാത്രിയിലെ ടൊറൊന്റോ വ്യത്യസ്തതയാര്‍ന്ന ഒരു ചേതോഹരദൃശ്യമാണ്. അനേകം മന്ദിരങ്ങളുടെ ജാലകങ്ങള്‍ നക്ഷത്രങ്ങള്‍പോലെ തിളങ്ങുന്നു. പാതകളില്‍ വാഹനങ്ങള്‍ ഒരുക്കുന്ന പ്രകാശധാര. ഉദ്യാനങ്ങളിലെ മരങ്ങളിലൊക്കെ മിന്നിത്തെളിയുന്ന വര്‍ണവിളക്കുകള്‍. ഹൈവേകളില്‍ തെരുവുവിളക്കുകളുടെ നിര. ഒണ്ടേറിയോ തടാകവും അതിലെ ദ്വീപുകളുമൊക്കെ തിളങ്ങിനില്‍ക്കുകയാണ്. നക്ഷത്രങ്ങള്‍നിറഞ്ഞ ആകാശമാണ് താഴെക്കാണുന്നതെന്ന് തോന്നിപ്പോകുന്നു.
ഒബ്‌സര്‍വേഷന്‍ ഡെക്കിന്റെ പലഭാഗത്തും ചെന്നുനിന്ന് ടൊറൊന്റോയുടെ രാത്രി ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. പിന്നെ ലിഫ്റ്റില്‍ കയറി താഴേക്ക്. ചപ്രത്തലയന്‍ നീഗ്രോതന്നെയാണ് ഇപ്പോഴും ഓപ്പറേറ്റര്‍. അവന്‍ പരിചയം പുതുക്കി കുശലാന്വേഷണം നടത്തി. ഇത്തരക്കാരൊക്കെ രണ്ടാമതുള്ള കാഴ്ചയില്‍ എന്നെ പെട്ടെന്ന് തിരിച്ചറിയുന്നു. ക്യാമറയുടെ ഗുണം.

പയ്യനോട് അധികമെന്തെങ്കിലും സംസാരിക്കുന്നതിനുമുന്‍പുതന്നെ ലിഫ്റ്റ് താഴെയെത്തി. തിരിച്ചുവരവില്‍ ടവറിന്റെ ഏറ്റവും താഴെ കുറേ സുവനീര്‍ ഷോപ്പുകള്‍ക്കു നടുവിലാണ് ഇറക്കിവിടുക. പുസ്തകങ്ങളും ചിത്രങ്ങളും ബ്രോഷറുകളും കൗതുകവസ്തുക്കളുമൊക്കെ നിരത്തി സഞ്ചാരിയെ പിടികൂടാന്‍ വലവിരിച്ചിരിക്കുന്ന കടകള്‍. ഞാന്‍ കച്ചവടക്കാരുടെ പ്രലോഭനങ്ങളില്‍ വീഴാതെ പുറത്തേക്കുനടന്നു.
ഇനി ഒരൊറ്റലക്ഷ്യമേയുള്ളൂ. എന്തെങ്കിലും അകത്താക്കണം. ഷൂട്ടിംഗിന്റെ ആവേശത്തില്‍ വിശപ്പ് അറിയാതിരിക്കുന്നത് പതിവുസംഗതിയാണ്. രാവിലെ ഹോട്ടലില്‍നിന്ന് എന്തെങ്കിലും കഴിച്ചാവും ഇറങ്ങുക. പലപ്പോഴും പിന്നീട് രാത്രിയില്‍ വിശപ്പ് കലശലാവുമ്പോഴാണ് ഭക്ഷണത്തെപ്പറ്റി ചിന്തിക്കുക. ഇന്ന് രാവിലെ നയാഗ്ര ഫാള്‍സ് സിറ്റിയില്‍നിന്ന് എന്തോ കഴിച്ച് പുറപ്പെട്ടതാണ്. ടൊറൊന്റോയില്‍ എത്തിയപ്പോള്‍ അവിടത്തെ കാഴ്ചകള്‍ ക്യാമറയിലാക്കാനുള്ള ധൃതിയായി. ഭക്ഷണത്തിന്റെ കാര്യമൊക്കെ മറന്നു. ഇപ്പോള്‍ കണ്ണിലിരുട്ട് പടരുമ്പോഴാണ് ഭക്ഷണക്കാര്യം ഓര്‍മ്മവരുന്നത്.

Advertisement

ഒരു റെസ്‌റ്റോറന്റ് കണ്ടുപിടിക്കാന്‍ ധൃതിയില്‍ പ്രധാന തെരുവിലേക്ക് നടന്നു. അവിടെ പാതയുടെ മറുഭാഗത്ത് ഒന്നാന്തരം റെസ്‌റ്റോറന്റുകള്‍ കാണാം. ചുറ്റും വലിയ ചില്ലിട്ട ഭോജനശാലകള്‍. അകത്ത് നിറയെ ആളുകളുണ്ട്. ഓരോ മേശയിലും മെഴുകുതിരിവെട്ടത്തിനുചുറ്റുമിരുന്ന് ആണും പെണ്ണും കുഞ്ഞുങ്ങളുമൊക്കെ ഭക്ഷണം കഴിക്കുന്നു. റോഡിനിപ്പുറം ഞാന്‍ നില്‍ക്കുന്നഭാഗത്ത് ഒന്നുരണ്ട് തട്ടുകടകളുണ്ട്. കടകളുടെ മുന്നില്‍ ചെറിയ ബോര്‍ഡ്. ‘ഹോട്ട് ഡോഗ് രണ്ട് ഡോളര്‍. ഹോട്ട് ഡോഗ് + കൊക്കകോള മൂന്ന് ഡോളര്‍, ബീഫ് സോസേജ് ഒരു ഡോളര്‍ മാത്രം…’ വലിയ റെസ്‌റ്റോറന്റില്‍ പതിനഞ്ചും ഇരുപതും ഡോളര്‍ വില ഈടാക്കുന്ന വിഭവങ്ങളാണ് ഇവിടെ രണ്ടും മൂന്നും ഡോളറിന് വില്‍ക്കുന്നത്. രസികനായ ഒരു പെട്ടിക്കടക്കാരന്‍ ഒരു പുഞ്ചിരി നല്കി എന്നെ സ്വാഗതം ചെയ്തു. ഒരു ഹോട്ട്‌ഡോഗിന് ഓര്‍ഡര്‍ നല്‍കി.

പെട്ടിക്കടയ്ക്കുചുറ്റും രണ്ടുമൂന്നുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. തട്ടുകടയിലെ ഗ്യാസടുപ്പില്‍നിന്നുള്ള ചൂട് ചുറ്റും പരക്കുന്നുണ്ട്. അതിന്റെ സുഖം അനുഭവിക്കുകയാണ് ആശാന്‍മാര്‍.ഹോട്ട്‌ഡോഗ് തയാറാക്കുന്നതിനിടെ കടക്കാരന്‍ എന്നോട് കുശലമന്വേഷിച്ചു.
‘ഏത് രാജ്യത്തുനിന്നാണ്?’
‘ഇന്ത്യ’
‘ഓ, ഇന്ത്യ. എനിക്ക് കുറേ ഇന്ത്യന്‍ സുഹൃത്തുക്കളുണ്ട്.’ പിന്നെയയാള്‍ ഇന്ത്യയെക്കുറിച്ചുള്ള പരിജ്ഞാനം എന്റെ മുന്നില്‍ വിളമ്പി. ആഗ്ര, ഡല്‍ഹി, ജയ്പൂര്‍ കഴിഞ്ഞു.
ആവിപറക്കുന്ന ഹോട്ട്‌ഡോഗ് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് കടക്കാരന്‍ കൈമാറി. അതുമായി തെരുവിന്റെ ഓരംപറ്റി നടന്നു.

 297 total views,  6 views today

Advertisement
cinema5 hours ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 day ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 day ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album2 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment2 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album3 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment3 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album4 days ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment4 days ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Entertainment5 days ago

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം

Entertainment6 days ago

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022, എൻട്രികൾ ക്ഷണിക്കുന്നു

കുക്കുജീവൻ
Entertainment1 week ago

കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല ഒരു പ്രൊഡ്യൂസർ കൂടിയാണ് കുക്കു ജീവൻ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment2 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment2 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment2 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Advertisement