ആത്മാവിന്റെ ഇരിപ്പിടങ്ങള്‍

സാബു ജോസ്

ആത്മാവിനേക്കുറിച്ചും ആത്മീയതയേക്കുറിച്ചും കേള്ക്കാ ത്തവരും ചിന്തിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും പൗരസ്ത്യ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ കാര്യങ്ങളില്‍ ഏറെ താത്പര്യമുള്ളവരാണ്. എന്നാല്‍ എന്താണ് ആത്മാവ്, എന്താണ് ആത്മീയത എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. എവിടെയാണ് ആത്മാവിന്റെ ഇരിപ്പിടം? ശരീരത്തിന് വെളിയില്‍ അതിനൊരു സ്ഥാനമുണ്ടാ? ശരീരത്തേപ്പോലെ ആത്മാവിനും മരണമുണ്ടോ? അതോ മനുഷ്യ മസ്തിഷക്ക പ്രവര്ത്തമനങ്ങളുടെ സൃഷ്ടി മാത്രമാണോ ആത്മാവ്. ആത്മാവ് എന്ന് ആശയത്തിന്റെ വിവിധ സമീപനങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ആത്മീയത എന്നാല്‍ മനുഷ്യനെ ദൈവത്തിന്റെ ഛായയിലേക്ക് പുനര്നി ര്മി്ക്കുകയാണെന്നാണ് സെമറ്റിക് പാരമ്പര്യമുള്ള മതങ്ങള്‍ പറയുന്നത്.എന്നാല്‍ ആത്മീയതയെ ദൈവസങ്കല്പറത്തിന് വെളിയിലാണ് ഭാരതീയ പാരമ്പര്യം നിരീക്ഷിക്കുന്നത്. കാലാകാലങ്ങളില്‍ ആത്മീയതയുടെ നിര്വരചനങ്ങള്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. ആത്മാവിനെ സംബന്ധിക്കുന്നതാണ് ആത്മീയത എന്ന് സാമാന്യമായി പറയാം. ശ്വാസം, ധൈര്യം, മനസ് എന്നെല്ലാം അര്ഥ മുള്ള spiritus‘ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സ്പിരിറ്റ് അഥവാ ആത്മാവിന്റെ പിറവി.
പല മതങ്ങളിലും തത്വചിന്തയിലും ജീവികളുടെ അഭൗതികമായ അംശമാണ് ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. മിക്ക മതങ്ങളിലും ആത്മാവിന് ഭൗതിക ശരീരത്തേക്കാള്‍ പ്രാധാന്യം നല്കികയിട്ടുണ്ട്. ജീവികളില്‍ മനുഷ്യന് മാത്രമേ ആത്മാവുള്ളു എന്ന് കരുതുന്ന മതവിശ്വാസികളാണ് ഭൂരിപക്ഷം. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിന്റെ സ്വതന്ത്രനിലനില്പികല്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്. ഒരാളുടെ ബോധവും വ്യക്തിത്വവും ഉള്ക്കൊ ള്ളുന്ന മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കല്പം . മരണത്തിനു ശേഷവും ആത്മാവ് നിലനില്ക്കുഒമെന്നാണ് പൊതുവെ ദൈവവിശ്വാസികള്‍ കരുതുന്നത്. ദൈവമാണ് ആത്മാവിനെ സ്യഷ്ടിക്കുന്നത് എന്നാണ് ചില മതങ്ങള്‍ പറയുന്നത്. ചില സംസ്‌ക്കാരങ്ങള്‍ മനുഷ്യനു മാത്രമല്ല ചേതനവും അചേതനവുമായ എല്ലാ വസ്തുക്കള്ക്കുംാ ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.

ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. പുനര്ജയന്മം്, മോക്ഷം എന്നിവ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. അവര്‍ ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായിട്ടാണ് കാണുന്നത്. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികമെന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയമെന്നുമാണ് ഈ തരംതിരിവ്. ഗര്ഭങസ്ഥ ശിശുവിന് നാലാം മാസത്തിലാണ് ആത്മാവ് ലഭിക്കുന്നതെന്ന് ചില മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍ എപ്പോഴാണ് ഒരു വ്യക്തിക്ക് ആത്മാവ് ലഭിക്കുന്നത് എന്ന് മറ്റു ചില മതങ്ങള്‍ പറയുന്നില്ല. ആത്മാവ് എന്ന ആശയത്തെ അംഗീകരിക്കാത്ത മതങ്ങളുമുണ്ട്. അതു കൂടാതെ ദൈവത്തേയും ആത്മാവിനെയൊന്നും വിശ്വസിക്കാത്ത ഭൗതികവാദികള്‍ 90 കോടിയിലധികവുമാണ്.

മതത്തെ കുറിച്ച് പറയുമ്പോള്‍ എന്താണ് മതം എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ദൈവിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതിന് മനുഷ്യരെ രൂപപ്പെടുത്തുന്നതിന് വേണ്ടി ദൈവം തയ്യാറാക്കുകയും കാലാകാലങ്ങളില്‍ ദൈവദൂതന്മാ്ര്‍ വഴി മനുഷ്യരെ അറിയിക്കുകയും ചെയ്ത നിയമങ്ങളുടെ സമാഹാരമാണ് മതമെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഈ നിയമ സംഹിത ഭൂമിയിലുളള ഓരോ മതത്തിനും വ്യത്യസ്തമാണ്. എല്ലാ മതങ്ങളും സമാധാനവും ശാന്തിയുമാണ് ഉദ്‌ഘോഷിക്കുന്നതെന്നു പറയുമ്പോഴും, ഏകദൈവത്തെ വ്യത്യസ്ത പേരുകളിലാണ് ഓരോരുത്തരും വിളിക്കുന്നതെന്ന് ന്യായീകരിക്കുമ്പോഴും യഥാര്ത്ഥത മതവും യഥാര്ത്ഥോ ദൈവവും തങ്ങളുടെ വിശ്വാസ പ്രമാണമനുസരിച്ചുളളതാണെന്നാണ് ഓരോ മതവിശ്വാസിയും കരുതുന്നത്. ഇത്തരം വിശ്വാസങ്ങള്‍ തീവ്രമാകുമ്പോഴാണ് ദൈവത്തിന്റെ പോരാളികളായും, വിശ്വാസത്തിന് വേണ്ടി രക്തസാക്ഷികളായും മാറാന്‍ മനുഷ്യര്‍ തയ്യാറാകുന്നത്. അല്പ്പംി പോലും കുറ്റബോധമില്ലാതെ കൊലപാതകം ചെയ്യുന്നതിനും ബലിയറുക്കുന്നതിനും മനുഷ്യരെ പ്രേരിപ്പിക്കുന്നതും ഇത്തരം തീവ്ര വിശ്വാസങ്ങളാണ്.

ഒരു മനുഷ്യസമൂഹം അനുഷ്ഠിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയും അവരുടെ മതമായി വിവക്ഷിക്കാം. മുഖ്യധാരാ മതങ്ങള്‍ ഒരു ദൈവത്തിലോ പല ദൈവത്തിലോ ഉളള വിശ്വാസവും ആരാധനയും നിഷ്‌കര്ഷി്ക്കുന്നു. മിക്കവാറും എല്ലാ മതങ്ങളിലും രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതാണ്. രണ്ടാമത്തേത് വിവാഹം, മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്‍ എങ്ങനെ പാലിക്കണം എന്നത്. ഇതില്‍ ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. അത്മാവിന്റെ ആവിര്ഭാ്വം അവിടെ നിന്നാണ്. ദൈവവിശ്വാസമില്ലാത്ത മതങ്ങളില്‍ ആത്മാവിനും സ്ഥാനമില്ല. ആത്മാവിന്റെ ഇരിപ്പിടമാണ് ശരീരം. ശരീരത്തിന്റെ മരണത്തോടെ ആത്മാവ് സ്വതന്ത്രമാക്കപ്പെടുകയാണ്. പിന്നീട് ഈ ആത്മാവിന് എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളാണ് ഓരോ മതത്തിനും പറയാനുളളത്.

ഒരു സജീവ വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതാണ് മരണം. വാര്ധ ക്യം, രോഗം, അപകടം, ആവാസ വ്യവസ്ഥയുടെ തകര്ച്ചര, ഇരപിടുത്തം, കൊലപാതകം തുടങ്ങിയവയിലൊന്ന് ഒരു സജീവ വസ്തുവിന്റെ മരണത്തിന് കാരണമാകാം. മരണാനന്തരം എന്ന വാക്ക് ഉപയോഗിക്കാന്‍ മനുഷ്യര്‍ തുടങ്ങിയത് മതങ്ങളുടെ വളര്ച്ചതയോട് കൂടിയാണ്. കഠോപനിഷത്തിലും, ടിബറ്റന്‍ ബുക്ക് ഓഫ് ദ ഡെഡ് എന്ന പുസ്തകത്തിലും മരണാന്തര ജീവിതത്തേപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ സംഘടിത മതങ്ങളില്‍ മരണാന്തര ജീവിതത്തേപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുളളത്. ദൈവം സൃഷ്ടിച്ച ആത്മാവ് മരണശേഷം ദൈവത്തിലേക്ക് തിരിച്ചു പോകുമെന്ന് ചില മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍ മറ്റു ചില മതങ്ങള്‍ മരണാന്തര ജീവിതത്തെ വേറെ ചില രീതികളിലാണ് അവതരിപ്പിക്കുന്നത്. ഭൂമിയില്‍ വച്ച് മനുഷ്യര്‍ ചെയ്യുന്ന ന• തിന്മ്കള്ക്ക് കൃത്യമായ പ്രതിഫലം നല്കുിന്നതിന് സാമൂഹിക നിയമങ്ങള്ക്ക് കഴിയില്ലെന്നും അതിനാല്‍ തന്നെ ന• തി•കള്ക്കിനുസരിച്ച് പരലോകത്തില്‍ വച്ച് ആത്മാവിന് പ്രതിഫലം ലഭിക്കുമെന്നും, പരലോകത്തെ കഠിനമായ ശിക്ഷകള്‍ ഒഴിവാക്കുന്നതിനും പരമമായ ആനന്ദം ലഭിക്കുന്നതിനും മതനിയമങ്ങള്‍ അനുസരിക്കണമെന്നും നിഷ്‌കര്ഷികക്കുന്നു. വേദനയും മൃദുല വികാരങ്ങളും ആത്മാവിനില്ലെന്ന് ചില മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍ മറ്റു ചില മതങ്ങള്‍ പറയുന്നത് ഇവ ആത്മാവിനും ബാധകമാണെന്നാണ്. മരണാന്തരം പരലോകത്തെത്തുന്ന ആത്മാവിന് അനുയോജ്യമായ ശരീരം ലഭിക്കുകയും ഈ ആത്മാവ്-ശരീര സംഘാതത്തിന് വേദനയും മൃദുല വികാരങ്ങളുമെല്ലാമുണ്ടാകുമെന്നും പറയുകയും അതിന്റെ കാഠിന്യത്തേയും പാരമ്യതയേയും കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്ക്ക് ഒരിക്കലും തെളിവുകള്‍ നല്കാേന്‍ കഴിയില്ലെന്നു മാത്രമല്ല, ചോദ്യം ചെയ്യുന്നത് മതനിയമങ്ങള്ക്ക്ക വിരുദ്ധവുമാണ്. അവിടെ തെളിവുകള്ക്കരല്ല, മറിച്ച് വിശ്വാസത്തിനാണ് സ്ഥാനം.

