fbpx
Connect with us

Entertainment

ഡിയർ ഫ്രണ്ട്” ഉയർത്തുന്ന ചിന്തകൾ

Published

on

ഡിയർ ഫ്രണ്ട്” ഉയർത്തുന്ന ചിന്തകൾ

Santhosh Iriveri Parootty

വിനീത് കുമാർ സംവിധാനം ചെയ്ത “ഡിയർ ഫ്രണ്ട് ” എന്ന പടം ഒ ടി ടി യിൽ ആണ് കണ്ടത്. തിയേറ്ററിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കാരണം സിംപിൾ ആണ്. എല്ലാവർക്കും ദഹിക്കുന്നതോ മനസ്സിലാവുന്നതോ ആയ ഇതിവൃത്തമല്ല ഈ സിനിമയുടേത്. Not everyone’s cup of tea എന്നർത്ഥം.
സൗഹൃദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അസംഖ്യം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്നെല്ലാം ഒരു പാട് വേറിട്ട് നിൽക്കുന്നു “ഡിയർ ഫ്രണ്ട്”. പലർക്കും ഈ ചിത്രം ദഹിക്കാതെ വരുന്നത് ഇതിലെ കേന്ദ്ര കഥാപാത്രമായ ഫ്രണ്ടിന്റെ സ്വഭാവം മനസ്സിലാക്കാൻ ആവാത്തത് കൊണ്ടാവണം. ടൊവിനോ തോമസ് മനോഹരമാക്കിയ വിനോദ് എന്ന കഥാപാത്രം ഒരർത്ഥത്തിൽ ഞാൻ തന്നെയാണ് എന്ന് തോന്നി. പക്ഷേ കാരണങ്ങൾ വ്യത്യസ്തമാണ്.

ആരാണ് ഫ്രണ്ട് എന്നതിന് പലർക്കും പല നിർവചനങ്ങൾ ആയിരിക്കും. ബന്ധങ്ങളിൽ സ്ഥിരത സൂക്ഷിക്കാൻ പരാജയപ്പെടുന്ന ഒരു വ്യക്തി ആണ് ഞാൻ. പക്ഷേ അതിന്റെ കാരണം വിനോദിന്റേതിൽ നിന്ന് വ്യത്യസ്തമാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഏറെ ഇഷ്ടപ്പെട്ട സുഹൃത്തുക്കളിൽ നിന്നും അകലം പാലിച്ചു മാറി നടന്നിട്ടുണ്ട്. ഒരുപാട് കൊഴിഞ്ഞു പോക്കുകൾ. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് അത് എന്ന് ചോദിച്ചാൽ രോഗാവസ്ഥയുടെ ഫലമാണ് എന്ന് പറയേണ്ടി വരും.
ക്ലൈമാക്സിൽ എല്ലാ പരമ്പരാഗത ചിട്ടവട്ടങ്ങളെയും ടൊവിനോയുടെ ഒറ്റ ഡയലോഗിലൂടെ പൊളിച്ചടുക്കുന്നുണ്ട് സംവിധായകൻ.

