മോഹൻലാലിന്റെ സിനിമയായ ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വഴിയാണ് സന്തോഷ് വർക്കി എന്ന ആരാധകൻ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനാകുന്നത്. ‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി ട്രോളുകളിൽ നിറഞ്ഞത്. തന്റെ നാലാം വയസുമുതൽ മോഹൻലാലിൻറെ ആരാധകൻ ആയെന്നും അദ്ദേഹത്തിന്റെ സിനിമകൾ ആദ്യ ദിവസം തന്നെ കാണുമായിരുന്നു എന്നും പറഞ്ഞ സന്തോഷ് തൊട്ടടുത്ത ദിവസം തന്നെ മോഹൻലാലിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ലാലേട്ടൻ പാവമാണെന്നും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരാണ് പ്രശ്നമെന്നും സന്തോഷ് തുറന്നടിച്ചിരുന്നു. മോഹൻലാലിൽ നിന്നും തന്റെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും തനിക്കു ഒരുപോലെ അപമാനം നേരിട്ടു എന്നുമാണ് സന്തോഷ് പറയുന്നത്.
എന്നാൽ തനിക്കു നിത്യാമേനോനുള്ള പ്രണയവും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് നിത്യാമേനോനോടും അവരുടെ കുടുംബത്തോടും വെളിപ്പെടുത്തിയിരുന്നു എന്നും സന്തോഷ് പറയുന്നു . ഒരു സഹോദരനായോ ഫ്രണ്ടായോ എങ്കിലും തന്നെ കാണണമെന്ന അഭ്യർത്ഥന നിത്യ നിരസിച്ചതായും അദ്ദേഹം പറയുന്നു. ഒരിക്കൽ നിത്യമേനോൻ ഒരു ഇന്റർവ്യൂവിൽ തന്നെ ശല്യപ്പെടുത്തിയ ഒരു ആരാധകനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഈ സന്തോഷിനെ കുറിച്ചാണെന്നാണ് പലരും പറയുന്നത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും ‘മെന്റലി ഓഫ് ‘ ആയ ഒരാൾ എന്നാണു നിത്യ അന്ന് പറഞ്ഞിരുന്നത്.