തലച്ചോറിന്റെ പ്രവര്ത്ത്നം സ്ഥിരമായി അവസാനിക്കുന്നതാണ് വൈദ്യശാസ്ത്രപരമായി മരണം. അതിനപ്പുറമുളള അവസ്ഥയെ കുറിച്ചും ആത്മാവിനെ കുറിച്ചും പറയാന്‍ ഭൗതികശാസ്ത്രത്തിന് കഴിയില്ല. കാരണം ശാസ്ത്രത്തില്‍ തെളിവുകളാണ് സംസാരിക്കുന്നത്.ആത്മാവിന് ഈ ലോകത്തില്‍ ജീവിക്കാനുളള സംവിധാനമാണ് ശരീരമെന്നാണ് ആധുനിക സംഘടിത മതങ്ങള്‍ പറയുന്നത്. ആധുനിക മതങ്ങള്‍ എന്ന പ്രയോഗം തന്നെ മതവിശ്വാസികള്‍ അംഗീകരിക്കില്ല. മനുഷ്യ സൃഷ്ടിയോടൊപ്പം മതത്തേയും സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ മതം രൂപീകരിക്കുന്നതിന് മുമ്പ് മരണമടഞ്ഞവരുടെ ആത്മാവിന്റെ കാര്യത്തില്‍ ഉത്തരമില്ലാതാകും. അവിടെയും തെളിവുകളുടെ ആവശ്യമില്ല. സാക്ഷി മൊഴികള്‍ തന്നെ ധാരാളം. സാക്ഷിമൊഴികള്‍ സത്യമാണെന്ന് വിശ്വസിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. ആത്മാവ് മരണശേഷം ശരീരത്തില്‍ നിന്ന് വേര്പ്പെകടുകയും പിന്നീട് ശരീരത്തിന്റെ ഉയിര്ത്തെ്ഴുന്നേല്പ്പ് വരെ കാത്തിരിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. അതിനാല്‍ അനുശോചിക്കാനോ, നിയന്ത്രണമില്ലാതെ നിലവിളിക്കാനോ പറ്റിയ സമയമല്ല മരണമെന്നാണ് ചില മതങ്ങള്‍ പഠിപ്പിക്കുന്നത്. എന്തായാലും മരണശേഷമുളള ജീവിതവും ഉയിര്ത്തെ ഴുന്നേല്പ്പും ശാസ്ത്രീയമായി തെളിയാക്കാന്‍ കഴിയാത്ത കാര്യമായതുകൊണ്ട് ഇത്തരം വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ് മതങ്ങള്‍ വളര്ന്നു വന്നത്. വ്യക്തമായി കാണാന്‍ കഴിയുന്ന കാര്യങ്ങളെ ശാസ്ത്രീയമായും അല്ലാത്തവയെ വിശ്വാസത്തിന്റെ ഭാഗമായും വ്യാഖ്യാനിക്കുകയാണ് എല്ലാ ആധുനിക മതങ്ങളും ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുന്പ്ഴ വരെ ദൈവശിക്ഷയായിരുന്ന ഇടിമിന്നല്‍ ഇന്ന് അങ്ങനെ അല്ലാതായതും, ആത്മാവും മരണാന്തര ജീവിതവും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതും ഈ സമീപനത്തിന്റെ ഭാഗമാണ്.

ശ്രീമദ് ഭഗവദ്ഗീതയില്‍ ആത്മാവിന് നല്കുസന്നത് വേറൊരു വേഷപ്പകര്ച്ചയയാണ്. ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉളളവരാണ് ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത് ആത്മാവിന്റെ ഉടുപ്പുമാറല്‍ മാത്രമാണ്. താന്‍ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തില്‍ അറിഞ്ഞവര്ക്ക് മരണം എന്ന അവസ്ഥയില്‍ ഭയമോ ദു:ഖമോ ഇല്ല. അതിനാല്‍ മരിച്ചു പോകുമോ, അതിനു ശേഷമെന്താണെന്നോ ദു:ഖിക്കേണ്ട കാര്യമില്ല. പരബ്രഹ്മത്തില്‍ ആശ്ലേഷിക്കുന്ന ജീവാത്മാവിന് സെമറ്റിക് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്ഗ്ഗമത്തിലെ സുഖസൗകര്യങ്ങള്‍ ഹിന്ദു മിത്തോളജി നല്കുനന്നില്ല. സ്റ്റുവര്ട്ട് ഹാമറോഫിന്റേയും റോജര്‍ പെന്റോസിന്റേയും ആത്മാവിന്റെ ക്വാണ്ടം തലങ്ങളേക്കുറിച്ചുളള പഠനങ്ങള്‍ ഹിന്ദു മിത്തോളജിയുമായാണ് കൂടുതല്‍ ചേര്ന്നു നില്ക്കു ന്നത്.

ആത്മാവിന്റെ അമര്ത്യളതയില്‍ യഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗക്കാര്‍ വിശ്വസിക്കുന്നില്ല. ജൂതപാരമ്പര്യമുളള കത്തോലിക്ക, ഇസ്ലാം മത നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ക്രിസ്ത്യന്‍ നാമധാരികളായ ഇക്കൂട്ടരുടെ നിയമസംഹിതകള്‍. മരണം എന്നത് എങ്ങും അസ്തിത്വമില്ലാത്ത അവസ്ഥയാണെന്നും അതിനാല്‍ തന്നെ ആത്മാവിന് ചിന്തിക്കാനോ, പ്രവര്ത്തിനക്കാനോ കഴിയില്ലെന്നുമാണ് ഇവരുടെ വിശ്വാസം. ‘നരകം’ എന്ന് സെമറ്റിക് പാരമ്പര്യമുളള മതങ്ങള്‍ പറയുന്ന ഹീബ്രു പദത്തെ ‘ശവക്കുഴി’ എന്നാണിവര്‍ അടയാളപ്പെടുത്തുന്നത്. യഹോവയുടെ സാക്ഷികളുടെ ആത്മാവിന് മരിക്കാന്‍ കഴിയും. എന്നാല്‍ ഭാവിയില്‍ ഒരു ദൈവരാജ്യം ആഗതമാകുമ്പോള്‍ ഈ ആത്മാക്കളെല്ലാം ശവക്കുഴിയില്‍ നിന്ന് ഉയിര്ത്തെ ഴുന്നേല്ക്കും . ഇങ്ങനെ ഉയിര്ത്തെ ഴുന്നേല്ക്കു ന്ന ആത്മാക്കളില്‍ ‘അഭിഷിക്തര്‍’ എന്ന വിഭാഗം ദൈവത്തോടൊപ്പം സ്വര്ഗ്ഗെത്തിലും ‘നല്ലവര്‍’ ഭൂമിയിലെ പറുദീസയിലും എക്കാലവും ജീവിക്കും. ‘ദുഷ്ടാത്മാക്കള്‍’ ഉയിര്ത്തെ ഴുന്നേല്ക്കു ക പോലുമില്ല. ഇവിടെ വീണ്ടും ചോദ്യങ്ങള്ക്ക് ഇടമുണ്ട്. ചോദ്യം പ്രസക്തവുമാണ്. എന്തല്ല ദൈവസങ്കല്പ്പം എന്നു പറയാന്‍ എല്ലാ മതവിശ്വാസികള്കുംന് കഴിയുമെങ്കിലും എന്താണ് ദൈവമെന്ന് പറയാന്‍ ഇതുവരെ ആര്ക്കുംി കഴിഞ്ഞിട്ടില്ല. ഭാഷയിലെ ചില പദങ്ങള്‍ അനാവശ്യമായും സങ്കീര്ണ്ണവമായും ഉപയോഗിച്ച് ഒരു സാമാന്യ മസ്തിഷ്‌ക്കത്തെ അര്ധശബോധാവസ്ഥയിലാക്കുകയല്ലാതെ കൃത്യമായ ഒരു നിര്വ്ചനം നല്കാ ന്‍ ഒരു മതത്തിനും കഴിഞ്ഞിട്ടില്ല.

പ്രപഞ്ചത്തിലുളള എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു അസ്തിത്വത്തെയാണ് ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈശ്വര വിശ്വാസകള്‍ ദൈവത്തെ മനുഷ്യ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് പൂര്ണ മായി നിര്വിചിക്കാനാകാത്ത നിത്യസത്യമാണെന്നും സര്വത നന്മകളുടെയും പൂര്ണ ഭാവമാണെന്നും വിശ്വസിക്കുന്നു. ഓരോരുത്തരും അവരവരുടെ സാഹചര്യത്തിനും അനുഭവത്തിനും അനുസരിച്ച് വ്യത്യസ്ത പേരുകള്‍ വിളിക്കുന്നുവെങ്കിലും ശക്തി ഒന്നുതന്നെയാണെന്ന് ദൈവ വിശ്വാസികള്ക്കിോടയില്‍ പൊതുവെ സമവായമുണ്ട്. ആത്മാവിന് മതമില്ലെന്ന ധാരണ തന്നെയാണ് പൊതുവെയുള്ളത്. മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടന്ന് വിശ്വസിക്കാത്തവര്ക്ക് ദൈവവും ആത്മാവും അന്ധവിശ്വാസം മാത്രമാണ്.

എല്ലാ വസ്തുക്കളും നിര്മികക്കപ്പെട്ടിരിക്കുന്നത് ഭൗതിക പദാര്ഥിങ്ങള്‍ കൊണ്ടാണെന്നും എല്ലാ പ്രവര്ത്തുനങ്ങളും ഭൗതിക വസ്തുക്കളുടെ പരസ്പര ഇടപെടലിന്റെ ഭാഗമായാണ് നടക്കുന്നത് എന്നുമുള്ള ആശയമാണ് ഭൗതികവാദത്തിന് ആധാരമായുള്ളത്. നിലനില്ക്കുയന്നു എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത് ഭൗതിക പദാര്ഥയങ്ങള്‍ മാത്രമാണ്. അതിനാല്‍ ദൈവം, ആത്മാവ് തുടങ്ങിയ അതീന്ദ്രിയ ശക്തികളെ ഭൗതികവാദികള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഭൗതികപദാര്ഥങങ്ങള്‍ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയം കൂടിയുണ്ടെന്നുമുള്ള വാദമാണ് ആത്മീയവാദം. നമ്മേക്കാള്‍ ഉയര്ന്നു ഒരു ശക്തിയുടെ സൃഷ്ടി ഇക്കാണുന്നതെല്ലാമെന്നും അതിന്റെ രഹസ്യങ്ങള്‍ സങ്കീര്ണ‍മാണെന്നും മനുഷ്യന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ലെന്നുമാണ് ആത്മീയവാദക്കാര്‍ സമര്ഥിാക്കുന്നത്. ആത്മീയ വാദത്തിലെ ഒരു ചിന്താധാരയാണ് അദ്വൈതം. ഈ ലോകം തന്നെ യഥാര്ഥണമല്ല എന്ന കാഴ്ചപ്പാടാണ് അദ്വൈതവാദത്തിന്റെ അടിസ്ഥാനം. ലോകത്തെ വീക്ഷിക്കുന്നത് പ്രധാനമായും മേല്പതറഞ്ഞ രണ്ടു രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും ഇതിനു വിപരീതമായ ഭൗതികവാദ കാഴ്ചപ്പാടിലൂടെയും. ആദ്യ കാലഘട്ടങ്ങളില്‍ ആത്മീയവാദമായിരുന്നു പ്രബലം. ഇതിനെ ശക്തമായി എതിര്ത്തു കൊണ്ടാണ് ഭൗതികവാദം നിലവില്‍ വന്നത്. ആധുനിക ശാസ്ത്രീയ കണ്ടെത്തലുകളിലൂടെ പദാര്ഥലത്തിന്റെ സങ്കീര്ണവതകള്‍ വിശദീകരിക്കാന്‍ ഇതുവരെ പൂര്ണ മായി സാധിച്ചിട്ടില്ലാത്തതിനാല്‍ ഭൗതികവാദത്തിനും ആത്മീയവാദത്തിനും ഒരേ ശാസ്ത്രീയ അടിത്തറയേ ഉള്ളു. മനസ്, ചിന്ത, ആശയം, വികാരം, ബോധം തുടങ്ങിയവ എങ്ങനെ പ്രവര്ത്തി ക്കുന്നു എന്ന് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി വിശദീകരിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

യുക്തി അധിഷ്ഠിതമായ ചിന്താരീതിയാണ് യുക്തിവാദം. അന്ത:പ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയാണിത്. യുക്തിവാദികള്‍ നിരീശ്വരവാദികളാകാമെങ്കിലും ഇതു രണ്ടും രണ്ടാണ്. യുക്തിവാദികള്ക്ക് ഈശ്വരനോടോ ആത്മാവിനോടോ എതിര്പ്പൊ ന്നുമില്ല. എന്നാല്‍ അവ യുക്തിക്കനുസരിച്ച് തെളിയിക്കാന്‍ കഴിയണം. അതുവരെ ആത്മാവിന് യുക്തിവാദത്തില്‍ സ്ഥാനമില്ലെന്നുമാത്രം. എല്ലാ വിശ്വാസങ്ങളേയും സന്ദേഹത്തോടെ വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍ നിന്ന് നമുക്ക് നേരിട്ടു ലഭിക്കുന്ന അനുഭവങ്ങള്‍ ചിന്ത, അറിവ്, ബുദ്ധി എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്ത് സത്യം കണ്ടെത്താനാണ് യുക്തിവാദികള്‍ ശ്രമിക്കുന്നത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന്ന യുക്തിവാദ ചിന്താധാരയാണ് ചാര്വാ ക ദര്ശതനം.
സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന ദര്ശനനമാണ് നിരീശ്വരവാദം. പാശ്ചാത്യ ദര്ശടനശാസ്ത്രമനുസരിച്ചുള്ള ഒരു വിഭാഗമാണിത്. ഭാരതീയ ദര്ശശനമനുസരിച്ചുള്ള നാസ്തികവാദം മേല്പരറഞ്ഞ നിര്വമചനമനുസരിച്ചുള്ളതല്ല. വേദങ്ങള്‍ പ്രമാണമായി അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ് ഭാരതീയ ദര്ശുനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന്റെ അടിസ്ഥാനം. വേദം പ്രമാണമായി അംഗീകരിക്കുന്ന ആസ്തിക ദര്ശസനമായ സാംഖ്യദര്ശണനം ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തിക ദര്ശയനങ്ങളായ ബുദ്ധമതവും ജൈനമതവും ചാര്വാെകരും ഈശ്വരനെയോ വേദങ്ങളെയോ അംഗീകരിക്കുന്നില്ല. ദൈവത്തേപ്പറ്റിയോ പ്രപഞ്ചകാര്യങ്ങള്‍ മുഴുവനുമോ മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതി കൊണ്ട് അറിയാന്‍ കഴിയില്ല എന്ന തത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം .

പ്രപഞ്ചം തികച്ചും ഭൗതികമായ ഒന്നാണ് എന്നാണ് സ്വഭാവവാദം പറയുന്നത്. അത് ദ്രവ്യത്തിന്റെ സ്വാഭാവിക പ്രക്യതി നിയമങ്ങളുടെ പ്രവര്ത്തതനഫലമായാണ് ഉല്ഭ്വിച്ചത്. പ്രപഞ്ചിക പ്രതിഭാസങ്ങള്‍ പ്രക്യതിനിയമങ്ങള്ക്ക് വിധേയമാണ്. പ്രാര്ഥ്നയ്‌ക്കോ വഴിപാടുകള്ക്കോഭ അവയെ സ്വാധീനിക്കാനാവില്ല. ആകസ്മികതാവാദവും ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതാണ്. ലോകയാഥാര്ഥ്യം സങ്കീര്ണാവും യാദ്യച്ഛികവുമാണന്നാണ് ആകസ്മികതാവാദികള്‍ പറയുന്നത്.ദുരിതങ്ങള്ക്ക്ാ അറുതി വരുത്തുന്ന പ്രായോഗിക പ്രശ്‌നങ്ങളിലേക്കാണ് ബുദ്ധന്‍ തന്റെ ശിഷ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം ആധ്യാത്മിക അന്വേഷണ പദ്ധതികളെ അംഗീകരിച്ചില്ലെന്നു മാത്രമല്ല അവയോട് ഉദാസീനനുമായിരുന്നു. ഈശ്വരാസ്തിത്വത്തിന്റെ പ്രശ്‌നം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഈശ്വരാന്വേഷണം പ്രയോജന രഹിതമാണെന്ന് കരുതിയതിനാല്‍ അത്തരം ചര്ച്ച്കള്‍ ശിഷ്യന്മാഹര്ക്കി ടയില്‍ പോലും ബുദ്ധന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഈശ്വരാസ്തിത്വത്തേയും സത്താവാദത്തേയും ബുദ്ധന്‍ നിരാകരിക്കരിക്കുകയും ധാര്മിസകതയ്ക്ക് പ്രാധാന്യം നല്കുദന്ന ദര്ശബനം ആവിഷ്‌കരിക്കുകയും ചെയ്തതെങ്കിലും പിന്കാസലത്ത് ബുദ്ധമതം സ്ഥാപനവല്ക്കധരിക്കപ്പെടുകയും ജനപ്രീതിയാര്ജ്ജികക്കുകയും ചെയ്തതോടെ അനുഷ്ഠാന പരതയിലേക്കും ഈശ്വരവാദത്തിലേക്കും വ്യതിചലിക്കുകയുണ്ടായി. ബുദ്ധമതത്തേക്കാള്‍ പ്രാചീനമായ ജൈനമതം ഈശ്വര സാന്നിദ്ധ്യത്തേക്കുറിച്ച് തികഞ്ഞ ഉദാസീനത കാണിച്ചിരുന്നു. അവര്‍ പ്രപഞ്ചത്തിലെ സര്വ്വദ വസ്തുക്കളേയും ജീവനുളളവയെന്നൂം ജീവനില്ലാത്തവയെന്നും വിഭജിച്ചു. ജീവനില്ലാത്തവയുമായി ജീവന്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബന്ധനങ്ങളില്‍ നിന്നും എങ്ങനെ വിമുക്തമാകാമെന്നും വിവരിക്കുന്നതിനാണ് ജൈനമതം ശ്രമിച്ചത്. അതിനിടയില്‍ ഒരിടത്തും അവര്‍ ഈശ്വരനെ സങ്കല്പ്പിനച്ചിട്ടില്ല. ലോകം നിത്യമാണ് അതുകൊണ്ട് ‘കാര്യ’മില്ല. ചിലപ്പോള്‍ സംഭവിക്കുന്നതും ചിലപ്പോള്‍ സംഭവിക്കാത്തതുമാണ് ‘കാര്യം’. ലോകത്തിന് ഈ സ്വഭാവമില്ല. അതുകൊണ്ട് ഇതിന് ‘കാരണ’വുമില്ല. കാരണമില്ലാത്തതുകൊണ്ട് ഈശ്വരനുമില്ല എന്നാണ് അവരുടെ വാദം.

യൂറോപ്യന്‍ നവോത്ഥാനകാലത്ത് ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവര്ത്തൂനങ്ങളുമാണ് ആധുനിക കാലത്തെ നിരീശ്വരവാദ സങ്കല്പ്പ്ങ്ങള്ക്ക് പ്രേരകശക്തിയായി മാറിയത്. അവര്‍ യുക്തിചിന്തയില്‍ അടിയുറച്ച് ജനാധിപത്യത്തിനും സ്വതന്ത്രചിന്തയ്ക്കും വേണ്ടി വാദിച്ചു. പൊതു രാഷ്ട്രീയ ജീവിതത്തില്‍ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിര്ത്ത വരായിരുന്നു മതേതര ഹ്യൂമനിസ്റ്റുകള്‍. മറ്റ് ചിലര്‍ പ്രകൃത്യാതീത വാദങ്ങളെ തളളിക്കളയുകയും ശാസ്ത്രീയ ചിന്തകള്‍ വച്ചുപുലര്ത്തുചകയും ചെയ്തു. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം പില്ക്കാകല നീരീശ്വരവാദത്തിനും ശാസ്ത്രചിന്തയ്ക്കും അടിത്തറ പാകി. പത്തൊമ്പതാം ശതകത്തില്‍ ജീവിച്ച ഫോയര്ബാംഹ് മതത്തേയും ആശയവാദത്തേയും എതിര്ത്ത ചിന്തകനായിരുന്നു. മനുഷ്യവികാരങ്ങളും കാമനകളും ദൈവത്തില്‍ ആരോപിക്കപ്പെടുകയാണെന്ന് അദ്ദേഹം കരുതി. മതം മനുഷ്യനെ പരിശുദ്ധനാക്കുന്നില്ലെന്നും പരിശുദ്ധത മതത്തില്‍ ആരോപിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. കാള്‍ മാര്‌്തിസും, ഏംഗല്സും ചേര്ന്ന് വികസിപ്പിച്ച ‘ചരിത്രപരമായ ഭൗതികവാദ ദര്ശ നം’ അതിഭൗതിക, ആശയവാദ സമീപനങ്ങളെ നിരാകരിച്ചുകൊണ്ട് ഒരു പടികൂടി മുന്നോട്ട് പോയി. മതത്തെ ഒരു സാമൂഹിക പ്രതിഭാസമായി കാണുകയും സാമൂഹിക യാഥാര്ഥ്യപത്തിന്റെ ഭാവനാത്മകമായ പ്രതികരണമായി അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയുമാണ് മാര്‌്യ സിസ്റ്റ് വൈരുധ്യാത്മക ഭൗതികവാദം ചെയ്യുന്നത്.

മസ്തിഷ്‌ക കോശങ്ങളായ ന്യൂറോണുകളിലുളള മൈക്രോട്യൂബുകളില്‍ സൃഷ്ടിക്കപ്പെടുന്ന ക്വാണ്ടം ഗ്രാവിറ്റി പ്രഭാവങ്ങളാണ് ആത്മാവ് എന്നാണ് ഗണിതശാസ്ത്രജ്ഞനായ റോജര്‍ പെന്റോസും മനശാസ്ത്രജ്ഞനായ സ്റ്റുവര്ട്ട്സ ഹാമറോഫും ചേര്ന്ന് അവതരിപ്പിച്ച ഓര്ക്ക സ്‌ട്രേറ്റഡ് ഒബ്ജക്റ്റീവ് റിഡക്ഷന്‍ എന്ന ക്വാണ്ടം പരികല്പ്പറന മുന്നോട്ട് വെക്കുന്നത്. മനുഷ്യമസ്തിഷ്‌കത്തിലെ 100 ട്രില്യണിലധികം വരുന്ന ന്യൂറോണ്‍ ബന്ധനങ്ങളായ സിനാപ്‌സിലെ രാസപ്രവര്ത്ത നങ്ങളാണ് ജന്തുബോധം സൃഷ്ടിക്കുന്നത്. മുഖ്യധാരാ കോണ്ഷ്യ്സ്‌നെസ്സ് തിയറികളില്‍ നിന്ന് അകന്നുനിന്നാണ് ഛൃരവഛഞ ആത്മാവിനെ തിരയുന്നത്. ഗണിതവും, ക്വാണ്ടം ഭൗതികവും അനസ്‌തേഷ്യോളജിയുമെല്ലാം അതില്‍ ഉള്പ്പെ്ടും. മനുഷ്യ മസ്തിഷ്‌കം കമ്പ്യൂട്ടര്‍ പോലെ കണക്കുകൂട്ടലുകള്‍ മാത്രം നടത്തുന്ന ഉപകരണമൊന്നുമല്ല എന്നാണ് റോജര്‍ പെന്റോസ് വാദിക്കുന്നത്.

മസ്തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ക്വാണ്ടം പ്രതിഭാസങ്ങളാണ് ജന്തുബോധം സൃഷ്ടിക്കുന്നത്. എന്നാല്‍ ഇവിടെ എങ്ങനെയാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത് എന്ന് വിശദീകരിക്കുന്നത് അത്ര എളുപ്പമല്ല. ഷ്രോഡിംഗറുടെ സമവാക്യങ്ങളും, ഹൈസന്ബെകര്ഗിരന്റെ അനിശ്ചിതത്വ പ്രമാണവുമെല്ലാം ഇതിനായി പെന്റോസ് സമര്ത്ഥ മായി ഉപയോഗിക്കുന്നുണ്ട്. മസ്തിഷ്‌ക കോശങ്ങളിലെ ന്യൂറോട്രാന്സ്മി റ്ററുകളില്‍ സംഭവിക്കുന്ന സാധ്യതാ തരംഗങ്ങളുടെ തകര്ച്ച ജന്തുബോധവുമായി ബന്ധിപ്പിക്കാനാണ് പെന്റോസിന്റെ ശ്രമം. സ്ഥലകാല നൈരന്തര്യം സ്ഥൂല പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. എന്നാല്‍ ദ്രവ്യത്തിന്റെ സൂഷ്മതലങ്ങളില്‍ അവ സൃഷ്ടിക്കുന്ന വക്രതയ്ക്ക് നൈരന്തര്യമില്ലെന്നാണ് പെന്റോസ് പറയുന്നത്. ഓരോ സൂപ്പര്പൊതസിഷനും അതിന്റേതുമാത്രമായ ഒരു സ്ഥലകാല വക്രത സൃഷ്ടിക്കുന്നുണ്ട്. ഇവ ഓരോന്നും മറ്റേതില്‍ നിന്നും സ്വതന്ത്രമായാണുള്ളത്. പ്ലാങ്ക് മാനങ്ങളിലുളള ഈ സ്ഥലകാല കുമിളകളെ അതിനപ്പുറത്തേക്ക് പ്രക്ഷേപിച്ചാല്‍ സ്ഥലകാല വക്രതയുടെ സാധ്യതാ തരംഗധര്മ്മംെ തകര്ക്ക പ്പെടുന്നതിന് റോജര്‍ പെന്റോസ് നല്കിയയിരിക്കുന്ന പേരാണ് ‘ഒബ്ജക്റ്റീവ് റിഡക്ഷന്‍’. മനശാസ്ത്രജ്ഞനായ സ്റ്റുവര്ട്ട് ഹാമറോഫിന്റെ കൂട്ടി ചേര്ക്കജലായപ്പോള്‍ ഛൃരവഛഞ എന്ന കോണ്യ്യ സ്‌നെസ്സ് തിയറിയും പിറന്നു. ആത്മാവിന്റേയും ബോധത്തിന്റേയും ഒരു ക്വാണ്ടം പരികല്പ്പ ന എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം.

ആത്മാവ് ശരീരം എന്ന ദ്വന്ദ്വം തത്വചിന്താപരമായ ഒരു പരാമര്ശനമായാണ് സാധാരണയായി പരിഗണിക്കുന്നത്. ചില വ്യാഖ്യാനങ്ങളില്‍, ക്വാണ്ടം ഭൗതികത്തിലെ ചില അളവുകളില്‍ ജന്തുബോധത്തിന് പ്രത്യേക സ്ഥാനം നല്കുമന്നുണ്ട്. ശരീരത്തിന് വെളിയില്‍ അല്ലെങ്കില്‍ സമാന്തരമായി ഒരു പ്രവര്ത്തുന മണ്ഡലമാണ് ചിന്തകര്‍ ബോധമനസ്സിന് നല്കികയിരിക്കുന്നത്. ഭൗതികശാസ്ത്രത്തിന്റെ സമവാക്യങ്ങളിലൊതുങ്ങുന്നതല്ല ബോധതലമെന്നാണ് ചില തത്വചിന്തകരെങ്കിലും കരുതുന്നത്. എന്നാല്‍ ബോധ തലത്തെ ക്വാണ്ടം ഭൗതിക തലത്തിലെ വ്യാഖ്യാനങ്ങള്ക്ക്ങ കീഴിലാക്കാന്‍ ബോധപൂര്വ്വംമായ ശ്രമങ്ങള്‍ 1930 കളില്‍ തന്നെ ആരംഭിച്ചിരുന്നു. കണിക തരംഗ ദ്വന്ദ്വങ്ങള്‍ പോലെ മൈന്ഡ്ശ ബോഡി ദ്വന്ദ്വങ്ങള്‍ ക്വാണ്ടം ഭൗതികത്തിന് വഴങ്ങുമോ എന്ന് ആദ്യം പരിശ്രമിച്ചത് അതിന്റെ പ്രണേതാക്കളായ ഇര്വിുന്‍ ഷ്രോഡിംഗറും, നീല്സ്പ ബോറും, ഹൈസന്ബെവര്ഗുംാ, പോളിയുമെല്ലാമാണ്.

കാര്യകാരണ യുക്തിക്കു വേണ്ടിയുള്ള നിര്ബിന്ധ ബുദ്ധിയും ഭൗതികവാദത്തിന്റെ അതിപ്രസരവും ക്ലാസിക്കല്‍ ഭൗതികശാസ്ത്രത്തിന്റെ വീക്ഷണത്തെ ഒരു പരിധിവരെ തത്വചിന്താധാരയില്‍ നിന്ന് അകറ്റി നിര്ത്തിതയിട്ടുണ്ട്. എന്നാല്‍ ഇന്ന് മനസ്സിന്റെ അര്ഥന തലങ്ങളേക്കുറിച്ച് ഭൗതികശാസ്ത്രം ചര്ച്ച്ചെയ്യുന്നത് തത്വചിന്തകര്‍ ഒരു കാലത്ത് പഠനം നടത്തിയ ആത്മാവിന്റെ തലത്തില്‍ നിന്നുകൊണ്ടു തന്നെയാണ്. ആത്മാവും ബോധവുമെല്ലാം അതിഭൗതികമാണെന്ന് കരുതുന്ന കേവല യുക്തിചിന്തയ്ക്കപ്പുറമാണ് ക്വണ്ടം ഭൗതികത്തിന്റെ വീക്ഷണം. മതപുരോഹിതരില്‍ നിന്നും ചിന്തകരില്‍ നിന്നും ഒരുകാലത്തുണ്ടായ തിക്താനുഭവങ്ങളായിരിക്കാം തത്വചിന്തയ്ക്ക് ഇത്ര അയിത്തം കല്പിലക്കാന്‍ ഭൗതികശാസ്ത്രത്തെ നിര്ബകന്ധിതമാക്കിയത്. എന്നാല്‍ വൈഗ്നറേപ്പോലെയുള്ളവര്‍ മുഖ്യധാരാ ശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ ബോധത്തേയും ആത്മാവിനേയും നിര്വളചിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നു.
ആത്മാവും ബോധവുമെല്ലാം വിശദീകരിക്കുന്നതിന് പരമ്പരാഗത വിശ്വാസ പ്രമാണങ്ങളും ദൈവസങ്കല്പിവുമൊന്നും ആവശ്യമില്ലെന്ന് കരുതുന്ന സമീപനങ്ങളാണ് ആധുനികലോകത്ത് ശ്രദ്ധേയമാകുന്നത്. ശസ്ത്രീയ നീക്കങ്ങളാണ് ഇതിനായി സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങള്ക്ക് ശാസ്ത്രത്തിന്റെ സമീപന രീതിയുമായി ഒത്തുപോകാന്‍ കഴിയുമോ എന്നതും തര്ക്ക്വിഷയമാണ്. ‘ഒരു പ്രസ്താവന അക്കങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ശാസ്ത്രമല്ല അഭിപ്രായം മാത്രമാണ്’ എന്നത് ഇവിടെ സ്മരണീയമാണ്.

You May Also Like

എല്ലാം വ്യാഴത്തിന്റെ കുസൃതിത്തരങ്ങള്‍

ഭൂമി മനുഷ്യവാസത്തിനു യോഗ്യമായത്തില്‍ വ്യാഴത്തിനു എന്താണ് പങ്ക്?

ഇതെന്തെന്നു മനസിലായോ ? സംശയിക്കേണ്ട യഥാർത്ഥ ഫോട്ടോ തന്നെയാണ്

കഴിഞ്ഞ മാസം പ്രസിദ്ധ ഫോട്ടോഗ്രാഫറായ Vitor Schietti തന്റെ ജന്മനാടായ ബ്രസീലിയയിൽ വച്ച് എടുത്ത ലോങ്ങ് എക്സ്പോഷർ ചിത്രങ്ങളാണ്

ചെടികൾക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്, എന്നാൽ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ഗവേഷകർ

ചെടികൾക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ഗവേഷകർ.…

മനുഷ്യർക്കുവേണ്ടി അത്യുന്നതങ്ങളിലെത്തിയ ലെയ്ക

Ayisha Kuttippuram ശാസ്ത്രജ്ഞരുടെ നിഗമനം ശരിയാണെങ്കിൽ നവംബർ 7 ന് ലെയ്ക മരണപ്പെട്ടിരിക്കാം.റഷ്യയിലെ പ്രശസ്തമായ ഗവേഷണ…