0 M
Readers Last 30 Days

ഒരു നിവിൻ പോളി ചിത്രമോ മാസ് മസാല എന്റർടെയ്നറോ ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കരുത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
82 SHARES
978 VIEWS

MOVIES THAT WILL LAST..
(“തുറമുഖം” – A MUST WATCH MOVIE)

Santhosh Iriveri Parootty

നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും അരക്കിട്ടുറപ്പിച്ചിരിക്കുന്ന ചില ബോധ്യങ്ങളുണ്ട്, ചോദ്യം ചെയ്യാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണ് അവ. കുട്ടിക്കാലത്ത് ഇതിന്റെ അർഥം എനിക്ക് മനസ്സിലായിരുന്നില്ല. അതിൽ ഒന്ന് ശ്രീ സി അച്യുതമേനോൻ ആണ് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി. അതെങ്ങനെ, അതിന് കാരണമെന്ത് എന്ന് അന്ന് മനസ്സിലായില്ല. അടിയന്തിരാവസ്ഥ കാലത്ത് കേരളം ഭരിച്ച അദ്ദേഹം എങ്ങനെ ഏറ്റവും നല്ല മുഖ്യമന്ത്രി ആവുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷം ഇപ്പോൾ അതിന്റെ ഉത്തരം അറിയാം.
മറ്റൊന്ന് ഏറ്റവും നല്ല രാഷ്ട്രീയ സിനിമകളാണ് “സന്ദേശ” വും “വരവേൽപ്പും”. ഈ രണ്ട് ചിത്രങ്ങളിലെയും തമാശ രംഗങ്ങൾ അന്നും ഇന്നും ആസ്വദിക്കാറുണ്ട്. അതിനപ്പുറം എന്ത് “സന്ദേശ” മാണ് ഈ ചിത്രങ്ങൾ നൽകുന്നത് എന്ന് എത്രയോ വട്ടം ചിന്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഒക്കെ സജീവമായതോടെ ശ്രീനിവാസനെ പോലെയുള്ള ഫ്രോഡുകളുടെ ഉള്ളുകള്ളിയും വെളിച്ചത്തായി. അതോടെ അതിനും ഉത്തരം കിട്ടി. ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ഇന്ത്യൻ പ്രധാനമന്ത്രി വരെ “വരവേൽപ്പ്” എന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചു എന്നൊക്ക. ചിരിച്ചു പണിയായിപ്പോകും. വാജ്പേയി അത് പറഞ്ഞ ചടങ്ങും സന്ദർഭവുമൊക്കെ എനിക്കോർമയുണ്ട്. ഉദാരീകരണത്തിന്റെ അപ്പോസ്തലനായ അദ്ദേഹം കേരളത്തിൽ വ്യവസായം വരാതിരിക്കാൻ കാരണം ഇവിടത്തെ തൊഴിലാളികൾ ആണെന്ന് പറയാൻ “വരവേൽപ്പിനെ” ഉദാഹരണമായെടുത്തത് ഓർത്ത് മനോരമയും സത്യൻ അന്തിക്കാടും ശ്രീനിവാസനുമൊക്കെ ഇപ്പോഴും ഇടയ്ക്കിടെ കുളിരു കോരാറുണ്ട്. സംരംഭകർക്ക് ചുവപ്പ് പരവതാനി വിരിക്കാനായി തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമാണ് ഇപ്പോഴും “വരവേൽപ്പ്”. സദ്ഗുണ സമ്പന്നനായ മുതലാളിയും എല്ലാ അർഥത്തിലും ദുർഗുണനായ തൊഴിലാളിയും ആണല്ലോ ആ സിനിമയിൽ. മുതലാളിത്തത്തിന്റെ പതാക വാഹകർക്ക് ഇത്രയും പഥ്യമായ ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ വേറെ കാണില്ല.

ddff 1

“കമ്മട്ടിപ്പാട” ത്തിലൂടെ മണ്ണിനായുള്ള മനുഷ്യന്റെ പോരാട്ടം പറഞ്ഞു വെച്ചിരുന്നു രാജീവ്‌ രവി. ഇത്തവണ അന്തസ്സോടെ തൊഴിലെടുക്കാനായി പോരാടി മരിച്ച ഒരു കൂട്ടം തൊഴിലാളികളുടെ ചരിത്രമാണ് അദ്ദേഹം സിനിമയാക്കിയിരിക്കുന്നത്. 1953 സെപ്റ്റംബർ 15ലെ മട്ടാഞ്ചേരി വെടിവെപ്പ് പ്രമേയമാക്കുന്ന ചിത്രം സമാന്തരമായി ഒരു കുടുംബകഥയും പറഞ്ഞു പോകുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രിയടക്കമുള്ള തൊഴിലാളി നേതാക്കൾ എന്ന് അവകാശപ്പെടുന്നവർ പോലും ചുമട്ടു തൊഴിലാളികളെ കുറിച്ചു സമൂഹത്തിൽ ഉണ്ടാക്കി വെച്ച പൊതുബോധത്തെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രം.

വേറൊരു കൂട്ടം “രാഷ്ട്രീയ” ചിത്രങ്ങൾ ഉണ്ട്. ഇവിടെയും തൊഴിലാളി സമരങ്ങൾ പശ്ചാത്തലമായിരിക്കും. പക്ഷേ ഇവിടെ സാധാരണക്കാരായ തൊഴിലാളികളെ ചതിക്കുന്ന നേതാവ് ആയിരിക്കും. നേതാക്കൾക്ക് വേണ്ടി ബലിയാടാവുന്ന സാധാരണ തൊഴിലാളികൾ. ഒടുക്കം ഒരു ചോദ്യവും കാണും. “ഈ സമരമൊക്കെ ആർക്കു വേണ്ടി? എന്തു നേടി?” ഉത്തരം പകൽ പോലെ സ്പഷ്ടം. ഇതിൽ നിന്നും മാറി നടക്കുന്നു “തുറമുഖം”.
കഴിഞ്ഞ ഒരു ദിവസം കോൺഗ്രസിന്റെ സർവീസ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകൻ/ സഹപ്രവർത്തക “പുഴ മുതൽ പുഴ വരെ ” എന്ന ചിത്രം കണ്ടു. സാധാരണ സിനിമയൊന്നും പോയി കാണാത്ത ആൾ ആണെന്നാണ് അറിഞ്ഞത്. പൂർവാശ്രമത്തിൽ അലി അക്ബർ ആയിരുന്ന രാമസിംഹന്റെ ചിത്രം. സംഘപരിവാറുകാരിൽ നിന്ന് സംഭാവന വാങ്ങി പൂർത്തിയാക്കിയ ചിത്രം കാണാൻ പണം മുടക്കിയവർ പോയി എന്നതിനപ്പുറം ആ ചിത്രം ഓളമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ആഷിഖ് അബു – പൃഥ്വിരാജ് ടീം സിനിമ എടുക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ അതനുവദിക്കില്ല എന്ന് പറഞ്ഞു ഹിന്ദു തീവ്രവാദികൾ ബഹളം വെച്ചു. ആ പ്രൊജക്റ്റ്‌ അവർ ഉപേക്ഷിച്ചു. അങ്ങനെയാണ് സമാജത്തിന്റെ ഓമന പുത്രൻ രാമസിംഹൻ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളമായ നരേറ്റീവ്‌ പിന്തുടർന്ന് ഒരു ചിത്രമെടുത്തത്.

eeerrr 3ഏതായാലും അതെടുക്കാനോ പ്രദർശിപ്പിക്കാനോ രാമസിംഹന് ബുദ്ധിമുട്ടുണ്ടായില്ലല്ലോ. ആ സ്വാതന്ത്ര്യം മറ്റുള്ളവർക്കും കൊടുക്കാൻ ദയവുണ്ടായാൽ നന്ന്. സിനിമ കണ്ടു വന്ന സുഹൃത്ത് എന്നോട് പറയുകയാണ്, “സന്തോഷ്‌, നിനക്ക് പറ്റിയ ചിത്രമാണ് ഇത് “. നാണം കൊണ്ട് ചൂളിപ്പോയി. എന്നെപ്പറ്റി ചുക്കും ചുണ്ണാമ്പും ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്ന് മനസ്സിലായി. പ്രിയ സുഹൃത്തേ, സംഘപരിവാറിന്റെയോ എതിർവശത്തു മുസ്ലിം തീവ്രവാദി സംഘടനകളുടെയോ ഇത്തരത്തിലുള്ള ചരിത്ര വായനകൾക്ക് നിന്ന് കൊടുക്കണമെങ്കിൽ സന്തോഷ്‌ മരിക്കണം. തല്ക്കാലം ഇത്രയേ പറയുന്നുള്ളൂ.

