Entertainment
മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

മോഹൻലാലിന്റ ആറാട്ട് സിനിമ റിലീസ് ചെയ്തപ്പോൾ തീയേറ്റർ റെസ്പോണ്സിലൂടെയാണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെട്ടത്. അനവധി ട്രോളുകളിൽ നിറഞ്ഞ സന്തോഷ് കൂരമായ പരിഹാസങ്ങളും നേരിട്ടു. നിത്യാമേനോനോട് പ്രണയമാണെന്ന് കൂടി പറഞ്ഞതോടെ സന്തോഷിന് എന്തോ കുഴപ്പമുണ്ട് എന്ന് വരെ ആളുകൾ പറഞ്ഞു. ഇപ്പോൾ സന്തോഷിന്റെ മറ്റൊരു തിയേറ്റർ റെസ്പോൺസ് ആണ് വൈറലാകുന്നത്.
ഇന്ന് റിലീസ് ആയ ജയസൂര്യ – മഞ്ജു വാര്യർ സിനിമ ‘മേരി ആവാസ് സുനോ’യെ കുറിച്ചുള്ള സന്തോഷ് വർക്കിയുടെ അഭിപ്രായമാണ് ശ്രദ്ധിക്കപ്പെടുന്നത് . ജയസൂര്യ അസാധ്യ അഭിനയമാണെന്നും മോഹൻലാലും മമ്മൂട്ടിയും ജനസുര്യയെ കണ്ടു പഠിക്കണമെന്നും ആണ് സന്തോഷ് വർക്കി പറയുന്നത്.
ഈ ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് നാഷണൽ അവാർഡ് വരെ കിട്ടുമെന്നും കമൽ ഹാസന്റെ റേഞ്ചിൽ ആണ് ജയസൂര്യ എന്നും സന്തോഷ് പറയുന്നു. ഇത് ഒരു മാസ് മൂവി അല്ലെന്നും ക്ലാസ് മൂവിയാണെന്നും കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ പറ്റിയ ചിത്രം ആണെന്നും സന്തോഷ് പറയുന്നു. വീഡിയോ കാണാം .
822 total views, 6 views today