Advertisement

ബാംഗ്ലൂർ നഗരത്തിന്റെ പാതി ഇരുളിൽ അരണ്ട നിയോൺ വെളിച്ചത്തിൽ ദുരൂഹ വേഷത്തിൽ വളരെ കാഷ്വൽ ആയി അയാൾ ഒരു കാലത്തെ തന്റെ പ്രിയ സുഹൃത്തുക്കളെ എഴുതിത്തള്ളുന്നു :
“അന്ന് ഞാൻ അങ്ങനെ ആയിരുന്നു, ഇന്ന് ഞാൻ ഇങ്ങനെയാണ് “..
അതെ. അത്രേയുള്ളൂ. പക്ഷേ അവരൊന്നും അയാൾക്ക് പ്രിയ സുഹൃത്തുക്കൾ ആയിരുന്നില്ല. എന്നാൽ അവർക്ക് അയാൾ എല്ലാമായിരുന്നു. അവരുടെ ജീവനായിരുന്നു. അവരുടെ ഹൃദയത്തിലേക്കാണ് അയാൾ ചുടുകനൽ കോരിയിടുന്നത്. അയാൾക്ക് ഇത് ഒരു തുടർച്ചയാണ്. ഇതിന് മുമ്പ് മറ്റൊരു സുഹൃദ് വലയത്തിന് നടുവിലും അയാൾ ഒരു വലിയ നുണയായിരുന്നു. ഇപ്പോഴും ഒരു നുണയാണ്. ഇനിയുള്ള ജീവിതത്തിലും അയാൾ അങ്ങനെ തന്നെയായിരിക്കും. തന്നെ ജീവന് തുല്യം സ്നേഹിച്ച ഒരു കൂട്ടം മനുഷ്യരെ നിഷ്കരുണം മാനസികമായി തകർത്താണ് അവരുടെ ജീവിതത്തിൽ നിന്നും അയാൾ ഓരോ തവണയും പെട്ടെന്ന് ഇറങ്ങിപ്പോകുന്നത്. അങ്ങനെ പോകുമ്പോൾ ആരെയും നിഷ്കളങ്കമായി സ്നേഹിക്കരുത് എന്ന പാഠമാണ് അയാൾ അവർക്ക് നൽകുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിപ്പോയവരുണ്ടെങ്കിൽ അവർക്ക് ഏൽക്കേണ്ടി വരുന്നത് ഇരട്ട ആഘാതവുമാണ്.

അർഹതയുള്ളവരുടെ അതിജീവനമാണ് ഈ ലോകതത്വം. ഓരോ തവണയും വിനോദിന്റെ ഇമോഷണൽ തുറുപ്പു ചീട്ട് “അമ്മയില്ലായ്‌മ’ യാണ്. അമ്മയെ ഒരു തരിമ്പും സ്നേഹിക്കാത്ത അയാൾ കയ്യിൽ അമ്മയുടെ ടാറ്റൂ കുത്തി നടക്കുന്ന ഒരു ഫ്രോഡ് ആണ്. ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിൽ അഗ്രഗണ്യനാണ് അയാൾ. ഒടുവിൽ “ഇവിടെ എന്താ നമ്പർ” എന്ന ജന്നത്തിന്റെ (ദർശന രാജേന്ദ്രൻ ) ചോദ്യത്തിന് ഒരു കുറുക്കന്റെ കൗശലത്തോടെ ചിരിച്ചു കൊണ്ട് അയാൾ കയ്യിലെ അമ്മയുടെ ടാറ്റൂ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് പറയുന്നു, “Same. It always works”. അതെ, അത് എപ്പോഴും അയാൾക്ക് അനുകൂലമായി വർക്ക്‌ ചെയ്യുന്ന ഘടകമാണ്. പക്ഷേ അയാളുടെ ഇരകൾക്ക് അവരുടെ ജീവിതത്തിലെ ട്രോമാറ്റിക്ക് ഘട്ടം മറികടന്നേ പറ്റൂ. വിനോദിനെപ്പോലെയുള്ള “സൂര്യന്മാരുടെ” ചുറ്റുമുള്ള ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരുന്നവർ ആനന്ദം കണ്ടെത്താൻ ഇനി സ്വന്തം അച്ചുതണ്ടുകൾ കണ്ടെത്തിയേ തീരൂ.

വിനോദ് കൂടെയുണ്ടാവുമ്പോഴാണ് സുഹൃത്തുക്കൾ അയാളെ സകല കാര്യത്തിനും ആഗ്രഹിക്കുന്നവർ ആയി മാറുന്നത്. ഒരു തരം അമിതാശ്രയത്വം. അത് ഒരർത്ഥത്തിൽ അയാൾ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്നതുമാണ്. സുഹൃത്തുക്കളുടെ മുഴുവൻ ചിന്തകളും തന്നിലേക്ക് കേന്ദ്രീകരിക്കാൻ മാത്രമുള്ള സൃഗാലബുദ്ധി അയാൾക്കുണ്ട്. പൊടുന്നനെ അയാൾ ഇറങ്ങിപ്പോകുമ്പോൾ അവർ വല്ലാതെ ഒറ്റപ്പെട്ടു പോവുന്നു. “നിങ്ങളെന്തിനാണ് എന്നെ അന്വേഷിച്ചു നടക്കുന്നത്?” എന്നാണയാൾ ഒടുവിൽ ചോദിക്കുന്നത്. “ഞാനെന്താ നിങ്ങളെ പറ്റിച്ചോ, അതോ വല്ലതും മോഷ്ടിച്ചോ ” എന്നൊക്കെ പറയുന്നുണ്ട്. ശരിയാണ്. അതൊന്നും അയാൾ ചെയ്തിട്ടില്ല. അയാൾ ചെയ്തത് അതിനും മുകളിലാണ്. ഒരർത്ഥത്തിൽ “അവനവന് സന്തോഷം കിട്ടാൻ വേണ്ട വഴികൾ ” അയാൾ അവരെ പഠിപ്പിച്ചെന്ന് ആശ്വസിക്കാം.

ജന്നത്ത് ആണ് പ്രേക്ഷകമനസ്സിൽ നോവ് അവശേഷിപ്പിക്കുന്ന കഥാപാത്രം. തന്റെ ഹൃദയത്തിന്റെ ഉടമ യാത്ര പറയാതെ ഇറങ്ങിപ്പോകുമ്പോൾ തകർന്നു പോകുന്ന പാവം പെൺകുട്ടി. തന്റെ എല്ലാമെല്ലാമാണെന്ന് കരുതിയിരുന്നവൻ വലിയ ഒരു നുണക്കഥ ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം ഹൃദയഭേദകമാണ്. യഥാർഥത്തിൽ വിനോദ് ഇല്ലാതാക്കിയത് ജന്നത്ത് എന്ന കുട്ടിയുടെ ആത്മാവിനെത്തന്നെയാണ്.
എം ടി യുടെ “കാലം” എന്ന കൃതിയിലെ സേതുവിനോട് മൂന്നവസരങ്ങളിൽ മൂന്ന് കഥാപാത്രങ്ങൾ പറയുന്നുണ്ട്,
“സേതുവിന് ഇഷ്ടം സേതുവിനോട് മാത്രം ”
“സ്വാർത്ഥമേ നിന്റെ പേരോ സേതു ”
“നിനക്ക് ഭ്രാന്താണ് ”
ഒരർത്ഥത്തിൽ പല പുരുഷന്മാരും സേതുവിന്റെ പ്രതിപുരുഷന്മാരാണ്. അതിനോട് പൂർണമായി ചേർത്ത് വായിക്കാൻ ആവില്ലെങ്കിലും ഈ ചിത്രത്തിലെ വിനോദിനും സ്നേഹം അയാളോട് മാത്രമാണ്.
“ഡിയർ ഫ്രണ്ട്” എന്ന ചിത്രത്തെക്കൂടാതെ വാശി, പത്താം വളവ്, ഇൻ എന്നീ ചിത്രങ്ങളും കണ്ടിരുന്നു. ടോവിനോ തോമസ് – കീർത്തി സുരേഷ് ടീമിന്റെ “വാശി” പ്രേമവിവാഹിതരായ വക്കീൽ ദമ്പതികൾ ഒരു കേസിന്റെ ഇരുവശത്തായി വക്കീൽമാർ ആയിവരുമ്പോൾ ഉള്ള കഥ പറയാനാണ് ശ്രമിച്ചത്. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം തരക്കേടില്ലാതെ പറഞ്ഞു വെച്ചിട്ടുണ്ട്. പത്മകുമാർ സംവിധാനം ചെയ്ത “പത്താം വളവി”ൽ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. പരോളിൽ ഇറങ്ങിയ ഒരു പ്രതിയുടെ പ്രതികാര നിർവഹണം ആണ് പ്രമേയം. മറ്റൊരു ഓക്കേ ചിത്രം. ഒ ടി ടി റിലീസ് ആയെത്തി ദീപ്തി സതി, മധുപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച “ഇൻ” ഒരു ക്രൈം ത്രില്ലർ ആണ്. ക്ലൈമാക്സിൽ വ്യത്യസ്തത തോന്നി. അത്ര മാത്രം. അപ്പോൾ ഓക്കേ. Have a nice day…

 736 total views,  4 views today

Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment8 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment8 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment9 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment9 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment10 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment10 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment1 day ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »