Santhoshkumar K

“കാൻസർ ബാധിതനായ ആദ്യകാലം. നാട്ടിലെ പള്ളിയിൽ പെരുന്നാളാണ്. എല്ലാ വീടുകളിലും വൈദ്യുത ദീപാലങ്കാരങ്ങൾ നിറഞ്ഞിരിയ്ക്കുന്ന സമയം. എനിയ്ക്ക് അസുഖമുള്ളതുകൊണ്ട് ഈ വർഷം വീട്ടിൽ ഒരു ആഘോഷവും വേണ്ട എന്ന് ആലീസ് പറഞ്ഞതിനാൽ ഞങ്ങളുടെ വീട്ടിൽ അലങ്കാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ സന്ധ്യാ നേരത്ത് ഞാൻ ഗെയ്റ്റിന് മുന്നിൽ ഇറങ്ങിനിന്നു. എല്ലാ വീടുകളിലും നിറയെ പലതരത്തിലുള്ള അലങ്കാര ബൾബുകളൂടെ വെളിച്ചം നിറഞ്ഞു നിൽക്കുന്നു. എന്റെ വീട്ടിൽ മാത്രം ഇരുട്ടാണ്. ആ സമയം വഴിയിലൂടെ പോയിരുന്ന ഒരാൾ എന്നെ കണ്ട് ചോദിച്ചു . എന്താ ചേട്ടാ വീട്ടിൽ വെളിച്ചമൊന്നുമില്ലാത്തത് ?. ആരെങ്കിലും മരിച്ചോ ?. ഇല്ല, അടുത്ത വർഷം മരിയ്ക്കാനുള്ള റിഹേൾസലാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. സംഭവമൊന്നും അറിയാത്ത അയാൾ ചിരിച്ചുംകൊണ്ട് പോയി.”

ഇതായിരുന്നു ഇന്നസെന്റ്. ഏതൊരാളും കരഞ്ഞു പോകുന്ന രോഗാവസ്ഥയിലും തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിവുള്ളയാൾ. കാൻസർ എന്ന മാരക രോഗത്തെ തമാശയാക്കി മാറ്റിയ ഒരേയൊരു ഇന്നസെന്റ്. എത്രയോ കാൻസർ രോഗികൾക്ക് ഇന്നസെന്റ് കഥകൾ അവരുടെ വേദനകൾക്ക് ഒരു മരുന്നായിരുന്നു.ഇന്നസെന്റ് മരിച്ചുവെന്ന് കേട്ടപ്പോൾ വേണ്ടപ്പെട്ട ആരോ മരിച്ച പോലെയാണ് തോന്നിയത്. ഈ മരണം എത്രയോ വർഷങ്ങളായി നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നതായിട്ടുകൂടി അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അദ്ദേഹം എല്ലാവർക്കും അത്രമാത്രം പ്രിയപ്പെട്ടയാളായിരുന്നു. സിനിമയിലും സിനിമയ്ക്ക് പുറത്തും ഒരുപോലെ മനുഷ്യരെ ചിരിപ്പിയ്ക്കാൻ കഴിവുള്ളയാൾ. രാഷ്ട്രീയത്തിലിറങ്ങി എംപിയായപ്പോഴും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു ആരേയും വെറുപ്പിയ്ക്കാതെ എല്ലാവരേയും രസിപ്പിക്കാനുള്ള കഴിവുള്ള മനുഷ്യൻ. അതായിരുന്നു ഇന്നസെന്റ്. ഇനി നമ്മളെ ചിരിപ്പിയ്ക്കാൻ ആളില്ലാതായി. ചിരിയുടെ തമ്പുരാൻ നമ്മെ വിട്ടു പോയിരിക്കുന്നു..

Leave a Reply
You May Also Like

മലയൻകുഞ്ഞിനെത്തേടി നിരവധി ദേശീയ – അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല

ശ്രീഷ്‌കുമാർ എസ്. സജിമോൻ സംവിധാനം ചെയ്ത് ഫഫദ്ഫാസിൽ നായകനായി അഭിനയിച്ച മലയൻകുഞ്ഞ് വ്യത്യസ്തമായ പ്രമേയം കൊണ്ടും…

ഇടവേളയ്ക്കു ശേഷം വന്ന സംവിധായകരുടെ ചില നനഞ്ഞ പടക്കങ്ങൾ

ജാതവേദൻ വലിയ വിജയം ഉണ്ടാക്കിയ സിനിമക്ക് ശേഷം സംവിധായകൻ അഞ്ചു വർഷത്തിന് മേലെയുള്ള ഇടവേള എടുക്കുന്നു.അതിനു…

ദാവൂദ് ഇബ്രാഹിമുമായി അമിതാഭ് ബച്ചൻ ശരിക്കും ഹസ്തദാനം ചെയ്തോ ? അമിതാഭ് വിമർശന ശരങ്ങൾ കൊണ്ട് പുളഞ്ഞപ്പോൾ, അഭിഷേക് ബച്ചൻ സത്യാവസ്ഥ വെളിപ്പെടുത്തി

ഇൻഡസ്ട്രിയിൽ അധോലോകത്തിന്റെ സ്വാധീനം വളരെയധികം ഉള്ള ഒരു കാലം ബോളിവുഡിൽ ഉണ്ടായിരുന്നു. ഏതുതരം സിനിമകൾ വേണം…

ഉര്‍ഫി ജാവേദിനെ മാതൃകയാക്കി ‘തിങ്കളാഴ്ച നിശ്ചയ’ത്തിലെ താരം

ബോളിവുഡ് നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും…