Connect with us

രശ്മിയെ പോലെ ‘എന്തു തൊഴിലും’ ചെയ്തു ജീവിയ്ക്കാൻ മാത്രമുള്ള മനോധൈര്യം കേരളത്തിലെ യുവതീയുവാക്കൾക്ക് ഇനിയും കൈവന്നിട്ടില്ലെന്ന് അവർ മനസ്സിലാക്കുന്നില്ല

Resmi R Nair ന്റെ ഒരു വരുമാനമാർഗം അവർ തന്നെ പറയുന്നതനുസരിച്ച് Patreon platform വഴിയാണ്.ലോകത്ത് അങ്ങോളമിങ്ങോളമുള്ള കലാകാരന്മാർ തങ്ങളുടെ കലയോ ഉല്പന്നമോ ഉപഭോക്താവിന് നേരിട്ട്

 70 total views

Published

on

Santhosh Sethumadhavan

Resmi R Nair ന്റെ ഒരു വരുമാനമാർഗം അവർ തന്നെ പറയുന്നതനുസരിച്ച് Patreon platform വഴിയാണ്.ലോകത്ത് അങ്ങോളമിങ്ങോളമുള്ള കലാകാരന്മാർ തങ്ങളുടെ കലയോ ഉല്പന്നമോ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഒരു ഓൺലൈൻ വെബ്സൈറ്റ് ആണ് patron. ചിത്രം, സംഗീതം, എഴുത്ത് തുടങ്ങിയ എന്തും ഇഷ്ടപ്പെട്ടവർക്ക് വില കൊടുത്തു വാങ്ങാവുന്ന/ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്ഫോമിൽ രശ്മി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് തന്റെ നഗ്നമോ അർധനഗ്നമോ ഇന്ദ്രിയസുഖം പകരുന്നതോ (sensual) ആയ ഫോട്ടോകളും വീഡിയോകളുമാണ്. പത്തു ഡോളർ മുതൽ പ്രതിമാസം മുടക്കാൻ സാധിക്കുന്നവർക്ക് പ്രസ്തുത ആക്ടിവിസ്റ്റിന്റെ ‘നഗ്നകല’ (nude art) ആസ്വദിക്കാവുന്നതാണ്.

പ്രതിമാസം അഞ്ഞൂറു ഡോളർ (ഏകദേശം 37000 രൂപ) മുടക്കാൻ സാധിക്കുന്ന സമ്പന്നർക്ക് ഈ കലാകാരിയുടെ ഫോട്ടോ ഷൂട്ടിൽ നേരിട്ട് പങ്കെടുക്കാനും വീക്ഷിക്കാനും അഭിപ്രായ നിർദേശങ്ങൾ നൽകാനും മറ്റു പലതിനുമുള്ള (as she mentions in her page as ‘lot more’) അവസരം സിദ്ധിക്കുന്നു.സാങ്കേതികമായി പറഞ്ഞാൽ, തന്റെ ശരീരത്തിന്റെ നഗ്നസാധ്യതകളെ ഉപയോഗിച്ച്, മനുഷ്യരുടെ വൈകാരികതയെ സമർത്ഥമായി ചൂഷണം ചെയ്ത് സമ്പാദിക്കുന്ന ഒരു യുവതിയാണ് രശ്മി ആർ നായർ.ഇത്രയും പറഞ്ഞത്, അവരുടെ ധനസമ്പാദനമാർഗം തെറ്റാണെന്ന് പറയാനല്ല. Nude Art, Nude or Semi-nude photography തുടങ്ങിയവയെല്ലാം കലയായി കാണാൻ തന്നെയാണ് എനിക്ക് താല്പര്യം. നിയമത്തിനു വിധേയമായ എന്തു തൊഴിലും, സമൂഹത്തിന്റെ പൊതു സദാചാര ബോധത്തിന് ദഹിച്ചാലും ഇല്ലെങ്കിലും, ചെയ്തു ജീവിയ്ക്കാൻ ആർക്കും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു.

പക്ഷേ രശ്മി അങ്ങനെ കരുതുന്നില്ല എന്നു തോന്നുന്നു. തന്നെ പോലെ ‘എന്തു തൊഴിലും’ ചെയ്തു ജീവിയ്ക്കാൻ മാത്രമുള്ള മനോധൈര്യം, കേരളത്തിലെ നിരവധി കുറവുകളുള്ള സാമൂഹ്യ സാഹചര്യത്തിൽ വളർന്ന യുവതീയുവാക്കൾക്ക് ഇനിയും കൈവന്നിട്ടില്ലെന്ന് അവർ മനസ്സിലാക്കുന്നില്ല.28 വയസുള്ള യുവാവ് ഒരു തൊഴിലും ചെയ്യാതെയാണ് ഇതുവരെ ജീവിച്ചത് എന്ന് അവർ തീർച്ചപ്പെടുത്തുന്നു. എന്തുകൊണ്ടോ, ‘കൂലിപ്പണി’യൊന്നും അവരുടെ കാഴ്ചപ്പാടിൽ ഒരു തൊഴിലാവുന്നില്ല. സർക്കാർ ജോലി കിട്ടേണ്ടത് ഒരു ബാധ്യതയായി അവനു തോന്നാൻ ഇടയായ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായം, സാമൂഹ്യസ്ഥിതി ഇതൊന്നും രശ്മിക്ക് കാണാൻ കഴിയില്ല. മാസം 37000 രൂപ അവരുടെ നഗ്ന ഉടലിലെ കല കാണാൻ മാത്രം മുടക്കാൻ കഴിവുള്ള സമ്പന്നരായ ആളുകളോടുള്ള സമ്പർക്കം അവർക്ക് വല്ലാത്തൊരു ‘പ്രിവിലേജ്’ നൽകുന്നതായി തോന്നുന്നു.

പിഎസ്‌സി ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്ത യുവാവ് അന്തരീക്ഷത്തിലെ ഓക്സിജൻ ദുരുപയോഗം ചെയ്യാനുള്ള ജന്മമായിരുന്നു എന്ന്‌ അവർ പ്രസ്താവിക്കുന്നു. മറ്റൊരു പ്രധാനകാര്യം, ഈ മഹനീയ യുവതി ഇടതുപക്ഷത്തിന്റെ തീ പാറുന്ന സോഷ്യൽ മീഡിയാ മുഖങ്ങളിൽ ഒന്നാണ് എന്നതാണ്. അതുകൊണ്ടാണ്, മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തയാളുടെ ശവം ഇവർ രമേശ് ചെന്നിത്തലയ്ക്ക് തിന്നാൻ കൊടുക്കാൻ പറഞ്ഞത്. അതായത്, മദ്യം കിട്ടാതെ ആത്മത്യ ചെയ്തയാളുടെ മരണത്തിൽ ഇവർ വേദനിക്കുകയും, അര്ഹതയുണ്ടായിട്ടും സർക്കാർ ജോലി കിട്ടാതെ മരിച്ചയാളുടെ മരണം ഇവർക്ക് സന്തോഷവും പകരുന്നു.

ഒരു വ്യക്തിയെയും കേന്ദ്രീകരിച്ചു പോസ്റ്റിടാൻ ഒരുകാലത്തും ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ ഇത്രയും പറയാതെ വയ്യ. എന്തൊക്കെ തരം ദുഷ്ടബുദ്ധിയുള്ള മനുഷ്യരാണ് എന്റെ ചുറ്റും ജീവിക്കുന്നതെന്നും എല്ലാവിധ പ്രിവിലെജുകൾക്കും മുകളിൽ നിന്ന് തന്റെ സഹജീവികളുടെ മരണം പോലും പുച്ഛിച്ചു തള്ളുന്നത് എന്നും കണ്ട് സഹിക്കാൻ കഴിയുന്നില്ല.

 71 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement