ഒരു രാജ്യം യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണാധികാരികൾ അല്ല, നിങ്ങളറിയാത്ത സത്യം

97

Santhosh Veranani

ആരാണ് നമ്മുടെ വിദേശ നയം രൂപപ്പെടുത്തുന്നത് ? ആരാണ് വ്യാപാര വാണിജ്യ നയങ്ങൾ കരുപിടിപ്പിക്കുന്നത്? പ്രഖ്‌യാപനങ്ങൾ ചിലപ്പോൾ നടത്തുന്നത് പ്രധാനമന്ത്രിയോ ,അതാത് മന്ത്രിമാരോ ,വകുപ്പ് തലവന്മാരോ ഒക്കെ ആകാം. എന്നാൽ ലോകരാജ്യങ്ങളിൽ മിക്കതും ഇപ്പോൾ ഇത്തരം നയങ്ങൾ തീരുമാനിക്കാൻ ആശ്രയിക്കുന്നത് ചില സ്വകാര്യ ഏജൻസികളെയാണ്‌. ഇവയെ വളർത്തുന്നതിലും പൊട്ടുന്നതിലും സർക്കാരുകളും കോർപറേറ്റുകളും ആയുധ കച്ചവടക്കാരും ഒക്കെ നിർണായക പങ്ക് വഹിക്കുന്നു .

ഇത്തരം പ്രസ്ഥാനങ്ങളെ നമ്മൾ “തിങ്ക് ടാങ്ക്‌സ്”എന്ന് പൊതുവിൽ വിളിക്കുന്നു .ഇവരാണ് യുദ്ധം വേണോ വേണ്ടയോ ,സമാധാനം എപ്പോൾ വേണം ,മഹാമാരികൾ പൊട്ടിപുറപ്പെടാനോ ,അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതൊക്കെ തീരുമാനിക്കുന്നത് .അതുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ ഒക്കെയുണ്ടാകുമ്പോൾ നമ്മൾ റാൻഡ് കോർപറേഷൻ,ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് , കാർണേജ എൻഡോവ്മെൻറ്,ഹെറിറ്റേജ് ഫൗണ്ടേഷൻ ,CSIS ,ചാത്തംഹൗസ്,ഒബ്സർവേർ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ പഠനങ്ങളെ നമ്മൾ കാര്യമായി ആശ്രയിക്കുന്നത് .

പാശ്ചാത്യ രാഷ്ട്രങ്ങളിൽ ഇത്തരം സർക്കാർ ഇതര സംഘടനകൾ മികച്ച സർവകാലശാലകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത് .ഹാർവാർഡ് ,കംബ്രിഡ്ജ്,വാഷിങ്ടൺ സർവകലാശാല ,യേൽ എന്നിവയൊക്കെ ഇത്തരം തിങ്ക് ടാങ്ക് ഗ്രുപ്പുകളുമായി തോളോട് ചേർന്ന് നിൽക്കുന്നതാണ് .ഇത്തരം സർവ്വകലാശാലകൾ ലോകത്തിലെ മികച്ച സർവ്വകലാശാലകൾ ആകുന്നതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നായി QS ,Times എന്നീ റേറ്റിംഗ് ഏജൻസികൾ കാണുന്നത് ഇത്തരം വിലപ്പെട്ട ഉപദേശങ്ങളും നിർദേശങ്ങളും സർക്കാരുകൾക്ക് പകർന്ന് നൽകുന്നത് കൂടിയാണ് . സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫാർസ്(SIIA),ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ് (ISEAS),രാജരത്‌നം സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് എന്നിവയൊക്കെ സിംഗപ്പൂരിലെ വിവിധ സർവകലാശാലകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉപദേശക സംഘങ്ങളാണ് .പ്രമുഖ രാജ്യങ്ങളെല്ലാം ഇവരെ നയരൂപവല്കരണത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു .പ്രതിഫലമായി കിട്ടുന്ന വൻതുകകൾ ഗവേഷണ പഠനങ്ങൾക്കായി വീണ്ടും അവർ ഉപയോഗിക്കുന്നു .

ലോകത്തിലെ തിങ്ക് ടാങ്കുകളുടെ എണ്ണമെടുത്താൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ് ,അമേരിക്ക കഴിഞ്ഞാൽ .ഇതിൽ പ്രതിരോധ വകുപ്പ് സാമ്പത്തിക സഹായം നൽകുന്ന IDSA ആണ് പ്രധാനപ്പെട്ടത്‌.ഒബ്സർവേർ റീസേർച് ഫൗണ്ടേഷൻ ഒരുകാലത് വലിയ സ്ഥാനം ഇന്ത്യയിൽ അലങ്കരിച്ചെങ്കിലും ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് .എന്നാൽ ഇപ്പോൾ രാജ്യത്തിന് വേണ്ടി നയങ്ങൾ പ്രധാനമായും രൂപപ്പെടുത്തുന്നത് ഇന്ത്യ ഫൗണ്ടേഷൻ ,വിവേകാനന്ദ ഇന്റർനാഷണൽ തുടങ്ങിയവയാണ് .ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വാഷിംഗ്‌ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന തിങ്ക്ടാങ്ക് വരുന്ന ജോ ബൈഡൻ ഭരണത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.1961മുതൽ പ്രവർത്തിക്കുന്ന ഇതിനു പലപ്പോഴും അമേരിക്കൻ ഭരണകൂടങ്ങളെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തികൾ ,വിവിധ നിക്ഷേപങ്ങൾ,വലിയ കോർപറേഷനുകൾ,ഗോവർന്മെന്റ്, ഫൗണ്ടഷൻസുകൾ എന്നിവയാണ് ഇവർക്ക് പ്രധാനമായും ധനസഹായം നൽകുന്നത്.അന്തർദേശീയ പഠനങ്ങൾ,സാമ്പത്തിക ശാസ്ത്രം,രാഷ്ട്ര തന്ത്ര വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ പെരുമഴയാണ് ഇത്തരം സ്ഥാപങ്ങൾ വച്ചുനീട്ടുന്നതു -എല്ലാ അർത്ഥത്തിലും.