‘‘കാട്ടാളന്മാർ നാടു ഭരിച്ചു
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?
ഈ മട്ടാഞ്ചേരി മറക്കാമോ?”

പി ജെ ആന്റണി എഴുതിയ “മട്ടാഞ്ചേരി” എന്ന വിപ്ലവഗാനത്തിലെ നാല് വരികൾ ഉച്ചത്തിൽ മുഴങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് “തുറമുഖം” അവസാനിക്കുന്നത്. ചിത്രം തുടങ്ങുന്നത് മട്ടാഞ്ചേരി മൈമു(ജോജു ജോർജ്) വിൽ നിന്നാണ്. തൊഴിലവസരം വിഭജിക്കുന്ന ചാപ്പ സമ്പ്രദായം എന്ന അടിമ വ്യവസ്ഥ നിലനിന്ന കാലം. തൊഴിലാളികളെ തിരഞ്ഞെടുക്കാൻ വേണ്ടി കോൺടാക്ടർമാർക്ക് വേണ്ടി മൂപ്പന്മാർ സ്വീകരിച്ചു വന്ന മാർഗമാണ് ഈ ചാപ്പയേറ്. ലോഹം കൊണ്ടുണ്ടാക്കുന്ന ചാപ്പ കിട്ടുന്നവർക്ക് ജോലിക്ക് കയറാം. അതിന് വേണ്ടി മൃഗങ്ങളെപ്പോലെ യുദ്ധം ചെയ്യേണ്ടി വരുകയാണ്. Survival of the Fittest. എന്ന് പറയും പോലെ. ഈ ചൂഷണത്തിനെതിരെ മൈമു രംഗത്ത് വരുന്നു. ജോജു ഉൾപ്പെട്ട ഈ രംഗങ്ങൾ മൊത്തം ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചത് ഗംഭീരമായിരുന്നു. വർഷങ്ങൾക്കിപ്പുറം മൈമുവിന്റെ മക്കളായ മൊയ്തു (നിവിൻ പോളി) വിന്റെയും ഹംസ (അർജുൻ അശോകൻ) യുടെയും കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. കെ.എസ്. ചിദംബരൻ എഴുതിയ ‘തുറമുഖം’ എന്നൊരു നാടകം മാത്രമാണ് മട്ടാഞ്ചേരി കലാപത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന കലാസൃഷ്ടി. ആ നാടകത്തെ സ്വതന്ത്രമായി സിനിമയിലേക്കു തിരക്കഥയെഴുതി പറിച്ചുനട്ടത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്. കൊച്ചി, കണ്ണൂർ, തലശ്ശേരി എന്നിങ്ങനെ മൂന്ന് നഗരങ്ങളിലായാണ് ചിത്രീകരണം നടന്നിരിക്കുന്നത് എന്നറിയുന്നു.

r2r2rr 2 5കാലം മാറിയപ്പോൾ ഇടനിലക്കാരന്റെ ഇടങ്ങളിലേക്ക് യൂണിയനുകൾ കടന്നുവരുകയും തൊഴിലാളികളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയും ചെയ്യുകയാണ്. ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളികൾ തുടങ്ങിയ പോരാട്ടമാണ് മട്ടാഞ്ചേരി വെടിവയ്പ്പിലേക്ക് എത്തിച്ചേർന്നത്. ആ സംഭവങ്ങളാണ് മൂന്നുമണിക്കൂറോളം സമയമെടുത്ത് രാജീവ് രവി ഈ ചിത്രത്തിൽ പറയുന്നത്. ചിത്രം തുടങ്ങുന്നത് ഒരു സ്ത്രീയുടെ നിലവിളിയിൽ നിന്നാണ്. ചിത്രം അവസാനിക്കുമ്പോൾ പോരാട്ടങ്ങളിൽ മക്കളെ നഷ്ടപ്പെടുന്ന നൂറുകണക്കിന് ഉമ്മമാർ തെരുവിലെ ചോരപ്പാടുകളിലൂടെ കരഞ്ഞുകൊണ്ട് ഓടിവരുന്ന നിസ്സഹായതയിലേക്കാണ് ക്യാമറ കണ്ണുതുറക്കുന്നത്. 1930 കളും 1950 കളുമാണ് ചിത്രത്തിൽ കടന്നു വരുന്നത്. നിവിൻ പോളി, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്, ജോജു ജോർജ്, സുദേവ് നായർ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, സെന്തിൽ തുടങ്ങിയവരെല്ലാം മികച്ചു നിന്നു. കൂട്ടത്തിൽ പൂർണിമയുടെ വേഷം എടുത്തു പറയേണ്ടതാണ്. തുടക്കം മുതൽ ഒടുക്കം വരെ വിവിധ കാലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയിരിക്കുന്നു അവർ. എന്ത് കൊണ്ട് ഈ വേഷത്തിന് ഒരവാർഡ് കിട്ടാതെ പോയി എന്നത് അതിശയിപ്പിക്കുന്നു. കെയും ഷഹബാസ് അമനും ഒരുക്കിയ സംഗീതം, അൻവർ അലിയും കൂട്ടരുമൊരുക്കിയ കവിതകൾ എന്നിവയൊക്കെ തുറമുഖത്തിൽ എഡിറ്റർ ബി. അജിത്കുമാർ മനോഹരമായി വിളക്കിചേർത്തിട്ടുണ്ട്.

O888 1 7ഒരു ഓർമപ്പെടുത്തലാണ് ഈ ചിത്രം. ഇന്നു പലരും നൊട്ടിനുണയുന്ന സൗഭാഗ്യങ്ങളൊന്നും ആരും തങ്കത്തളികയിൽ കൊണ്ടുവന്നു തന്നതല്ല. ബിനാലെയും പാപ്പാഞ്ഞിയും മെട്രോ റെയിലും ഫോർട്ട് കൊച്ചിയിലെ ചിൽ ഔട്ട്‌ ആകാനുള്ള സ്ഥലവും അടക്കം ഇന്നത്തെ മൾട്ടി കളർ എങ്ങനെ വന്നു ചേർന്നു എന്ന് പറഞ്ഞു തരുന്ന സിനിമ. “കമ്മട്ടിപ്പാടത്തിൽ പറയുന്നുണ്ട്, ഈ കൊച്ചി നിൽക്കുന്നത് കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിന്മേൽ ആണെന്ന്”. അത് പോലെ ഇന്നത്തെ കൊച്ചി ഉണ്ടായത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നായ്ക്കളെപ്പോലെ പൊരുതി ചാപ്പയും അടിയും വെടിയുമേറ്റ് മരിക്കുകയും ജീവച്ഛവമാവുകയും ചെയ്ത ഒരു കൂട്ടം പാവങ്ങളിൽ നിന്നാണ്. മുതലാളിത്തവും ചൂഷകവർഗവും കാണിച്ച കൊടും ചതിയോട് പൊരുതിത്തന്നെയാണ് തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു വന്നത്. ആ ഓർമപ്പെടുത്തൽ പുതുക്കുകയാണ് ‘തുറമുഖം’.

Thuramukham Movie Review 1 9ഒരു രാജീവ്‌ രവി ചിത്രമാണ് “തുറമുഖം”. ഒരു പീരിയഡ് ഡ്രാമ. ഒരു നിവിൻ പോളി ചിത്രമോ മാസ് മസാല എന്റർടെയ്നറോ ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കരുത്. രാജീവ് രവി ചിത്രങ്ങൾ എന്നും അങ്ങനെ തന്നെയായിരുന്നു. സൂപ്പർ മെഗാ ബോക്സ്‌ ഓഫീസ് ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചിട്ടില്ല. കഥ പറഞ്ഞു തീർക്കാൻ വേണ്ടി തിടുക്കം കൂട്ടാറില്ല. അത് കൊണ്ട് തന്നെ ദൈർഘ്യം കൂടുതലാണ് എന്ന് പലർക്കും തോന്നാം. എന്നാൽ ആ കഥ അങ്ങനെ തന്നെയാണ് പറയേണ്ടത് എന്നും തോന്നിയിട്ടുണ്ട്. വിഷ്വലുകളെ അത്ര മാത്രം സ്നേഹിക്കുന്ന അദ്ദേഹം തന്നെയാണ് ക്യാമറാമാനും. പല ഷോട്ടുകളും, നൈറ്റ്‌ ഷോട്ടുകളൊക്കെ പ്രത്യേകിച്ച് അതിമനോഹരങ്ങളാണ്. കാരക്റ്റർ ഡീറ്റെയിലിംഗ് അതിഗംഭീരം എന്നേ പറയാനാവൂ. ഒരു ജാഥയിൽ പങ്കെടുക്കുന്ന പിന്നറ്റത്തുള്ളവർ പോലും ആവേശപൂർവം മുദ്രാവാക്യം വിളിക്കുന്നത് കാണാം. പുതിയ അഭിനേതാക്കൾ വരെ എത്ര മാത്രം പ്രാധാന്യമുള്ള റോളുകൾ ആണ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ അവസാന ഭാഗത്ത്‌ വരുന്ന മർമ പ്രധാനമായ ഒരു പ്രസംഗം നടത്തുന്നത് നിവിൻ പോളിയോ അർജുൻ അശോകനോ ഇന്ദ്രജിത്തോ ഒന്നുമല്ല, ഒരു പുതുമുഖ നടനാണ്. അതാണ് രാജീവ്‌ രവി സിനിമ. കാലത്തിനു വേണ്ടിയുള്ള റഫറൻസുകളാണ് ഓരോ രാജീവ്‌ രവി സിനിമയും. ഈ ചിത്രവും അങ്ങനെ തന്നെ. ചെറിയ ചില പോരായ്മകൾ തോന്നിയത് ഇവിടെ പറയുന്നില്ല, അത്ര മാത്രം എടുത്ത് പറയേണ്ടവയല്ല. പ്രശസ്ത ഫിലിം ക്രിട്ടിക് ഭരദ്വാജ് രംഗൻ സർ “തുറമുഖ” ത്തെക്കുറിച്ച് ഗംഭീര അഭിപ്രായം രേഖപ്പെടുത്തിയ ശേഷം പറഞ്ഞവസാനിപ്പിച്ചത് മാത്രമേ എനിക്കും പറയാനുള്ളൂ :-
” Hits will come and go. But these are the movies that will last”.
A MUST WATCH CLASSIC MOVIE”

5YY 11എൻ ബി :- ഈ ചിത്രത്തിന്റെ തുടക്കത്തിൽ ‘നന്ദി’ എഴുതിക്കാണിക്കുമ്പോൾ ‘മുഹമ്മദ്‌ യൂസഫ് – കണ്ണൂർ എ ഡി എം’ എന്ന് കാണിച്ചപ്പോൾ പെട്ടെന്ന് ഞെട്ടിപ്പോയി. പഴയ കാര്യങ്ങൾ ഓർമ വന്നു. തുറമുഖത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജീവ്‌ രവി സാർ യൂസഫ് സാറിനെ Yoosuf Muhammed കാണാൻ എ ഡി എമ്മിന്റെ ചേമ്പറിൽ വന്നതും അന്ന് ചേമ്പറിൽ കയറി ഞാൻ രാജീവ്‌ രവി സാറിനെ പരിചയപ്പെട്ടതുമെല്ലാം. താങ്ക് യു, യൂസഫ് സാർ. Remember you with lots of love..

Leave a Reply

Your email address will not be published. Required fields are marked *

LATEST

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