“ഒരുത്തീ”യിലെ ‘തീ’യും പിന്നെ ഒരു “മേപ്പടിയാനും”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
417 VIEWS

“ഒരുത്തീ”യിലെ ‘തീ’യും പിന്നെ ഒരു “മേപ്പടിയാനും”

Santhosh Iriveri Parootty

Unpredictable director എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംവിധായകനാണ് വി.കെ.പ്രകാശ്. അത്രത്തോളം വൈവിധ്യമാർന്ന പ്രമേയങ്ങൾ തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അവയിൽ കുറെയൊക്കെ എനിക്ക് ദഹിച്ചിട്ടുമുണ്ട്. ഒരു യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അസാധാരണമായൊരു കഥയാണ് ‘ഒരുത്തീ’ യിലൂടെ വി കെ പി പറഞ്ഞു വെക്കുന്നത്. ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവങ്ങൾ പോരാടാൻ പ്രേരിപ്പിക്കുന്ന രാധാമണി എന്ന സാധാരണക്കാരിയെ നവ്യ നായർ ആണ് അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് ‘ഒരുത്തീ’ നിർമ്മിച്ചിരിക്കുന്നത്.

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കലക്‌ടർ ആയി ജോലി ചെയ്തു വരുന്ന രാധാമണിയുടെ ഭർത്താവ് ശ്രീകുമാർ (സൈജു കുറുപ്പ്) ഗൾഫിൽ ഗ്രാഫിക് ഡിസൈനറാണ്. ഇപ്പോൾ പരിതാപകരമായ അവസ്ഥയിലാണ് അദ്ദേഹം. രണ്ടു മക്കളുടെയും ഭർത്താവിന്റെ അമ്മയുടെയും കൂടെയാണ് രാധാമണി കഴിയുന്നത്. ഗൾഫിലെ ജോലി നഷ്ടപ്പെടുന്ന ശ്രീകുമാർ മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ മകൾക്ക് സംഭവിക്കുന്ന ചെറിയൊരു അപകടമാണ് രാധാമണിയുടെ ജീവിതം മാറ്റിമറിക്കുന്നതും സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്ക് അവരെ തള്ളിവിടുന്നതും. ഈ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമം അവരെ വലിയൊരു ചതിയിൽ അകപ്പെടുത്തുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്തോറും കുരുക്കുകൾ മുറുകുന്നു. ഇതിന്റെ കൂടെ എം എൽ എ മാരെ വിൽപ്പനക്കെടുത്ത് ജനാധിപത്യം പണാധിപത്യമാക്കുന്നതും അധികാരവും സ്വാധീനവും സാമ്പത്തിക ശേഷിയും ഉള്ളവരുടെ മുന്നിൽ സാധാരണക്കാരനു നീതി നിഷേധിക്കപ്പെടുന്നതും ഒക്കെ ചിത്രത്തിൽ പറഞ്ഞു പോവുന്നുണ്ട്. എംഎൽമാർക്ക് കോടികൾ വിലയിടുന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം കുടുംബത്തിന് വേണ്ടി ജീവൻ പണയം വെച്ചു ഓടിനടക്കുന്ന രാധാമണിയുടെ കഥ സംവിധായകൻ പറയുന്നത്.

10 വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ നവ്യ തിരിച്ചു വരവ് ഗംഭീരമാക്കി. ഒരു പാട് വൈകാരിക പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം തനിക്ക് ചുറ്റുമുള്ള തിന്മകളെ ചുട്ടെരിക്കുന്ന തീയായി ആളിക്കത്തുന്നുണ്ട് രാധാമണി. ക്ലൈമാക്സിനു മുൻപുള്ള രാധാമണിയുടെ ചെയ്സിംഗ് സീനൊക്കെ ഒരു പാട് ശാരീരികാധ്വാനം കൂടി ഈ കഥാപാത്രത്തിന് വേണ്ടി അവർ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന വിനായകൻ ഗംഭീര കയ്യടി നേടുന്നുണ്ട്. റിയലിസ്റ്റിക്കായ ഒരു പൊലീസ് വേഷം. എപ്പോഴും തോറ്റു പോകുന്ന എസ്.ഐ. ആന്റണി ജയിക്കാനായി നടത്തുന്ന കളികൾ മനസ്സിൽ തൊടുന്നതാണ്. പരുക്കനായ ആന്റണിക്ക് സഹജീവികളുടെ വേദന അറിയാമെങ്കിലും പലപ്പോഴും അയാൾ നിസ്സഹായനാണ്. “എപ്പോഴും തോൽക്കുന്നവൻ ഒരിക്കലെങ്കിലും ജയിക്കണ്ടേ” എന്നയാൾ ഒരിക്കൽ പറയുന്നുണ്ട്.

സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, കെപിഎസി ലളിത, മുകുന്ദൻ, അരുണ്‍ നാരായണ്‍ എന്നിവരെല്ലാം മികച്ചു നിന്നു. ഗോപി സുന്ദറിന്റെ ഗാനങ്ങൾ സിനിമയുടെ കഥാഗതിയോട് ചേർന്ന് പോകുന്നവയാണ്. ലിജോ പോളിന്റെ എഡിറ്റിംഗ്, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിങ് എന്നിവയെല്ലാം നന്ന്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദാണ് ക്യാമറ. ആദ്യ പകുതിയിൽ ഇഴച്ചിൽ അനുഭവപ്പെടുന്ന സിനിമ രണ്ടാം പകുതിയിൽ വേഗത ആർജിക്കുന്നുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും കണ്ടിരിക്കേണ്ട സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമ തന്നെയാണ് “ഒരുത്തീ”.

അധികാരി വർഗത്തിന്റെ പീഡനത്താൽ നട്ടം തിരിയേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ കഥ തന്നെയാണ് ഇതിന് മുമ്പേ ഇറങ്ങിയ “മേപ്പടിയാൻ” എന്ന ചിത്രവും പറഞ്ഞത്. ഒരു കുടുംബത്തെ സഹായിക്കാനായി ഭൂമി രജിസ്ട്രേഷനിൽ ഏർപ്പെടേണ്ടി വന്ന ജയകൃഷ്ണൻ (ഉണ്ണി മുകുന്ദൻ) എന്ന സാധാരണക്കാരന്റെ കഥയാണ് സംവിധായകൻ വിഷ്ണു മോഹൻ ചിത്രത്തിലൂടെ പറഞ്ഞത്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ പാവപ്പെട്ട മനുഷ്യരോട് എത്ര മാത്രം ക്രൂരമായാണ് പലപ്പോഴും പെരുമാറുന്നതെന്ന് ചിത്രം അടിവരയിടുന്നുണ്ട്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ലാൻഡ് മാഫിയയും തമ്മിലുള്ള ഒത്തു കളിയും ചിത്രം കാണിച്ചു തരുന്നു.

“ഒരുത്തീ’ യെപ്പറ്റി പറഞ്ഞ പോലെ ആദ്യപകുതി വളരെ സ്ലോ ആണ് “മേപ്പടിയാനിലും”. എന്നാൽ രണ്ടാം പകുതിയിൽ ജീവൻ വെക്കുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ട്. ഒരു പാട് വൈകാരിക മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട്. ചിത്രത്തെക്കുറിച്ച് ഈ വൈകിയ അവസരത്തിൽ വിശദമായി എഴുതുന്നില്ല. പോസിറ്റീവ് ആയ ഘടകങ്ങൾ മാത്രം ചൂണ്ടിക്കാട്ടുന്നു. ചിത്രം ഒ ടി ടി യിൽ ലഭ്യമാണ്.
/എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിച്ചു കൊണ്ട്, നന്ദി/

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