സിറില്‍ (മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 14)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
72 SHARES
860 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു

മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 14)
സിറില്‍ (ഫഹദ് ഫാസില്‍)
ചിത്രം- 22 ഫീമെയില്‍ കോട്ടയം (2012)

ആഷിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രില്‍ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു “22 ഫീമെയില്‍ കോട്ടയം”. റിമ കല്ലിങ്കല്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇവരോടൊപ്പം പ്രതാപ് പോത്തന്‍, സത്താര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. അഭിലാഷ് എസ്. കുമാര്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രവും “നിദ്ര” യും ചേർന്ന് റിമയ്ക്ക് നേടിക്കൊടുത്തു.

തന്നെ പോലെ ചതിക്കപ്പെട്ട ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതികാരം ചെയ്യാനിറങ്ങുന്ന “22 ഫിമെയില്‍ കോട്ടയ”ത്തിലെ കേന്ദ്ര കഥാപാത്രം ടെസ്സ (റിമ കല്ലിംഗല്‍) അക്കാലത്ത് ഒരു പുതിയ അനുഭവമായിരുന്നു. സ്ത്രീയുടെ ശരീരത്തെ വില്‍പനച്ചരക്കായും, തന്റെ ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കാനുള്ള വെറും ശരീരവുമായി മാത്രം കണ്ട രണ്ടു പുരുഷന്‍മാരോട് പ്രതികാരത്തിനിറങ്ങിയ ടെസ്സയെ റിമ ഗംഭീരമായാണ് അവതരിപ്പിച്ചത്.

ഏതൊരു നടനും ചെയ്യാന്‍ മടിക്കുന്ന സിറില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അനേകം സാധു പെണ്‍കുട്ടികളുടെ ജീവിതം പിച്ചിച്ചീന്തുന്ന ഈ കഥാപാത്രം മെട്രോ യുവത്വത്തിന്റെ പ്രതീകമായിക്കൂടിയാണ് അവതരിപ്പിക്കപ്പെട്ടത്.കോട്ടയത്തെ ഇടത്തരം കുടുബത്തില്‍നിന്നു ബാംഗ്‌ളൂരില്‍ എത്തി നഴ്‌സിങ് പഠനത്തിനുശേഷം അവിടെത്തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌യുന്നവളാണ് ടെസ്സ എബ്രഹാം. നഴ്‌സിന്റെ കുപ്പായമണിയുന്ന ഏതൊരു യുവതിയും മോഹിയ്ക്കുന്ന വിദേശത്തേക്കൊരു ടിക്കറ്റ് എന്ന ആഗ്രഹമാണ് അവളെയും നയിക്കുന്നത്. ഇവരിലൊരാളുടെ പ്രതിനിധിയാണ് ടെസ്സയും. കാനഡയിലേക്ക് കുടിയേറണമെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന അവള്‍ക്ക് മുന്നിലേക്കാണ് സിറിലെന്ന യുവാവ് എത്തിപ്പെടുന്നത്. ആവശ്യത്തിലേറെ പണം കയ്യിലുള്ളത് കൊണ്ടുതന്നെ മെടോ നഗരത്തിലെ ജീവിതം ആഘോഷമാക്കുന്ന യുവാവാണയാള്‍. ഇവര്‍ക്കിടയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുന്നു. പ്രണയം മാത്രമല്ല, അടിച്ചുപൊളി ജീവിതത്തിനുള്ള പോക്കറ്റ് മണിയ്ക്കു വേണ്ടി കിടപ്പറ പങ്കിടാന്‍ മടിയില്ലാത്ത കുറെപ്പേര്‍ കൂടി ആ നഗരത്തിലുണ്ടെന്ന മറ്റൊരു ഇരുണ്ട യാഥാര്‍ഥ്യവും പങ്കു വെക്കപ്പെടുന്നുണ്ട്..

ഉദ്യാനനഗരത്തില്‍ ടെസ്സയുടെയും സിറിലിന്റെ പ്രണയും പൂത്തുലയമ്പോള്‍ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുകയാണ്. ഇതവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു. ടെസ്സയുടെ പുതിയ മുഖവും സിറിലിന്റെ യഥാര്‍ഥ മുഖവും ആദ്യപകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷകരെ നടുക്കുക തന്നെ ചെയ്യും. ക്രൂരത കാട്ടുകയും പണത്തിനു വേണ്ടി ടെസ്സയെ വീണ്ടും വീണ്ടും ചതിച്ച് ഒരു മനുഷ്യമൃഗത്തിന് വിട്ടു കൊടുക്കുകയും ചെയ്യുന്ന ‘കാമുകന്‍’ ആണ് സിറില്‍. ഒരു നിര്‍ണായക ഘട്ടത്തില്‍ ടെസ്സയെ മയക്കുമരുന്നു കേസില്‍പ്പെടുത്തി ജയിലിലാക്കി നിസ്സാര ഭാവത്തില്‍ നടന്നു പോവുന്ന സിറിലിന്റെ മുഖം ഈ ചിത്രം കണ്ടവരുടെ മനസ്സില്‍ ഇന്നും ഫ്രഷ് ആയുണ്ടാവും.

