മലയാളികൾ കോവിഡിന്റെ കാര്യത്തിലും മണ്ടൻമാരായോ ?

48

Santhoshkumar TR

മലയാളികൾ കോവിഡിന്റെ കാര്യത്തിലും മണ്ടൻമാരായോ ?

ആരോഗ്യരംഗത്ത് തിളക്കമാർന്ന നേട്ടം പറഞ്ഞ് പറഞ്ഞ് എല്ലാ രോഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി…
പ്രമേഹം, BP, ഹൃദ്രോഗം, കിഡ്നി അടിച്ച് പോക്ക്,കാൻസർ തുടങ്ങി മാനസ്സിക രോഗങ്ങൾക്ക് വരെ മലയാളി ഒന്നാം സ്ഥാനം നേടി..!!

ഇന്നലെ വരെ കോവിഡിന്റെ കാര്യത്തിൽ എന്തൊരു തള്ളലായിരുന്നു. സോപ്പിട്ടു കൈ കഴികിയും, ചാരായം കയ്യിൽ തേച്ചും, പണ്ട് കള്ളൻമാരും, കൊള്ളക്കാരും മാത്രം ഉപയോഗിച്ചിരുന്ന മാസ്ക്ക് സകല ആളുകളെ കൊണ്ട് വയ്പ്പിച്ചും എല്ലാം കൊറോണയ്ക്ക് ബ്രേക്ക് ദ ചെയിൻ നടത്തിയ മലയാളി വീണ്ടും വീണ്ടും ചതിയിൽ കുടുങ്ങി… ഇന്ത്യയിൽ മൊത്തം 22890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 5456 പേരും ഈ മൂന്നര കോടി മാത്രമുള്ള മലയാളികളിൽ നിന്ന്…!!

No photo description available.ദില്ലിയിൽകർഷക സമരം നടക്കുമ്പോൾ എന്തു സാമൂഹിക അകലം, എന്ത് മാസ്ക്ക് ? കൊറോണ = കുറെ നുണ എന്ന് സംശയിക്കാൻ കർഷക സമരവും, ബീഹാർ ഇലക്ഷനും, പോളിങ്ങ് ബൂത്തുകളും ,കൗണ്ടിങ്ങ്സ്റ്റേഷനുകളും,ആഹ്ലാദ പ്രകടനങ്ങളും നമുക്ക് കാണിച്ചു തന്നു.

എന്നാലും തിരിച്ചറിയാത്ത ശാസ്ത്രാന്ധവിശ്വാസികളായി മലയാളി മാറി. സമ്പൂർണ്ണ സാക്ഷരരായ Educated fools. നന്നായി മാസ്ക്ക് വച്ച് സാനിറ്റെസർ ഉപയോഗിച്ചവർക്ക് ആണോ കോവിഡ് വരുന്നത് എന്നായി സംശയം.. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്ത്യയിൽ 3 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ ഇപ്പോഴും ആവറേജ് 10ശതമാനത്തിന് മുകളിൽ . !!!!

കഷ്ടം, കേരളം രോഗികളുടെ സ്വന്തം നാടായി തുടരും. മരുന്നില്ലാത്ത രോഗം മാറിയതിനും ചികിത്സിച്ചു മാറ്റി എന്ന മണ്ടത്തരം പറയുന്ന ആരോഗ്യ വകുപ്പിനും മരുന്നുമാഫിയകൾക്കും ചാകര.കോവിഡ് പ്രോട്ടോക്കോൾ ശക്തമായി തുടരട്ടെ.ആശുപത്രികൾ നിറയുന്നതാണ് ആരോഗ്യം എന്ന മണ്ടൻ കാഴ്ച്ചപ്പാട് തുടരട്ടെ.