Connect with us

കാറിനുള്ളിൽ മാത്രമെടുത്ത ‘സന്തോഷത്തിൻറെ ഒന്നാം രഹസ്യം’.

മൂന്ന് പേർ മാത്രമൂള്ള സിനിമ എന്ന് കേട്ടപ്പോൾ ആദ്യം ഈ പടം കാണാൻ തോന്നിയില്ല. കോവിഡ് തുടങ്ങിയതിൽ പിന്നെ ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗം എണ്ണത്തിലും

 48 total views

Published

on

Santhosh Kumar K

“സന്തോഷത്തിൻറെ ഒന്നാം രഹസ്യം”.

മൂന്ന് പേർ മാത്രമൂള്ള സിനിമ എന്ന് കേട്ടപ്പോൾ ആദ്യം ഈ പടം കാണാൻ തോന്നിയില്ല. കോവിഡ് തുടങ്ങിയതിൽ പിന്നെ ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗം എണ്ണത്തിലും നാലോ അഞ്ചോ അഭിനേതാക്കളേയുള്ളൂ. അതിനാൽ തന്നെ ഇതുപോലുള്ള സിനിമകളോട് ഒരു മടുപ്പ് തോന്നിയിരുന്നു. മാലിക്കിനോട് ആകെ തോന്നിയൊരിഷ്ടം കുറേ കാലത്തിന് ശേഷം ഒരു സിനിമയിൽ നൂറുകണക്കിനാളുകളെ കാണാൻ പറ്റി എന്നതാണ്. ആളെണ്ണം കുറഞ്ഞ സിനിമകൾ എത്ര നല്ല പ്രമേയമാണെങ്കിലും കാണാൻ അത്ര സുഖം തോന്നാറില്ല. എന്നാൽ സന്തോഷത്തിൻറെ ഒന്നാം രഹസ്യം കണ്ടപ്പോളാണ് വെറും മൂന്നുപേരെ ( രണ്ടുപേരെ എന്നു പറയുന്നതാണ് കൂടുതൽ ശരി ) മാത്രം വെച്ച് ഒട്ടും ബോറടിപ്പിക്കാതെ രസകരമായി എങ്ങനെ പടമെടുക്കാമെന്നു മനസ്സിലായത്.

റീമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ലിവിംഗ് ടുഗദറായി ജീവിയ്ക്കുന്ന രണ്ടു പേർ (മരിയ, ജിത്തു) ആശുപത്രിയിലേക്ക് കാറിൽ പോകുന്നതും തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നതുമാണ് സിനിമ. അതിനിടയിൽ അവർ തമ്മിലുള്ള സംസാരവും പരസ്പരം വഴക്കിടുന്നതുമെല്ലാം രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. നമുക്ക് നല്ലത് എന്ന് തോന്നുന്ന നമ്മുടെ പല സ്വഭാവങ്ങളും വിവാഹിതരായോ അല്ലാതെയോ നമ്മുടെ കൂടെ കഴിയുന്നയാൾക്ക് തീരെ ഇഷ്ടമാകണമെന്നില്ല. സ്നേഹം കൊണ്ടു മാത്രം പലപ്പോഴും ഒന്നും പറയില്ല എന്നുമാത്രം.

Santhoshathinte Onnam Rahasyam: After Moscow International Film Festival, The Malayalam Film To Release In US Theatres This Fridayസഹിക്കാവുന്നതിൻറെ പരമാവധി എത്തുമ്പോളായിരിക്കും പ്രതികരിക്കുക. വഴക്കുണ്ടാകുമ്പോൾ എപ്പോഴും അവരവരെ ന്യായീകരിയ്ക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യും അതൊക്കെ സിനിമയിൽ ഈ രണ്ടു കാരക്ടറുകളിലൂടെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കാറിൽ കുറച്ചു നേരം മാത്രം യാത്ര ചെയ്യുന്ന സ്ത്രീ(നീരജ രാജേന്ദ്രൻ) പോലും സൂപ്പറായിരുന്നു. സിനിമയെ മികച്ചതാക്കുന്നത് അതിലെ സംഭാഷണങ്ങളാണ്. ❤️

റിയലിസ്റ്റിക് സ്ത്രീപക്ഷ സിനിമാസംവിധായകനുമായി മരിയ നടത്തുന്ന ഫോണിലൂടെയുള്ള ഇൻറർവ്യുവാണ് ചിരിപ്പിച്ചു കളഞ്ഞത്. സിനിമയിൽ പോത്തുകൾ പുല്ലുതിന്നുന്ന രംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പോത്തുകളെ വെറും പോത്തുകളായി കാണുന്നതാണ് പ്രശ്നം അവ പ്രതീകങ്ങളാണെന്ന് മനസ്സിലാക്കണം എന്ന സംവിധായക ഡയലോഗ് കേട്ടപ്പോൾ അടുത്തകാലങ്ങിറങ്ങിയ ചില സിനിമകളെ എഫ് ബിയിൽ തള്ളി മറിച്ചിരുന്നതൊക്കെ ഓർത്തു പോയി.

സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിന് ഫെമിനിസം എന്നു പറഞ്ഞാൽ സ്ത്രീകൾ പുരുഷൻമാരെ പോലെയാകുകയല്ല സ്ത്രീകൾക്ക് മാത്രം സാദ്ധ്യമാകുന്ന ചില കഴിവുകളുണ്ട് എന്ന മറുപടി. കൂടെ ഉദാഹരണമായി പറയുന്നത് സംവിധായകൻറെ മുത്തശ്ശിയുടെ സാമ്പാറുണ്ടാക്കാനുള്ള കഴിവാണ്. മുത്തശ്ശി മുത്തശ്ശനെ പോലെ ജോലിക്ക് പോയിരുന്നെങ്കിൽ എത്ര നല്ല സാമ്പാർ ഉണ്ടാകാതെ പോകുമായിരുന്നു എന്നാണ് അയാൾ പറയുന്നത്. പൊതുയിടങ്ങളിൽ ഫെമിനിസം പറയുന്നവർ വ്യക്തിജീവിതത്തിൽ നേരെ വിപരീതമാകുമെന്നാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

റോഡ് മൂവികളിൽ പൂർണ്ണമായും വാഹനയാത്ര മാത്രമായ വേറൊരു സിനിമയും കണ്ടിട്ടില്ല. വാഹനത്തിനൂ പുറത്തുള്ള ഏതെങ്കിലും രംഗം സാധാരണയായി ഉണ്ടാകാറുണ്ട്. ഇവിടെ റോഡ് മൂവിയായിട്ട്, റോഡ് പോലും കാണുന്നില്ല !😁. കാറിനുൾവശം മാത്രമാണ് സിനിമയിൽ. കാർ ഏതാണെന്നു പോലും മനസ്സിലാവില്ല.
മടുപ്പ് കൂടാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ, അതാണ് സന്തോഷത്തിൻറെ ഒന്നാം രഹസ്യം.

Advertisement

 49 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement