നൂറു സ്വപ്നങ്ങളുമായി നാട്ടിലെത്തിയപ്പോള്‍ സന്തോഷ്‌ ട്രോഫി നേടിയ ടീമിന് സംഭവിച്ചത്

413

ശ്രീ മിഥുന്‍ വില്‍വെറ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റ്‌.

ഇത് 2018 സന്തോഷ്‌ട്രോഫി നേടിയ കേരളടീമിന്റെ വൈസ് ക്യാപ്റ്റൻ സീസനും പ്രതിരോധ ഭടൻ ലിജോയും. നാട്ടിൽ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാൻ ഒരുപാട് പേർ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാർ. പക്ഷെ, ആരും വന്നില്ല, റെയിൽവേ സ്റ്റേഷനിലും ബസ്‌സ്റ്റാന്റിലും വഴിയോരങ്ങളിലും അവർ തിരഞ്ഞുവത്രേ, ഒരു പ്രമുഖരെയും കണ്ടില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും കേരളം മുഴുവനും ചർച്ച ചെയ്യപ്പെടുന്ന രണ്ടു പൊഴിയൂരുകാർ പൂമാലയും കൊട്ടും കുരവയുമില്ലാതെ വീട്ടിലേക്കു നടന്നു പോകുന്ന ദൃശ്യം നേരിട്ട് കണ്ടതിന്റെ വേദനയിലാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. ടീമിലെ മറ്റു കളിക്കാർക്ക് നൽകിയ സ്വീകരണങ്ങൾ നിങ്ങൾക്ക് മീഡിയയിൽ കാണാം.

ആദരവ് നൽകേണ്ടത് എങ്ങനെയാണെന്നും എപ്പോഴാണെന്നും ഇനിയും നമ്മുടെ തലസ്ഥാനവും നമ്മുടെ നാട്ടുകാരും പഠിക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള സ്വീകരണങ്ങൾ ഒരു പ്രഹസനം മാത്രമായി അവർ കാണാതിരിക്കട്ടെ ! ഉറങ്ങുന്നവർ ഏഴുന്നേൽക്കുക, നമ്മുടെ നാടിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച രണ്ടു പിള്ളാര്‌ വന്നിട്ടുണ്ട് !