ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കൗണ്ടർ കണ്ടീഷനിംഗ്, അഥവാ ഇനിമുതല്‍ സ്ത്രീകൾ സിലിണ്ടർ ചുമക്കുമോ?

40
Sanu N
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കൗണ്ടർ കണ്ടീഷനിംഗ്, അഥവാ ഇനിമുതല് സ്ത്രീകൾ സിലിണ്ടർ ചുമക്കുമോ?
ധൈര്യം ശാരീരികക്ഷമത എന്നീ അളവുകോലുകൾ വച്ചാണ് പ്രധാനമായും സ്ത്രീ-പുരുഷ തുല്യതയെ സമൂഹം അളക്കാറുള്ളത്. പൊതു നിരീക്ഷണത്തിൽ ഇവ രണ്ടും സ്ത്രീകളിൽ കുറവാണെന്നു കാണാം. അതിനാൽ പുരുഷൻ സ്ത്രീയെക്കാൾ അല്പം ഉയര്ന്ന പദവി അര്ഹിക്കുന്നുവെന്നും മറിച്ച് താരതമ്യേന കുറഞ്ഞ സാമൂഹ്യപദവിയിൽ തൃപ്തയാകേണ്ടവളാണ് സ്ത്രീയെന്നുമുള്ള ബോധം സമൂഹത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. സ്ത്രീപുരുഷതുല്യത എന്നതിന്ഒരാശയം എന്നതിൽകവിഞ്ഞപ്രസക്തിയൊന്നുമില്ല എന്ന ധാരണ സമൂഹത്തിലെ ബഹുപൂരിപക്ഷംസ്ത്രീയും പുരുഷനും വച്ചുപുലര്ത്തുന്നു.
ഗ്യാസ് കുറ്റി തനിച്ചുയര്ത്തുന്ന കരുത്തനായ പുരുഷനും പാമ്പിനു മുന്നിൽ പകച്ചു നില്ക്കുന്ന ഭീരുവായ സ്ത്രീയും ഈ പൊതുബോധത്തെ അരക്കിട്ടുറപ്പിക്കുന്ന ചിത്രങ്ങളാണ്. അവിടെയാണ് ചില പുരോഗമനക്കാരും ആക്ടിവിസ്റ്റുകളും പുരുഷനെകൊണ്ട് തുണിയലക്കിച്ചുംപാത്രം കഴുകിച്ചും തറതുടപ്പിച്ചും തുല്യതയുണ്ടാക്കാനായി ഇറങ്ങിപുറപ്പെട്ടിട്ടുള്ളതെന്നോര്ക്കുമ്പോൾ ശരാശരി മലയാളിക്ക് ചിരി വരുന്നതിൽ അത്ഭുതപ്പെടാനില്ല. യഥാര്ത്ഥത്തിൽ ഇതൊക്കെ ചെയ്യാൻ പുരുഷനും സാധിക്കുന്നതാണ്. ഏറ്റവും നല്ല പാചകക്കാർ പുരുഷന്മാര് തന്നെയല്ലെ. ആയിരങ്ങൾ പങ്കെടുക്കുന്ന സദ്യവട്ടങ്ങളൊക്കെ ഒരുക്കുന്നത് പുരുഷന്മാരാണ്. അപ്പോൾ, പ്രകൃത്യാ തന്നെ സ്ത്രീയ്ക്ക് പുരുഷനേക്കാൾ കുറഞ്ഞകഴിവുകളാണുള്ളത് എന്ന് തീര്ച്ചായാക്കേണ്ടതല്ലേ.
ഈ വിഷയം ഒന്നുകൂടെപരിശോധിച്ചു നോക്കാം. ഒരു മനുഷ്യക്കുട്ടി, ജന്മനാൽ തന്നെ എന്തെല്ലാം കഴിവുകളുമായാണ് ജനിക്കുന്നത് എന്നറിയാൻ, മറ്റു സഹായമൊന്നുമില്ലാതെ, സ്വാഭാവികമായി വളര്ന്നു വന്ന കുട്ടികളെ പരിശോധിച്ചാൽ മതിയാകും. എന്തെങ്കിലും കാരണവശാൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുകയും മനുഷ്യസാമീപ്യമില്ലാതെ കാട്ടിലോ മറ്റേതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടോവളരേണ്ടി വന്ന കുട്ടികളെ പരിചയമുണ്ടോ? ഫെരാൽ കുട്ടികൾ എന്നാണവരെ അറിയപ്പെടുന്നത്. ഇത്തരം നിരവധി മനുഷ്യക്കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലെല്ലാമുള്ള ചില പ്രത്യേകതകള് എന്തെന്നാൽ ഇവരാരും തന്നെ മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചിട്ടില്ല എന്നതാണ്. ഇവര്ക്ക് മനുഷ്യന്റെ ഭാഷ മനസ്സിലാകുകയോ, അതു പഠിക്കാൻ സാധിക്കുകയോ ചെയ്തില്ല. മിക്ക കുട്ടികളും മൃഗങ്ങളെ പോലെ പച്ചമാംസം തിന്നുന്നവരും ഭക്ഷണം നേരിച്ച് വായകൊണ്ട് കഴിക്കുന്നവരും ആയിരുന്നു. മിക്കവരും നാലുകാലിൽ നടക്കുകയും, അവരെ സംരക്ഷിച്ചു എന്നു കരുതപ്പെടുന്ന മൃഗങ്ങളുടെ ശബ്ദം അനുകരിക്കുകയും ചെയ്തു. ഇവരിൽ മിക്ക കുട്ടികളും മനുഷ്യ സഹവാസം ഇഷ്ടപ്പെട്ടില്ല. മൃഗീയ ശീലങ്ങൾ മാത്രം പ്രകടിപ്പിച്ചഇത്തരം കുട്ടികളിൽ ഭൂരിപക്ഷവും കണ്ടെത്തപ്പെട്ട് അധികം താമസിയാതെ മരണപ്പെടുകയാണുണ്ടായത്.
ഫെറാൽ കുട്ടികളുടെ അവസ്ഥ പഠിച്ച ശാസ്ത്രജ്ഞര് നമുക്കാര്ക്കുംഇഷ്ടപ്പെടാൻ കഴിയാത്ത ഒരു സത്യം വെളിപ്പെടുത്തി, മനുഷ്യക്കുട്ടികൾ നാം കരുതുന്നതുപോലെ മനുഷ്യഗുണങ്ങളുമായി ജനിക്കുന്നവരല്ല, മറിച്ച് മനുഷ്യസഹവാസവും മനുഷ്യ പരിശീലനവുമാണ് അവരെ നമ്മളെ പോലെ പെരുമാറുന്ന മനുഷ്യരാക്കി മാറ്റുന്നത്. അല്ലാത്തപക്ഷം അവര് സാധാരണ മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ല. അതായത് മനുഷ്യന്റെ എല്ലാ പെരുമാറ്റങ്ങളും അവൻ പഠിച്ചെടുക്കുന്നവയാണ്. അത് തലമുറകളായി കൈമാറികൈമാറിയാണ് നാം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. ഈ കൈമാറ്റം ഇല്ലാതെ വന്നാൽ നാം മൃഗതുല്യരായി മാറും. കുട്ടികൾക്ക്, ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഇവയിൽ പലതും പഠിക്കാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.
ജീവികൾ അവരുടെ പെരുമാറ്റങ്ങൾ എങ്ങനെ ആര്ജ്ജിക്കുന്നു എന്നതിനെ പറ്റി പഠനം നടത്തിയ രണ്ടു പ്രമുഖ മനഃശാസ്ത്രജ്ഞരാണ് ഇവാൻ പാവ്ലോവും ബി.എഫ്. സ്കിന്നറും. പെരുമാറ്റങ്ങളുടെ രൂപീകരണത്തെ കണ്ടീഷനിംഗ് എന്നാണ് ഇവര് വിളിച്ചത്. ഇവരുടെ സിദ്ധാന്തകൾ പ്രകാരം എല്ലാത്തരം പെരുമാറ്റങ്ങളും കഴിവുകളും ചുറ്റുപാടു നിന്നും പഠിച്ചെടുക്കുന്നവയാണ്. പഠിച്ചെടുക്കുന്ന പെരുമാറ്റങ്ങളെ ബാഹ്യ പ്രതികരണങ്ങളിലൂടെ ശക്തിപ്പെടുത്താനോ ദുര്ബലപ്പെടുത്താനോ സാധിക്കുമെന്നതാണ്സ്കിന്നറുടെ സിദ്ധാന്തം പറയുന്നത്. അതായത് പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും പെരുമാറ്റത്തെശക്തിപ്പെടുത്തുമ്പോൾ നിരുത്സാഹപ്പെടുത്തലുകളും ശിക്ഷകളും പെരുമാറ്റത്തെദുര്ബലപ്പെടുത്തുന്നു.
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. ആൺകുട്ടികളിലും പെൺകുട്ടികളിലും കാണുന്ന എല്ലാ പെരുമാറ്റങ്ങളും കഴിവുകളും അവര് പഠിച്ചെടുക്കുന്നവയാണ്. അതിനു കിട്ടുന്ന പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളുമാണ് അവയെ ശക്തിപ്പെടുത്തുന്നത്. നിരുത്സാഹപ്പെടുത്തലുകളും ശിക്ഷകളും പെരുമാറ്റങ്ങളെയും കഴിവുകളെയും ദുര്ബലപ്പെടുത്തുന്നു. ധൈര്യം, സാഹസികത, ശീരിക കഴിവുകൾ എന്നിവയെല്ലാം ആര്ജ്ജിച്ചെടുക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ പെരുമാറ്റ ഗുണങ്ങളാണ്. ആൺകുട്ടികൾക്ക് ഇത്തരം സാഹര്യങ്ങളിൽ ഇടപഴകുന്നതിനും അവ ശീലിക്കുന്നതിനും അവസരം ലഭിക്കുമ്പോൾ പെൺകുട്ടികളെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും അകറ്റി നിര്ത്തപ്പെടുന്നു. ധൈര്യം, സാഹസം, ശാരീരികക്ഷമത എന്നിവ ആവശ്യമുള്ള പ്രവൃത്തികളിൽ ആൺകുട്ടികൾ ഏര്പ്പെടുമ്പോൾ ആവശ്യമായ പ്രോത്സാഹനം ലഭിക്കുകയും അങ്ങനെ അവ ശക്തിപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു പെണകുട്ടി അത്തരം ഒരു പ്രവൃത്തിയിൽ ഏര്പ്പെട്ടാൽ ശകാരവും ശിക്ഷയുമാകുംഫലം.
പാമ്പിന്റെ കാര്യം തന്നെയെടുക്കാം. വീട്ടിലോ പരിസരത്തോ ഒരു വിഷപ്പാമ്പു വന്നാൽ സ്ത്രീകളും പെൺകുട്ടികളും വളരെ അകന്നുമാറി സുരക്ഷിതമായ സ്ഥലത്ത് നില്പുറപ്പിക്കും. പുരുഷന്മാര് അതിനെ കൈകാര്യം ചെയ്യാൻ പുറപ്പെടും. അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് മുതിര്ന്നവര് കൈകാര്യം ചെയ്യുന്നത് എന്നു കാണുന്നതിനും ഒരു പരിധിവരെ അത്തരം പ്രവൃത്തികളിൽ ഏര്പ്പെടുന്നതിനും ആൺകുട്ടികൾക്ക് അവരസം കിട്ടുന്നു. ഏതെങ്കിലും ഒരു പെൺകുട്ടി ആ സ്ഥലത്തേക്ക് കടന്നുചെല്ലാൻ ശ്രമിച്ചാൽ എന്താകും അവസ്ഥ, എല്ലാവരും കൂടി അവളെ വഴക്കുപറഞ്ഞ് ഓടിക്കുക തന്നെ ചെയ്യും. ഇങ്ങനെ, ഭയപ്പെടുത്തുന്നതും സാഹസികത ആവശ്യപ്പെടുന്നതുമായസാഹചര്യങ്ങളോട് പ്രതികരിക്കാൻ ആൺകുട്ടികൾ പഠിക്കുകയും സ്വാഭാവികമായും പെൺകുട്ടികൾക്ക് അതിനുള്ളകഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത്, സ്വാഭാവികമായോ, ജനിതകമായതോ ആയ ഒരു പ്രകൃയയിലൂടെയല്ല, മറിച്ച് കണ്ടീഷനിംഗിന്റെ ഇരകാളായാണ് സ്ത്രീകൾസമൂഹത്തിൽ രണ്ടാം തരം പൗരന്മാരായി മാറ്റപ്പെടുന്നത്. ആൺകുട്ടികൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രോത്സാഹനങ്ങളും പെൺകുട്ടികള്ക്കും ലഭിക്കുകയാണെങ്കിൽ അവരും ആൺകുട്ടികളോടൊപ്പം തന്നെ ഇത്തരം രംഗങ്ങളിലെല്ലാം ശോഭിക്കും എന്നതിന് എത്രയോ ഉദാഹരങ്ങള് നമുക്കു ചുറ്റും ഉണ്ട്. പാമ്പാട്ടിയുടെ മകൾ യാതൊരു പേടിയും കൂടാതെ പാമ്പിനെ പിടിച്ച് കൂടയ്ക്കുള്ളിലാക്കുന്നത് നാം കണ്ടിട്ടുള്ളതാണല്ലോ. (എല്ലാ പുരുഷന്മാരും പാമ്പിനെ നേരിടാൻ പുറപ്പെടാറുമില്ല.)
അപ്പോൾ പ്രിയ മാതാപിതാക്കളെ, പ്രിയ സമൂഹമേ, പെൺകുട്ടികളോട് നിങ്ങള് അറിഞ്ഞോ അറിയാതെയോ കാണിക്കുന്ന അവഗണകളും വേര്തിരിവുകളുമാണ് അവരുടെ കഴിവുകളെ കെടുത്തിക്കളയുന്നത്. മരത്തിൽ കയറുമ്പോഴും മൈതാനത്ത് കളിക്കുമ്പോഴും ഒച്ചവയ്ക്കുമ്പോഴും പെൺകുട്ടികൾക്കു മാത്രമായി നിങ്ങൾ നൽകുന്ന വിലക്കുകൾ, ഫെരാൽ കുട്ടികളെ പോലെ അവരെ ദുർബലരാക്കുന്നു. പാത്രം കഴുകുമ്പോഴും മുറ്റമടിക്കുമ്പോഴും തുണികഴുകുമ്പോഴും ആൺകുട്ടികളെ ഒഴിവാക്കുന്നതിലൂടെ അവരുടെ ആണധികാരത്തെ നിങ്ങൾ വളര്ത്തിയെടുക്കുന്നു. ഈ ആണധികാരമാണ് വയലൻസിലേക്ക് കടക്കാനുള്ള അവരുടെ ലൈസൻസായി മാറുന്നത്. തുല്യത എന്നത് ഔദാര്യമല്ല, അവകാശവും സ്വാഭാവിക നീതിയുമാകുന്നു.
കണ്ടീഷനിംഗ് സിദ്ധാന്തങ്ങള് മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ആര്ജ്ജിച്ചെടുത്ത ഏത് പെരുമാറ്റങ്ങളെയും ഇല്ലാതാക്കുവാനും സാധിക്കും എന്നതാണ് അത്. കൗണ്ടര് കണ്ടീഷനിംഗ് എന്നാണതിനു പറയുക. ആണത്ത അധികാരം ശീലിച്ച ഒരു വ്യക്തിക്ക് ക്രമേണ തന്റെ പെരുമാറ്റം വ്യത്യാസപ്പെടുത്താനും തുല്യതയോടെപെരുമാറാനും സാധിക്കും. അബലയെന്നു സ്വയം ധരിച്ചു വച്ചിരിക്കുന്ന സ്ത്രീകൾക്ക്, ബലശീലങ്ങള് ആര്ജ്ജിച്ചെടുക്കാനും സ്വതന്ത്രയാകാനും പരിശീലനത്തിലൂടെ സാധിക്കും. അതിനായി സമൂഹം മൊത്തത്തിൽ അതിന്റെ മനോഭാവം മാറ്റുകയും അതിനായുള്ള ചര്ച്ചകൾ നിരന്തരം ഉയര്ത്തേണ്ടതുമുണ്ട്. അവിടെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകളുടെ പ്രസക്തി. ശക്തമായ കൗണ്ടര് കണ്ടീഷനിംഗ് ഉപാധികളാണവ.
പിൻ കുറിപ്പ്- പാമ്പിനെ ആരും കൊല്ലേണ്ട, വനം വകുപ്പിനെ അറിയിച്ചാൽ അവര് വന്ന് പിടിച്ചു കൊണ്ടു പോയ്ക്കോളും.
എഴുതിയത്: എന്. സാനു