സിറിലിന്റെ ലിംഗം മുറിച്ചു മാറ്റി മികച്ച രീതിയില്‍ ടെസ്സ പ്രതികാരം ചെയ്യുമ്പോഴും തന്റെ ചെയ്തികളില്‍ അയാള്‍ ഒരു കുറ്റബോധവും കാണിക്കുന്നില്ല. “നീ മുറിച്ചുമാറ്റിയ ….കഷണമല്ലെടീ ആണത്ത”മെന്ന് ആ അവസ്ഥയിലും അയാള്‍ ടെസ്സയോട് ആക്രോശിക്കുന്നുണ്ട്.അതിനു മുമ്പ് തന്നെ സമീപിക്കുന്ന ടെസ്സയോട് ‘നീ വെറും പെണ്ണാ’ണ് എന്ന പുരുഷ ബോധത്തിന്റെ ജല്‍പ്പനം അയാള്‍ ആവര്‍ത്തിക്കുന്നുണ്ട്. തന്നെ വിറ്റു തിന്നുന്ന ഒരു പട്ടിയോട് സിറില്‍ എന്ന കഥാപാത്രത്തെ ടെസ്സ ഉപമിക്കുമ്പോള്‍ ഈ വ്യവസ്ഥിതിയോടുള്ള പെണ്ണിന്റെ പ്രതികരണമായി അതു മാറുന്നുണ്ട്.

‘ഞാന്‍ ഒരു വെര്‍ജിന്‍ അല്ല’ എന്ന് സിനിമയിലെ നായിക പറയുന്നതു കേള്‍ക്കുമ്പോള്‍ ഊറിച്ചിരിക്കുന്ന മലയാളി പുരുഷനെ ഇതില്‍ കാണാം. പ്രണയം സ്ത്രീയുടെ ദൗര്‍ബല്യമെന്ന തെറ്റായ ധാരണ വച്ചുപുലര്‍ത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനുള്ള ഒരു വില്‍പന വസ്തുവായി സ്ത്രീയെ നോക്കിക്കാണുന്ന അക്രമോത്സുക മുതലാളിത്തത്തിന്റെ പ്രതീകമാണ് സിറില്‍. പുരുഷന്റെ ചന്തി നോക്കി ‘ഗുഡ് ആസ്സ്’ എന്ന് പറയാന്‍ ടെസ്സയുടെ അനുജത്തി ടിസ്സ ധൈര്യം കാണിക്കുമ്പോള്‍ “ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഭംഗിയുള്ള ചന്തിയാണോ ഇഷ്ടം” എന്ന് സിറില്‍ തിരിച്ചടിക്കുന്നുണ്ട്. ഇവിടെ പതിവിന് വിപരീതമായി പുരുഷ ശരീരത്തെ നോക്കി അങ്ങോട്ടും കമന്റടിക്കുന്ന പെണ്‍കുട്ടിയെയും ഇത്തരം കമന്റുകളോട് പ്രതികരിക്കുന്ന പുരുഷനെയും കാണാം.

‘നിനക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് പലരായും , നിന്റെ അമ്മയായി വരെ ഞാന്‍ ആലോചിച്ചു’ എന്ന് ഒടുവില്‍ ടെസ്സ സിറിലിനോട് പറയുന്നുണ്ട്. ഈ വാക്കുകള്‍ സ്ത്രീയുടെ ചെറുത്തു നില്‍പ്പിന്റെ ഉറച്ച പ്രഖ്യാപനം തന്നെയാണ്. എന്നാല്‍ സിറിലിനെക്കൊണ്ട് ‘നീയാണ് പെണ്ണ്’ എന്നു പറയിച്ചത് എത്രമാത്രം ഉചിതമായി എന്നത് തര്‍ക്ക വിഷയമാണ്. അയാള്‍ക്ക് അങ്ങനെ പറയാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് അയാളുടെ പ്രകൃതം.

22 എഫ്‌ കെ യില്‍ നമ്മെ അദ്ഭുതപ്പെടുത്തുകയായിരുന്നു ഫഹദ്. ഇമേജുകള്‍ ഭാരമായി തീര്‍ന്ന മറ്റു യുവതാരങ്ങള്‍ക്ക് ഈ റോള്‍ സ്വീകരിക്കുക വഴി ഒരു മാതൃകയായി മാറുകയായിരുന്നു ഈ നടന്‍. പിന്നീട് ഇതിലും ശ്രദ്ധേയമായ പ്രതിനായക വേഷങ്ങള്‍ ഫഹദ് ചെയ്തിട്ടുണ്ട്. അവയെക്കുറിച്ച് ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് തൽക്കാലം നിർത്തുന്നു..

LATEST

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,