‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
164 VIEWS

Santhosh Iriveri Parootty

“CHUP” (Revenge of the Artist)
THE STORY OF A “CRITIC OF CRITICS”
1995-96 കാലം. പ്രീ – ഡിഗ്രി- ഡിഗ്രിക്ക് നിർമലഗിരി കോളേജിൽ പഠിക്കുന്നു. സിനിമാ പ്രാന്ത് തലക്ക് പിടിച്ചു ക്ലാസും കട്ട് ചെയ്ത് തിയേറ്ററിൽ ഇറങ്ങുന്ന മിക്ക സിനിമയും കണ്ട് നടക്കുന്നു. ഇപ്പോളും ആ പ്രാന്തിന് വലിയ കുറവൊന്നും ഇല്ല. അന്നൊക്കെ മിക്ക സിനിമ പ്രസിദ്ധീകരണങ്ങളും വാങ്ങും. ചിത്രഭൂമി, നാനാ, വെള്ളിനക്ഷത്രം, സിനിമ മംഗളം, രാഷ്ട്രദീപിക സിനിമ അങ്ങനെ.. ഇതൊക്ക വായിച്ചാണ് വരാൻ പോകുന്ന സിനിമകളെക്കുറിച്ചറിഞ്ഞു ആവേശം കൊള്ളുന്നത്.

അക്കാലത്തു രാഷ്ട്രദീപിക സിനിമ ഒരു പുതിയ പരിപാടി തുടങ്ങി. സിനിമകൾക്ക് സ്റ്റാർ റേറ്റിംഗ് കൊടുക്കുക. ആദ്യമൊക്കെ ഓക്കേയായിരുന്നു. വാരികയുടെ പ്രചാരം കൂടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു. അവർക്ക് ശരിയല്ലെന്ന് തോന്നുകയോ അല്ലെങ്കിൽ അവരെ മൈൻഡ് ചെയ്യുന്നില്ലെന്ന് തോന്നുകയോ ചെയ്യുന്ന ചിത്രങ്ങളെ ഡി ഗ്രേഡ് ചെയ്യാൻ തുടങ്ങി. സത്യഭാമയ്ക്കൊരു പ്രേമലേഖനം, സ്വപ്നലോകത്തെ ബാലഭാസ്കരൻ എന്നീ ചിത്രങ്ങളൊക്കെ പിച്ചിച്ചീന്തപ്പെട്ടു. രജപുത്രൻ എന്ന സിനിമ ആക്രമിക്കപ്പെട്ടപ്പോൾ മഹാത്മ എന്ന ചിത്രത്തിന് പരിലാളനം ലഭിച്ചു. 1997ൽ അനിയത്തിപ്രാവ്, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവ റിലീസ് ചെയ്തപ്പോൾ കുട്ടിച്ചാത്തന്റെ വിജയത്തെ താഴ്ത്തിക്കാണിക്കാൻ ശ്രമിച്ചു. തന്റെ സിനിമക്ക് പ്രേക്ഷക പിന്തുണ ഉണ്ടെന്നും മാധ്യമ സപ്പോർട്ട് ആവശ്യമില്ലെന്നും നിർമാതാവ് അപ്പച്ചൻ പറഞ്ഞത് അവരെ പ്രകോപിപ്പിച്ചു. “ആനപ്പുറത്തിരിക്കുമ്പോൾ…. പേടിക്കണ്ട എന്നാണ് അപ്പച്ചൻ കരുതുന്നത് ” എന്ന് എഴുതി വെച്ചു.

1999ൽ നിറം എന്ന ചിത്രം സൂപ്പർഹിറ്റ് ആയപ്പോൾ ഇവരുടെ റേറ്റിംഗിൽ ആ ചിത്രത്തിന്റെ പേര് പോലും 50 ദിവസത്തേക്ക് വന്നില്ല. ഇങ്ങനെ ഒരു പടം ഓടുന്നുണ്ട് എന്ന വിവരം പോലും മറച്ചുവെച്ചു. ഒടുക്കം 50 ദിവസം കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തോ മറ്റോ ആയി 3 സ്റ്റാർ കൊടുത്ത് നിറത്തിന്റെ പേര് വന്നു. അവർ സ്റ്റാർ കൊടുക്കുന്നത് തിയേറ്ററിൽ ഹിറ്റ് ആവുന്നതിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആ പേജുകളിൽ സിനിമകൾക്കെതിരെയുള്ള ആക്രമണം രൂക്ഷമായിരുന്നു. 2006 കാലഘട്ടത്തിൽ ചിത്രഭൂമി വേറൊരു തരത്തിൽ ഇത്തരമൊരു പരീക്ഷണം നടത്തി. ഇറങ്ങിയ പാടേ സിനിമയെ കീറി മുറിക്കൽ. സിനിമ മേഖലയിൽ നിന്നുള്ള പ്രതിഷേധം കാരണമാണെന്ന് തോന്നുന്നു അത് പെട്ടെന്ന് നിർത്തേണ്ടി വന്നു.

ഇത്രയും കാര്യങ്ങൾ ഓർമ വന്നത് ആർ ബാൽകി സംവിധാനം ചെയ്ത “ചുപ്” എന്ന ഹിന്ദി ചിത്രം കണ്ടപ്പോഴാണ്. സത്യം പറഞ്ഞാൽ മനോഹരമായ ഒരു സിനിമ ആയാണ് അനുഭവപ്പെട്ടത്. മുംബൈയിൽ സിനിമ നിരൂപകർ ഒന്നൊന്നായി പൈശാചികമായി കൊല്ലപ്പെടുന്നു. അവർ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രത്തിന് കൊടുത്ത സ്റ്റാർ റേറ്റിംഗിന് സമാനമായ രീതിയിൽ ശവശരീരത്തിൽ സ്റ്റാറുകൾ അടയാളപ്പെടുത്തപ്പെടുന്നു. ഉദാഹരണത്തിന് 2 സ്റ്റാർ ആണ് റിവ്യൂവിൽ കൊടുത്തതെങ്കിൽ ഡെഡ് ബോഡിയുടെ നെറ്റിയിൽ 2 സ്റ്റാർ കോറിയിരിക്കും. കേസ് അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ അരവിന്ദ് മാത്തൂർ (സണ്ണി ഡിയോൾ) രംഗത്തെത്തുന്നു. അദ്ദേഹത്തെ ഈ കേസിൽ സഹായിക്കാനായി ക്രിമിനൽ സൈക്കോളജിസ്റ്റ് ഡോ സെനോബിയ ഷ്റോഫും (പൂജ ഭട്ട് ) ഉണ്ട്.
ഇതിനിടയിൽ സിനിമ ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന യുവ പത്രപ്രവർത്തക നിള മേനോൻ (ശ്രേയ ധന്വന്തരി), തന്റെ അന്ധയായ മാതാവിന് (ശരണ്യ പൊൻവർണൻ) വേണ്ടി ട്യൂലിപ്പ് പൂക്കൾ അന്വേഷിച്ചു “ഡാനി’സ് ഫ്ലവർസ്” ൽ എത്തുന്നു. പൂക്കച്ചവടക്കാരനായ ഡാനിയുമായി (ദുൽക്കർ സൽമാൻ) തുടങ്ങുന്ന സൗഹൃദം ഒരു പ്രണയത്തിലേക്ക് നീങ്ങുന്നു.

ഈ ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം ഡാനിയും നിളയും തമ്മിലുള്ള റൊമാന്റിക് ട്രാക്ക് ആണ്. ഗുരുദത്തിന്റെ ക്ലാസിക് ചിത്രങ്ങളായ പ്യാസ, കാഗസ് കേ ഫൂൽ എന്നിവയിലെ മനോഹര ഗാനങ്ങൾ പ്രണയത്തിനു അകമ്പടി പകരുന്നു. നിഷ്കളങ്കനും ലളിത ജീവിതം നയിക്കുന്നവനുമായ ഡാനി നമ്മുടെ ഹൃദയം കവരും. എസ് ഡി ബർമന്റെ അനശ്വര സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹര visuals ന്റെ കൂടെ ഇവരുടെ പ്രണയം പൂത്തുലയുന്നത് ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജീവിച്ചിരുന്ന കാലത്ത് വിമർശകരാൽ വേട്ടയാടപ്പെട്ട ഗുരുദത്തിന്റെ സിനിമകൾ ഇന്ന് ക്ലാസ്സിക്കുകളായി കണക്കാക്കപ്പെടുന്നു എന്നത് ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ഘടകമായി പിന്നീട് വരുന്നുണ്ട്. ഈ രണ്ട് സമാന്തര പാതകളെ സിനിമയിൽ ഭംഗിയായി കൂട്ടിയോജിപ്പിച്ചു എന്നതാണ് സംവിധായകന്റെ മിടുക്ക്.

ചിത്രത്തിന്റെ ഒന്നാം പകുതിയിൽ ആണ് ആദ്യ മൂന്ന് സിനിമ നിരൂപകരും കൊല്ലപ്പെടുന്നത്. ചിത്രത്തിന് poor റേറ്റിംഗ് കൊടുത്തവർ ആയിരുന്നു അവർ. അവരുടെ റിവ്യൂവിൽ എഴുതിയ വാചകങ്ങൾക്ക് ചേർന്ന രീതിയിലാണ് കൊല നടത്തുന്നത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം അടുത്ത സിനിമയ്ക്ക് എല്ലാവരും (ഒരാൾ ഒഴിച്ച് ) നല്ല റേറ്റിംഗ് കൊടുക്കുന്നു. മോശം റേറ്റിംഗ് കൊടുത്ത ആളുടെ വീട്ടിൽ അയാൾക്ക് സംരക്ഷണം ഒരുക്കാനായി പോലീസ് തമ്പടിക്കുന്നു. എന്നാൽ അത്തവണ കൊലയാളി തേടിവന്നത് സിനിമയ്‌ക്ക് 4 സ്റ്റാർ റേറ്റിംഗ് കൊടുത്ത നിരൂപകനെ ആയിരുന്നു. അയാളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഗംഭീര ഇന്റർവൽ പഞ്ചിലാണ് ആരാണ് കൊലയാളി എന്ന് വെളിപ്പെടുന്നത്.

രണ്ടാം പകുതി ഒരു cat and mouse game പോലെയാണ്. സിനിമയെന്നല്ല ഏത് കലാരൂപമായാലും സാഹിത്യമായാലും നിരൂപകർ ഒരു പ്രധാന ഘടകമാണ്. ആരോഗ്യമുള്ള നിരൂപണത്തിന്റെ ആവശ്യകത cameo role ൽ വന്ന അമിതാഭ് ബച്ചനെ കൊണ്ടു തന്നെ സംവിധായകൻ പറയിപ്പിക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ ഓടി എന്നത് കൊണ്ട് ഒരു സിനിമ മഹത്തരമാകുന്നില്ല എന്നദ്ദേഹം പറയുന്നുണ്ട്. സിനിമ വ്യവസായവും നിരൂപകരും തമ്മിലുള്ള കലുഷിതമായ ബന്ധം കാണിക്കുന്ന ഒരു സീൻ ചിത്രത്തിൽ ഉണ്ട്. മാത്രമല്ല, സിനിമാ നിരൂപണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പല കഥാപാത്രങ്ങൾ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ ചർച്ച ചെയ്യുന്നുമുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ചില രംഗങ്ങൾ ഗംഭീരമാണ്. “ഗയ ഗയ ഗയ” എന്ന പാട്ട് മനോഹരമായി ഷൂട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക ഘടകങ്ങൾ ഒന്നിനൊന്നു മികച്ചു നിന്നു.

ദുൽക്കർ സൽമാന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രം. വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു. കൂടുതൽ പറഞ്ഞാൽ സ്പോയ്ലർ ആകും എന്നതിനാലാണ് പറയാത്തത്. ശ്രേയ ധന്വന്തരി മറ്റൊരു ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു. ക്ലൈമാക്സിൽ ഇത്തിരി ഓവറാക്കിയതൊഴിച്ചാൽ സണ്ണി ഡിയോൾ നന്നായിരുന്നു. പൂജ ഭട്ട് തരക്കേടില്ല എന്നേ പറയുന്നുള്ളൂ.

ചിത്രത്തിന്റെ ക്ലൈമാക്സിൽ വരുന്ന ബാക്ക് സ്റ്റോറിയാണ് നെറ്റി ചുളിക്കാൻ ഇടയാക്കുന്ന ഒരു ഘടകം. അത് ആവശ്യമുണ്ടായിരുന്നോ? കൊലയാളിയെ അതിന് പ്രേരിപ്പിക്കുന്ന മോട്ടീവ് അത്ര മാത്രം തീവ്രമായി അവതരിപ്പിക്കപ്പെട്ടോ എന്ന് സംശയം തോന്നി. കൊലയാളിക്ക് സഹതാപം നേടിക്കൊടുക്കാൻ ശ്രമിച്ചതാണോ? മാത്രമല്ല, ഇത്തരം കണക്ഷന്റെ ഒരു സൂചന പ്രേക്ഷകർക്ക് കുറച്ച് മുമ്പെങ്കിലും കൊടുക്കാമായിരുന്നു എന്ന് തോന്നി. പിന്നെ ചിത്രത്തിന്റെ സ്ലോ പേസ് ചിലർക്ക് ഇഷ്ടപ്പെട്ടേക്കില്ല. എന്ത് തന്നെയായാലും കണ്ട് ഏറെ ഇഷ്ടമായി എനിക്ക് ഈ ചിത്രം. തീർച്ചയായും നിങ്ങൾ തിയേറ്ററിൽ പോയി തന്നെ ഈ ചിത്രം കാണണം. വ്യത്യസ്തമായ ഒരു തീം കുറെയൊക്കെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ദുൽക്കർ, You Rocked Macha..
So, WATCH OUT IN THEATRES….

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.