വെള്ളം കയറിയ സ്കൂളിൽ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ദേശീയ പതാകയെ ആദരിച്ച കുട്ടിയ്ക്കും പൗരത്വം ഇല്ല

526

Santhosh Peruva

സ്വതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ചിത്രം ഇന്ന് വീണ്ടും ശ്രദ്ധ നേടുകയാണ്. ആസാമിലെ ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍നിന്നുള്ള ചിത്രമായിരുന്നു ഇത്. കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് ദേശീയ പതാകയ്ക്ക് ആദരമര്‍പ്പിക്കുന്ന ആസാമിൽ നിന്നുള്ള രണ്ട് കുട്ടികളുടെ ഈ ചിത്രം അന്ന് ചർച്ചയായിരുന്നു. വൈറലായ ഈ ചിത്രത്തിൽ ഇടത് ഭാഗത്ത് നില്‍ക്കുന്ന ഹൈദര്‍ അലി ഖാന്‍ എന്ന കുട്ടി ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്.

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്‍റെ പേരില്ലെന്നാണ് വാദം. എന്നാൽ കുട്ടിയുടെ വീട്ടിലെ മറ്റ് അംഗങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‌തനിക്ക് ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും കുട്ടി മാധ്യമങ്ങളോട് പറയുന്നു.

അന്ന് അസമിലെ പ്രളയസമയത്ത് വെള്ളം കയറിയ സ്കൂളിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് ഈ കുട്ടികൾ പതാകയെ ആദരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.