fbpx
Connect with us

Entertainment

എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ ഇരകളോട് ഒരിറ്റ് സഹതാപം പോലും പ്രേക്ഷകർക്ക് തോന്നാത്തത്‌ ?

Published

on

സ്നേഹത്തിന്റെ, കാമത്തിന്റെ, പ്രതികാരത്തിന്റെ “ഉടൽ”

Santhosh Iriveri Parootty

“Love and Lust Inside” എന്നാണ് രതീഷ്‌ രഘുനന്ദൻ ആദ്യമായി സംവിധാനം ചെയ്ത “ഉടൽ” എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ. പൂർണമായും അർഥവത്താണത്.മികച്ച തിരക്കഥയും സംവിധാനമികവും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഗംഭീര എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലറാണ് ഉടൽ. വളരെ പരിമിതമായ വിഭവശേഷി കൊണ്ടാണ് നിർമിച്ചതെങ്കിലും അതിനെ പൂർണമായും മറികടക്കുന്ന മികച്ച ചലച്ചിത്രാനുഭവം ആവുന്നുണ്ട് ചിത്രം.
ഒരു ഗ്രാമത്തിലെ വീട്ടിൽ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ഉടൽ എന്ന ചിത്രത്തിന്റെ പ്രമേയം എന്ന് പറയാം. കഥയിലേക്ക് പോയാൽ അത് സ്പോയ്ലർ ആകും എന്നത് കൊണ്ട് അതിന് തുനിയുന്നില്ല. പ്രായമായ കുട്ടിയച്ചൻ എന്ന കേന്ദ്രകഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട, വെളുത്ത നിറത്തിലുള്ള കണ്ണുകൾ ഭീതി സൃഷ്ടിക്കുന്ന ഒരു കഥാപാത്രം. കുട്ടിച്ചായന്റെ മരുമകൾ ഷെെനിയായി ദുർഗ കൃഷ്ണയും കാമുകൻ കിരണായി ധ്യാൻ ശ്രീനിവാസനുമെത്തുന്നു. കിടപ്പിലായുള്ള ഒരു രോഗിയുള്ള വീട്ടിൽ അവരെ പരിചരിച്ചു ശ്വാസം മുട്ടി ജീവിക്കുന്ന ഷൈനിയുടെ വിവിധ ഘട്ടങ്ങളിലെ മാറ്റങ്ങൾ മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്. ഓവ് ചാലിലൂടെ ഇടയ്ക്കിടെ ഒഴുകി വരുന്ന ചോര കലർന്ന വെള്ളവും വിസർജ്യങ്ങളും ഉപയോഗിച്ച ഡയപ്പറിന്റെ അവശിഷ്ടങ്ങളും കാഴ്ചക്കാരിലും അസ്വസ്ഥതയുണ്ടാക്കും.ജൂഡ് ആന്റണി ജോസഫ് ആണ് ഷൈനിയുടെ ഭർത്താവ് റെജിയെ അവതരിപ്പിക്കുന്നത്.

 

Advertisement

കഥ നടക്കുന്ന വീടും പരിസരവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി ആദ്യ പകുതിയിൽ മന്ദതാളത്തിൽ നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ ഒരു ഗംഭീര ത്രില്ലർ മൂഡിലേക്ക് മാറുന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചേ ചിത്രം കണ്ടുതീർക്കാനാവൂ.അക്ഷരാർഥത്തിൽ ഒരു വീടിനുള്ളിൽ ഒരു രാത്രി നടക്കുന്ന വേട്ടയാണ് രണ്ടാം പകുതിയിലെ സിനിമ. ജീവനോടെ രക്ഷപ്പെടാൻ ഇരയും വേട്ടയാടിപ്പിടിക്കാൻ വേട്ടക്കാരനും നടത്തുന്ന ജീവന്മരണ പോരാട്ടം. വേട്ടക്കാരന്റെ കൂടെ കാണികൾ സഞ്ചരിക്കും. ഇരകളോട് എന്ത് കൊണ്ട് ഒരിറ്റ് സഹതാപം പോലും പ്രേക്ഷകർക്ക് തോന്നില്ല എന്നത് ചിത്രം കണ്ട് അറിയുക.

എല്ലാ മനുഷ്യനിലും പ്രാകൃത ചോദനകൾ ഒളിഞ്ഞിരിപ്പുണ്ട്. അത് മറച്ചു വെച്ച് നാം പരിഷ്കൃതരുടെ മുഖംമൂടി അണിയുന്നു. ഓരോ മനുഷ്യനും പ്രാഥമികമായി ഓരോ ‘ഉടലു’കൾ മാത്രമാണ്. പ്രേമവും കാമവും കുറ്റകൃത്യ പ്രവണതയും ആക്രമണോത്സുകതയും എല്ലാമടങ്ങിയ ‘ഉടലു’കൾ. വേലി ചാടാൻ കാത്തു നിൽക്കുന്ന പ്രാകൃത ജന്മങ്ങൾ. ഇവിടെ ഏകാന്തതയുടെ ഉടലിൽ നടക്കുന്ന സംഘർഷങ്ങളാണ് പിന്നീട് ലൈംഗികതയുടെ ഉടലിലേക്കും തുടർന്ന് അക്രമത്തിന്റെ ഉടലിലേക്കും നയിക്കുന്നത്. പിന്നീട് അത് അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഉടൽ ആയിമാറുന്നു. മരണം മുന്നിൽ കാണുമ്പോൾ മനുഷ്യനിലും മൃഗചോദനകൾ ഉണരുന്നു. ഇവിടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നന്മയുടെ മുഖാവരണം അണിഞ്ഞു നടക്കുന്ന റെജി (കുട്ടിയച്ചന്റെ മകൻ) വിശുദ്ധ പശുവിന്റെ ഉടലുമായി നടക്കുന്ന ഒരു ഫ്രോഡ് ആണെന്ന് പറയേണ്ടി വരും. യഥാർഥത്തിൽ ഈ ഉടലുകളെല്ലാം വേറെവേറെയല്ല, അവയെല്ലാം ഒന്നാണ്. അല്ലെങ്കിൽ അവ നാം തന്നെയാണ്.

 

‘ഹോം’ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസിന്റെ മറ്റൊരു തകർപ്പൻ പ്രകടനം. ഒലിവർ ട്വിസ്റ്റിൽ നിന്നും കുട്ടിയച്ചനിൽ എത്തുമ്പോൾ തന്റെ റേഞ്ച് വീണ്ടും വെളിവാക്കുന്നുണ്ട് ഇന്ദ്രൻസ്. വാർധക്യപീഡകൾ കൊണ്ട് അവശനായി കാണിക്കുന്ന ആദ്യപകുതിയിലും പകയുടെ നെരിപ്പോടിൽ എരിഞ്ഞ് ഒടുവിൽ അത് പ്രളയാഗ്നിയായ് ആളിക്കത്തുന്ന രണ്ടാം പകുതിയിലും ഈ നടൻ വിസ്മയിപ്പിക്കുന്നുണ്ട്. അതുല്യമായ ഒരു പരകായ പ്രവേശം.

Advertisement

ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഷൈനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദുർഗ കൃഷ്ണയുടേതും. ഇന്ദ്രൻസുമായുള്ള കോമ്പിനേഷൻ സീനുകളിൽ കട്ടയ്ക്ക് ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുന്നുണ്ട് ദുർഗ. പലവിധ മാനസിക തലങ്ങളിലൂടെ കടന്നുപോകുന്ന സങ്കീർണമായ ഈ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായ ഒരു നെഗറ്റീവ് കഥാപാത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ തരക്കേടില്ല.

 

ആദ്യം പറഞ്ഞ പോലെ തിരക്കഥയും സംവിധാനവും രതീഷ് രഘുനന്ദൻ മികവുറ്റതാക്കി. മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും സംവിധായകന് ഇക്കാര്യത്തിൽ മികച്ച പിന്തുണ നൽകി. നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വേഗത നിലനിർത്താൻ സഹായിച്ചു.
സെക്സ്, വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ഉള്ളത്. ഇന്റിമേറ്റ് രംഗങ്ങളും വയലൻസ് രംഗങ്ങളും അനവധിയുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വളരെ മികച്ച ഒരു ചലച്ചിത്രാനുഭവമാണ് “ഉടൽ”. നഷ്ടപ്പെടുത്തരുത്..

 616 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »