fbpx
Connect with us

Entertainment

മലയാളസിനിമയിലെ സവർണ്ണ നായക ബിംബങ്ങളെ തലകീഴായി കെട്ടിതൂക്കി ഉടുമുണ്ടുരിഞ്ഞു കളഞ്ഞിരിക്കുന്നു രതീന

Published

on

ചൊറിയൻ “പുഴു “ക്കൾ അരിഞ്ഞിറങ്ങുമ്പോൾ..
(“പുഴു ” – A MUST WATCH MOVIE )

Santhosh Iriveri Parootty

Santhosh Iriveri Parootty

Santhosh Iriveri Parootty

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, ധ്രുവം, വല്യേട്ടൻ തുടങ്ങി മലയാള സിനിമ പൂമുഖത്തു കൊണ്ടു വന്നിരുത്തിയ സവർണ നായക ബിംബങ്ങളെ തലകീഴായി കെട്ടിതൂക്കി ഉടുമുണ്ടുരിഞ്ഞു കളഞ്ഞിരിക്കുന്നു രതീന എന്ന മിടുക്കിയായ പുതുമുഖ സംവിധായിക “പുഴു ” വിലൂടെ. ഇത്രയും കാലം മലയാള സിനിമ ആഘോഷിച്ച ഫ്യൂഡൽ മാടമ്പിത്തരം മനുഷ്യത്വഹീനവും മൃഗയവും ആയിരുന്നെന്ന് അടിവരയിടുന്നു “പുഴു “.

ആണഹങ്കാരത്തിന്റെയും ജാതിവെറിയുടെയും ടോക്സിക് പാരന്റിംഗിന്റെയും അതിരുവിട്ട അധികാര പ്രമത്തതയുടെയും ലോകം എത്ര മാത്രം ഭീകരവും ശ്വാസം മുട്ടിക്കുന്നതുമാണെന്ന് ചിത്രം എടുത്തു കാട്ടുന്നു. ഇതിലെ കുട്ടപ്പൻ (അപ്പുണ്ണി ശശി ) എന്ന കഥാപാത്രം പറയുന്ന പോലെ ഈ നാട്ടിൽ റോബോട്ടുകൾ വന്നാൽപ്പോലും അവർക്കിടയിൽ ജാതിവിവേചനം ഉണ്ടാകും. യാന്ത്രികതയിൽ പോലും തിളച്ചുമറിയുന്ന സവർണ ബോധവും അപരവിദ്വേഷവും കൊണ്ട് കലുഷിതമാണ് പലരുടെയും മനസ്സ്.

“പുഴു ” എന്ന ചിത്രത്തിന് പല തലങ്ങളിലുള്ള വായന സാധ്യമാണ്. ഒരു സൈക്കോളജിക്കൽ ഫിലിം കൂടിയാണിത്. പ്രതികാരത്തിന് ഒരു മനഃശാസ്ത്രമുണ്ട്. മരണഭയത്തിന്റെ മനഃശാസ്ത്രം വേറെയാണ്. വരേണ്യവിഭാഗത്തിനും ഇരയുടെ ഭീതി കൊണ്ടു നടക്കേണ്ടി വരാറുണ്ട്. പുഴു എന്നത് ചവിട്ടിയരക്കലിന് ഒരുപാട് വിധേയമാക്കപ്പെടുന്ന ജീവിയാണ്. അതേ സമയം പുരാണത്തിൽ പരീക്ഷിത്ത് രാജാവിന്റെ ജീവനെടുക്കാൻ തക്ഷകൻ എത്തുന്നത് ഒരു പുഴു ആയിട്ടാണ്. വേറൊരർത്ഥത്തിൽ അരിഞ്ഞിറങ്ങുന്ന, കാർന്നു തിന്നുന്ന, ചൊറിച്ചിൽ ഉണ്ടാക്കി അസ്വസ്ഥതപ്പെടുത്തുന്ന ഒരനുഭവം കൂടിയാണ് “പുഴു “. ചിത്രത്തിൽ ഒരിടത്ത് അച്യോൾ അഥവാ ഭാരതി (പാർവതി തിരുവോത്ത് ) പറയുന്നുണ്ട്, “നമ്മളെന്തിനാ മറ്റുള്ളോരെ മാറ്റാൻ നോക്കുന്നത്.. നമ്മളല്ലേ മാറേണ്ടത്..? എന്ന്. എന്നാൽ കണ്ടാലും കൊണ്ടാലും മാറാത്ത ഒരു കൂട്ടം ആൾക്കാർക്കിടയിൽ ഇത്തരം പരിദേവനങ്ങൾ വനരോദനങ്ങൾ ആണ്. കാരണം അത്തരക്കാരുടെ തലച്ചോറ് നിറയെ ഇത്തരം “ചൊറിയൻ പുഴുക്കൾ ” ആണ്.

Advertisement 

ചിത്രത്തിന്റെ പ്രമേയത്തിലേക്ക് വന്നാൽ പ്രിയപ്പെട്ടവർ കുട്ടൻ എന്ന് വിളിക്കുന്ന ഒരു മുൻ പൊലീസ് ഓഫീസറും (മമ്മൂട്ടി ) അയാളുടെ സ്കൂൾ വിദ്യാർത്ഥിയായ മകനും. ഒരു ഒ സി ഡി ബാധിതനും പെർഫെക്ഷനിസ്റ്റും ആയ ഇയാൾ ഭാര്യയുടെ മരണശേഷം മകൻ കിച്ചുവിനെ (മാസ്റ്റർ വാസുദേവ് ) വരച്ച വരയിൽ നിർത്തി വളർത്തുന്നു. ടോക്സിക്ക് പാരന്റിന്റെ ഒന്നാം തരം ഉദാഹരണമായ ഇയാൾ മകനെ വളർത്തുന്ന രീതികൾ ഞെട്ടലോടെയേ കണ്ടുതീർക്കാനാവൂ.

ഇളയ സഹോദരി ഭാരതി (പാർവതി തിരുവോത്ത്) താഴ്ന്ന ജാതിയിൽപ്പെട്ട നാടക കലാകാരനായ കുട്ടപ്പനൊപ്പം (അപ്പുണ്ണി ശശി) തന്നിഷ്‌ടപ്രകാരം ജീവിതം ആരംഭിയ്ക്കുന്നത് അയാളുടെ സമനില തെറ്റിയ്ക്കുന്നു. ഭാരതിയുടെ രണ്ടാം വിവാഹം ആയിരുന്നു അത്. ഭൂതകാലം അയാൾക്ക് ശ്വാസം മുട്ടിക്കുന്നതും പാപക്കറകൾ നിറഞ്ഞതുമാണ്. അതയാളെ ഓരോ നിമിഷവും വീർപ്പു മുട്ടിക്കുന്നു. സഹോദരീ ഭർത്താവ് എന്ന നിലയിൽ അയാൾക്ക് ഒരിക്കലും കുട്ടപ്പനെ അംഗീകരിക്കാൻ കഴിയുന്നില്ല.

 

Advertisement 

ആദ്യമായി ഇരുവരും നേർക്കുനേർ വരുന്ന രംഗം ഒരു ഫ്ലാഷ്ബാക്കിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. കുട്ടൻ എന്ന കഥാപാത്രത്തിന്റെ ജാതിവെറി എത്ര മാത്രം ഭീകരമാണെന്ന് ആ ഒറ്റ സീനിൽ നമുക്ക് മനസ്സിലാവും. സഹോദരിയെ മോഡലാക്കി അന്ന് അവളുടെ കാമുകനായിരുന്ന കുട്ടപ്പൻ വരച്ച പെയിന്റിംഗ് ഒരു പാതകമായി കാണുന്ന അയാൾ കുട്ടപ്പനോട് ആക്രോശിക്കുന്ന രംഗം മനസ്സിൽ നിന്ന് പോവില്ല. “നീ ആരെടാ രാജാരവിവർമ്മയോ?വയസ്സ് കുറെയായല്ലോ. പോയി കക്കൂസ് കഴുകി ജീവിക്കെടാ ” എന്ന് പറഞ്ഞാണ് അയാൾ പൊട്ടിത്തെറിക്കുന്നത്. സ്വന്തം കുഞ്ഞിന് നങ്ങേലി എന്ന് പേരിടണം എന്ന ആഗ്രഹം ഭാര്യാസഹോദരനോട് കുട്ടപ്പൻ പറയുമ്പോൾ, കുട്ടന്റെ മൃഗീയമായ പ്രതികരണം ശ്വാസം അടക്കിപ്പിടിച്ചു നടുക്കത്തോടെയേ കണ്ടിരിക്കാൻ സാധിക്കൂ. കുട്ടപ്പൻ വേദിയിൽ നിറഞ്ഞാടിയ ജാതിവെറിക്കെതിരെയുള്ള കഥാപാത്രങ്ങളെല്ലാം സ്വന്തം ജീവിതത്തിൽ അയാൾ തന്നെ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾക്കു നേരെയുള്ള പ്രതികരണങ്ങൾ ആയിരുന്നു. തുടക്കത്തിൽ രജിസ്ട്രാർ ഓഫീസിൽ അയാൾക്കുണ്ടാകുന്ന അനുഭവവും അയാൾ പ്രതികരിക്കുന്ന രീതിയും ശ്രദ്ധിക്കുക.

പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറയുന്നെങ്കിലും റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് കുട്ടന്റെ ലോകം. ലാഭം മാത്രം ഉന്നം വെക്കുന്ന ഒരു തികഞ്ഞ ഭൗതികവാദി. തന്നെ എതിർക്കുന്ന എന്തിനെയും ഉന്മൂലനം ചെയ്യുന്ന ഒരു തരം മനോവൈകല്യം കൈമുതലായുള്ള വ്യക്തി. അതിനായി നിരവധി പാവങ്ങളുടെ ജീവിതം നിഷ്കരുണം പിച്ചിച്ചീന്താൻ മടിയില്ലാത്ത അധമൻ.

 

Advertisementഅതിനിടയിൽ ഇടയ്ക്കിടെ തനിക്ക് നേരെ ഉണ്ടാകുന്ന വധശ്രമങ്ങൾ എവിടെ നിന്നെന്നു മനസിലാവാതെ ഉഴറുന്ന മറ്റൊരു കുട്ടനെയും ഇവിടെ കാണാം. ആ കടങ്കഥയ്ക്ക് ഉത്തരം തേടുമ്പോൾ മരണഭയം അയാളെ വേട്ടയാടുന്നു. പുരാണത്തിലെ പരീക്ഷിത്ത് രാജാവിനെപ്പോലെ അയാളും മരണത്തിൽ നിന്നും രക്ഷ നേടാൻ കോട്ട കൊത്തളങ്ങൾ ഒരുക്കുന്നു. എന്നാൽ പരീക്ഷിത്തിന്റെ ജീവനെടുത്തത് ഒരു “പുഴു ” ആയിരുന്നല്ലോ. ഇവിടെയും ഒരു “പുഴു ” അയാളെ തേടിയെത്തിയല്ലേ മതിയാവൂ?

“മുന്നറിയിപ്പി”ലെ രാഘവനു ശേഷം സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി അമ്പരപ്പിക്കുന്ന അതിശക്തനായ വില്ലനാണ് ഈ ചിത്രത്തിലെ കുട്ടൻ. കൂടുതൽ വിവരിക്കുന്നില്ല, മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഈ സിനിമയുടെ ജീവൻ. അസാമാന്യം, വാക്കുകൾക്ക് അതീതം. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു അതുല്യ പ്രകടനം.

