മരണത്തിന്റെ മനോഹാരിത കാണിച്ചുതന്ന സിനിമയാണ് ഇബിലീസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
134 VIEWS

Santhoshkumar K

Iblis
ചാനലിൽ നിന്നും നിറയെ പരസ്യവുമായി കണ്ടതുകൊണ്ടാകണം എനിക്ക് ഇഷ്ടമാകാതിരുന്ന സിനിമയായിരുന്നു ഇബിലിസ്. പിന്നീട് ഇപ്പോൾ പ്രൈമിൽ നിന്നും ഒന്നുകൂടി കണ്ടപ്പോഴാണ് ഈ സിനിമയുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞത്.മാജിക്കൽ റിയലിസത്തിലൂടെ കഥ പറയുന്ന സിനിമയാണ് ഇബ്ലിസ്. മരണത്തിനു ശേഷമുള്ള സുഖജീവിതത്തെക്കുറിച്ച് അറിയാത്ത മനുഷ്യരെ സ്വർഗത്തിലേക്ക് എത്തിക്കുവാനുള്ള ഇബിലീസിന്റെ പണികളാണ് ജാതിയും മതവും രാഷ്ട്രീയവുമെല്ലാം. എന്നാണ് സിനിമ പറയുന്നത്.

ജാതി,മത, ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെ ജനങ്ങൾ കഴിയൂന്ന ഒരു ഗ്രാമം .ആ ഗ്രാമത്തിൽ മരണവീടുകളിൽ മൈക്ക് കെട്ടി പാട്ടുവെച്ചൂകൊടുക്കുന്ന പണിയാണ് വൈശാഖന് (ആസിഫലി). ധാരാളം മരണങ്ങൾ നടക്കുന്ന ഗ്രാമമായതിനാൽ വൈശാഖന് എന്നും തിരക്കാണ്. വൈശാഖന്റെ മുത്തശ്ശൻ ശ്രീധരേട്ടൻ (ലാൽ) ഈ ഗ്രാമത്തോടുള്ള വെറുപ്പൂകാരണം എപ്പോഴും സർക്കീട്ടിലാണ്. വൈശാഖിന്റെ കളിക്കൂട്ടുകാരിയാണ് പലഹാരമുണ്ടാക്കുന്ന ബീവിയുടെ വീട്ടിലെ ഫിദ ( മഡോണ). നിഷ്കളങ്കരായ ജനങ്ങൾ മാത്രമുള്ള ഗ്രാമം.

ഗ്രാമത്തിൽ നടക്കുന്ന മരണങ്ങളെ തോൽപ്പിക്കുവാനായി ശ്രീധരേട്ടൻ ആത്മഹത്യ ചെയ്യുന്നു. ആ നാട്ടിലെ ആദ്യ ആത്മഹത്യ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു അപകടത്തിൽ വൈശാഖനും മരിക്കുന്നു. മരിച്ചു കഴിഞ്ഞ വൈശാഖൻ തന്റെ മുത്തച്ചൻ ഉൾപ്പെടെ നാട്ടിൽ മുമ്പ് മരിച്ച പലരും സ്വർഗത്തിലേക്ക് പോകാതെ അവിടെത്തന്നെ നിൽക്കുന്നതുകാണുന്നു. മരിച്ചവരെ കുറിച്ച് ജീവിച്ചിരിക്കുന്നവർ ഓർക്കാതിരുന്നാലെ മരിച്ചവർക്ക് പരലോകത്തിലേക്ക് പോകാൻ കഴിയൂ എന്ന് മുത്തച്ഛൻ വൈശാഖനോട് പറയുന്നു. വൈശാഖൻ എപ്പോഴും മൂത്തച്ഛനെ ഓർത്തുകൊണ്ടിരുന്നതിനാൽ മുത്തച്ഛന് പോകാൻ കഴിഞ്ഞില്ല. ഫിദ വൈശാഖനെ ഓർത്തുകൊണ്ടിരുന്നതിനാൽ വൈശാഖനും പോകാൻ കഴിയുന്നില്ല ഫിദയെ അവളറിയാതെ പ്രണയിച്ചിരുന്ന വൈശാഖന് മരണശേഷമാണ് അവൻ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാവുന്നത്. ഫിദ മരിയ്ക്കുന്നതുവരെ കാത്തിരിക്കാൻ വയ്യാതെ അവളെ കൊന്നിട്ടെങ്കിലും തങ്ങളുടെ ലോകത്തേയ്ക്ക് കൊണ്ടു വരാൻ വൈശാഖൻ മുത്തച്ഛന്റെയും കൂട്ടുകാരുടെയും സഹായം തേടുന്നു.

മരിച്ചവരുടെ ലോകത്തെ ആഘോഷങ്ങളാണ് സിനിമയിൽ. മരിച്ചു കഴിഞ്ഞാൽ പിന്നെ ആർക്കും പ്രായമാവില്ലത്രെ. വൈശാഖിന്റെ കൂട്ടുകാരൻ മുസ്തഫ കൂട്ടിയായിരിയ്ക്കുമ്പോൾ മരിച്ചതാണ്. വൈശാഖൻ മരിച്ചു ചെല്ലുമ്പോഴും മുസ്തഫ കുട്ടിതന്നെയാണ്. ആരുമില്ലാത്ത മുസ്തഫയെ ഓർക്കാൻ ആരുമില്ല. എന്നിട്ടും മുസ്തഫ ആ നാട്ടിൽ നിന്നും പോകുന്നില്ല. നിനക്കെങ്കിലും എന്നെ ഓർക്കാമായിരുന്നില്ലേടാ എന്ന മുസ്തഫയൂടെ വൈശാഖനോടുള്ള ചോദ്യം, മരണത്തോടുകൂടി നമ്മുടെയൊക്കെ ഓർമ്മകളിൽ നിന്നും പോയ ആരുമില്ലാത്തവരുടെ വേദനയാണ്.

മരണത്തിന്റെ മനോഹാരിത കാണിച്ചുതന്ന സിനിമയാണ് ഇബിലീസ്. സിനിമയിലെ മരണാനന്തര ലോകം കാണുമ്പോൾ ഒന്ന് മരിക്കാൻ തോന്നും. പക്ഷേ മരിച്ചു കഴിഞ്ഞും ഈ നാട്ടിൽ നിന്നും പോകാൻ പറ്റാതെ നമ്മളെ സ്നേഹിക്കുന്നവർക്കരികിൽ അവരറിയാതെ അവരോടൊന്നും മിണ്ടാൻ പറ്റാതെ നിൽക്കുന്നത് വിഷമമാണ്. അവരുടെ സ്നേഹം നമുക്ക് നഷ്ടപ്പെടൂന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്നത് വേദനാജനകമാണ്. ആ വേദന പ്രേക്ഷകനും അനുഭവവേദ്യമാക്കി തരുന്നുണ്ട് ഇബിലിസ് എന്ന ചിത്രം.❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