മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ട് എന്ന് പരസ്യമായി പറഞ്ഞ് സന്തോഷ് പലതവണ രംഗത്ത് എത്തിയിരുന്നു.എന്നാല്‍ താരത്തിനെ ഒന്ന് കാണുവാന്‍ പോലും സാധിക്കാതെ ഇരുന്ന സന്തോഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തരത്തിലുള്ള ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കി അന്ന് പോസ്റ്റിട്ടിരുന്നു . ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന്‍ വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം തന്നെ അപമാനിച്ച എല്ലാവര്‍ക്കും തന്റെ മരണം സമര്‍പ്പിക്കുന്നു എന്നുമാണ് ഇദ്ദേഹം കുറിച്ചത്.

അതിനിടെ യുവസംവിധായിക മോനിഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞ് സന്തോഷ് വർക്കി വീഡിയോ പങ്കുവെച്ചിരുന്നു. സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി സംവിധായക മോനിഷ മോഹൻ മേനോൻ. സന്തോഷ് വർക്കിക്കെതിരെയുള്ള കേസുമായി താൻ മുന്നോട്ട് പോകുകയാണെന്നും താൻ ഇങ്ങനെ ചെയ്യുന്നത് സന്തോഷ് വർക്കി അപമാനിച്ച എല്ലാ സ്ത്രീകൾക്ക് വേണ്ടി കൂടിയാണെന്നും മോനിഷ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.ഏതായാലും കേസ് നൽകിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്

പിന്നീട് നിഖില വിമലിന്റെ പിറകെയും സന്തോഷ് ഇതേ അവശ്യവുമായി സമീപിച്ചെങ്കിലും അവിടെയും സമൂഹത്തിന്റെ പരിഹാസമായിരുന്നു ഫലം.നിഖിലയുടെ അമ്മയോട് ഈ വിഷയം സംസാരിച്ചിരുന്നു എന്നാണു സന്തോഷ് വര്‍ക്കി പറയുന്നത്. വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോയെന്ന് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു.സന്തോഷ് വര്‍ക്കി പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നിഖില ഒരു കണ്ണൂരുകാരിയാണ്. കമ്മ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് നിഖിലയെ ഇഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്.എന്നാൽ പണ്ട് എപ്പോഴും ഒരു ബ്രേക്കപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്ന് അവര്‍ പറഞ്ഞു.

ഞാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോള്‍ത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞപ്പോള്‍ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതല്‍ അനുഭവിക്കാന്‍ പറ്റില്ലെന്നും സന്തോഷ് പറഞ്ഞു .

ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നാണ് സന്തോഷ് വര്‍ക്കി പുതിയതായി പറഞ്ഞിരിക്കുന്നത്. ‘ എനിക്ക് ആദ്യം മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്.അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിള്‍ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.’

‘എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല.ഞാന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപെട്ടാല്‍ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കില്‍ കല്യാണം കഴിക്കാന്‍ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ലൊരു പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Leave a Reply
You May Also Like

‘വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം’, ഒടിയന്റെ സംവിധായകന്റെ കുറിപ്പ്

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിനെ പ്രശംസിച്ച് ഒടിയൻ സിനിമയുടെ സംവിധായകൻ വി.എ. ശ്രീകുമാർ ഫേസ്ബുക്…

കോർട്ട് റൂം ഡ്രാമയിൽ നിന്ന് ഒരിക്കൽ പോലും സിനിമ തെന്നി മാറാത്തിടത് ആണ് നേരിന്റെ വിജയവും

നേര്(2023) Mild Spoilers Ahead: Vaisakh Sudevan ഒരു സിനിമ വിജയിക്കുന്നത് ഭൂരിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ…

ലൈംഗിക ഉണർവ്വ് ഉണ്ടാക്കുന്ന കുതിരവാൽ

Prasanth Prabha Sarangadharan ലിംഗഭേദവും ലൈംഗികതയും മുതൽ പ്രകൃതിയും നിയന്ത്രണവും വരെയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന പിയാഫെ…

ആസ്വദിച്ച് കാണാൻ കഴിയുന്ന ഒന്നല്ല, മറിച്ച് മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവായി നീറിക്കൊണ്ടിരിക്കും

ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീർ ആദ്യമായി…