മകൻ കിച്ചു എന്ന ഋഷികേശ് ആയി മാസ്റ്റർ വാസുദേവ് തിളങ്ങി. ഭാരതി എന്ന അച്യോൾ ആയി പാർവതി തിരുവോത്ത് ചെറുതെങ്കിലും വളരെ സ്വാഭാവികമായ പ്രകടനം സമ്മാനിച്ചു. അപ്പുണ്ണി ശശിയുടെ ‘കുട്ടപ്പൻ’ എന്ന കഥാപാത്രം ഇനിയും ഏറെക്കാലം ചർച്ച ചെയ്യപ്പെടും. അത്ര മാത്രം മികവുറ്റതാക്കി ആ കഥാപാത്രത്തെ അദ്ദേഹം പ്രസന്റ് ചെയ്തിട്ടുണ്ട്. ജീവസ്സുറ്റതാക്കി. കോട്ടയം രമേശ്, ഇന്ദ്രൻസ്, കുഞ്ചൻ എന്നിവരും മികച്ചു നിന്നു. സാങ്കേതിക വിഭാഗവും ചിത്രത്തിന് മികച്ച പിന്തുണ നൽകി. തേനി ഈശ്വറിന്റെ ക്യാമറ, ജെക്സ് ബിജോയിയുടെ ബി ജി എം എന്നിവ വളരെ നല്ല നിലവാരം പുലർത്തി. ആവശ്യമായ അളവിൽ വളരെ മിതമായി മാത്രമേ പശ്ചാത്തല സംഗീതം ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളൂ.

 

Advertisementഹർഷാദ്, ഷറഫ്, സുഹസു എന്നിവരുടേതാണ് തിരക്കഥ. പല തലങ്ങളിൽ കൂടി കടന്നു പോവുന്ന തിരക്കഥ അവയെയെല്ലാം കൂട്ടിയിണക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും തിരക്കഥ, സംവിധാനം എന്നിവയിലേക്ക് വരുമ്പോൾ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാതെയും വയ്യ. ചിത്രത്തെ എൻഗേജിംഗ് ആയി കൊണ്ടുപോവാൻ സംവിധായികയ്ക്ക് പലപ്പോഴും കഴിയുന്നില്ല. വല്ലാത്ത ലാഗിങ്ങ് ട്രീറ്റ്‌മെന്റിൽ ഉണ്ട്. ഒന്നാം പകുതിയാണ് വളരെയധികം ഇഴഞ്ഞു നീങ്ങുന്നത്.

മറ്റൊരു കാര്യം ചിത്രത്തിന്റെ ഒടുവിൽ കൊണ്ടുവരാൻ ശ്രമിച്ച ഇസ്ലാമോഫോബിയ എന്ന വിഷയത്തെക്കുറിച്ചാണ്. അത് വിശ്വസനീയമായി അവതരിപ്പിക്കപ്പെട്ടില്ല. അതിനുള്ള സമയവും ചിത്രത്തിൽ അവശേഷിച്ചിരുന്നില്ല. അവിടെ ആ ഒരു വിഷയം നിർബന്ധപൂർവം പറയാനായി ചെയ്തപ്പോൾ ഏച്ചുകെട്ടിയ പോലെ തോന്നി. ഒരു പാട് കാര്യങ്ങൾ ഒരുമിച്ച് പറയാൻ ശ്രമിക്കുമ്പോൾ ഉള്ള പ്രശ്നമാണിത്. അത് കൊണ്ട് തന്നെ ക്ലൈമാക്സ്‌ കൂടുതൽ മികവുറ്റതാക്കാമായിരുന്നു എന്നും തോന്നി.

 

ഇത് പറയുമ്പോഴും ആദ്യം പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് “പുഴു “. കാരണം ഇത് നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ചിത്രമാണ്. വിനോദത്തിന് വേണ്ടിയുള്ള ഗിമ്മിക്കുകളോ താര പരിവേഷത്തിനായുള്ള ഏച്ചുകെട്ടലുകളോ ഇവിടെ നിങ്ങൾക്ക് ലഭിക്കില്ല. മറിച്ച് പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ തുറന്നു പിടിച്ച കാഴ്ചയാണ്. അത്തരം സിനിമകൾ അപൂർവമായാണ് നമുക്ക് ലഭിക്കാറ്. അതു കൊണ്ട് അല്പം ഇഴച്ചിൽ തോന്നിയാലും ഈ ചിത്രം നൽകുന്ന ദൃശ്യാനുഭവം അത്ര വലുതാണ്. SO, DON’T MISS IT. IT’S A MUST WATCH MOVIE.

Advertisement 903 total views,  3 views today

Continue Reading
Advertisement
Comments
Advertisement
Entertainment4 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident14 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science20 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment22 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment25 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment25 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement