ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. തുടർന്ന് നിരവധി ട്രോളുകളുടെ ഭാഗമായി സന്തോഷ് മാറിയിരുന്നു. ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി താരം തിരക്കിലാണ്. എന്നാൽ പല നടിമാരെയും ശല്യപ്പെടുത്തിയ വിദ്വാൻ കൂടിയാണ് ഇദ്ദേഹം. അതിൽ തന്നെ പലരും നിയമനടപടികൾക്കു തുനിഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോൾ ഇയാളുടെ അടുത്ത ഇര ഗോപി സുന്ദർ ആണെന് തോന്നുന്നു. ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും കുറിച്ചാണ് സന്തോഷ് വർക്കി പറയുന്നത്. ഈ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഗോപി സുന്ദർ നിരവധി ചിത്രങ്ങളിൽ നിന്നും കോപ്പി അടിച്ചിട്ടാണ് പാട്ടുകൾ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ സന്തോഷ് വർക്കി അയാളുടെ കുടുംബജീവിതത്തെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയുന്നുണ്ട്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ
“അയാളുടെ യഥാർത്ഥ ജീവിതം എന്നത് വളരെ മോശമായാണ് തോന്നുന്നത്. ആദ്യം ഒരു സ്ത്രീയെ കല്യാണം കഴിച്ചതിൽ രണ്ട് ആൺകുട്ടികൾ ആണുള്ളത്. അവരെ വിട്ട് മറ്റൊരു സ്ത്രീയുടെ പുറകെ പോയി. അവർക്ക് ഒപ്പം 9 വർഷത്തോളം ലിവിങ് ടുഗതർ മുൻപോട്ട് പോയി. അതിനുശേഷം ആണ് ഇപ്പോൾ അമൃത സുരേഷിന്റെ പിറകെ പോയിരിക്കുന്നത്. അയാൾ വെറുമൊരു കാമഭ്രാന്തനാണ്. ഇവരുടെ ഫോട്ടോസ് കാണാൻ വേണ്ടി കുറെ പേര് കാത്തുനിൽക്കുകയാണ്. ഒന്നുമല്ലെങ്കിലും ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ടു മക്കളില്ലേ ഇത് മൂന്നാമത്തെ റിലേഷൻഷിപ്പ് ആണ്. സിനിമയിലെ എല്ലാ പാട്ടും കോപ്പിയടിച്ചാണ് ചെയ്യുന്നത് ഗോപി സുന്ദറിന് കാമഭ്രാന്താണ്. ഇതൊക്കെ കാണുവാനും സപ്പോർട്ട് ചെയ്യുവാനും ഇഷ്ടംപോലെ ആളുകൾ ഉണ്ടാവുകയും ചെയ്യും. ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കുക. എന്നിട്ട് ആ പെണ്ണിനെ വിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ പോവുക. അതിനുശേഷം അവളെയും വിട്ടു വേറൊരാളുടെ കൂടെ പോവുക. സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും “- സന്തോഷ് വർക്കി പറയുന്നു. .