ഭാര്യ മലയാളിയാകുമ്പോൾ മലയാളത്തോട് സ്നേഹമുണ്ടാകാം, എന്നുകരുതി മോശം വേഷങ്ങൾ ചെയ്താൽ വിപരീതഫലമാകും ഉണ്ടാകുക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
346 VIEWS

Sanuj Suseelan

ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ പത്തൊൻപതിനെക്കുറിച്ചാവും ഈ സിനിമയെന്നതാണ് ഇതിന്റെ പേര് കേൾക്കുമ്പോൾ തോന്നുക. എന്നാൽ വളരെ ഗഹനമായ ഈ വിഷയത്തെ ആഴത്തിൽ സമീപിക്കാനോ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാനോ ഒന്നും ഈ സിനിമ ശ്രമിക്കുന്നില്ല. വളരെ ഉപരിപ്ലവമായി മാത്രം പറഞ്ഞു പോകുന്ന ഈ സിനിമ അതുകൊണ്ടു തന്നെ കാഴ്ചക്കാരനിൽ ഒരു ചലനവും സൃഷ്ടിക്കുകയുമില്ല. അഞ്ചു വർഷം മുമ്പ് ഒരു രാത്രിയിൽ വെടിയേറ്റ് മരിച്ച ശ്രീമതി. ഗൗരി ലങ്കേഷിന്റെ ഓർമ്മകളാണോ പ്രചോദനം എന്നറിയില്ല, ഇതിലെ നായകന്റെ പേരും ഗൗരി ശങ്കറെന്നാണ്. ചിത്രത്തിന്റെ പേരും വിജയ് സേതുപതിയെപ്പോലൊരാളുടെ സാന്നിദ്ധ്യവും ചിത്രത്തിന്റെ

കച്ചവടസാദ്ധ്യതകൾ മാത്രം കണക്കിലെടുത്താവണം എന്നാണ് കരുതുന്നത്. അല്ലാതെ വിജയിനെപ്പോലൊരു നടന് മാത്രം ചെയ്യാവുന്ന ഒന്നും ഇതിലില്ല. സാന്ദർഭികമായി പറയട്ടെ. വിജയ് സേതുപതി അഭിനയിച്ച ( അഥവാ അതിഥി വേഷങ്ങൾ ചെയ്ത ) രണ്ടു മലയാളം സിനിമകളാണ് കണ്ടിട്ടുള്ളത്. മാർക്കോണി മത്തായിയും ഈ സിനിമയും. തമിഴിൽ ഇത്രയും ഡിമാന്റുള്ള ഒരു നടൻ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി വന്ന് ഈ റോളുകൾ ചെയ്തതെന്ന് സംശയം തോന്നിപ്പിക്കുന്നതായിരുന്നു ഈ രണ്ടു പടങ്ങളും. അദ്ദേഹത്തിന്റെ ഭാര്യ മലയാളിയാണെന്നാണ് കേട്ടിട്ടുള്ളത്. ഭാര്യയോടുള്ള സ്നേഹം കാരണമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നതെങ്കിൽ അത് വിപരീതഫലമാണ് ഉണ്ടാക്കുന്നതെന്ന് കൂടി അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും. മലയാളം പോലൊരു ഭാഷയിൽ എന്തെങ്കിലും അഭിനയിക്കാനുള്ള സ്കോപ്പില്ലെങ്കിൽ അതൊഴിവാക്കുന്നതായിരിക്കും നല്ലത്.

പേരില്ലാത്ത നായികാ കഥാപാത്രത്തെ നിത്യാ മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകാന്ത് മുരളിയ്ക്ക് കിട്ടിയത് നല്ലൊരു വേഷമാണ്. അദ്ദേഹവും നന്നായി അഭിനയിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സ്പേസ് ചിത്രത്തിലില്ല. വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു പ്ലോട്ട് ഈ സിനിമയിലുണ്ടായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഏതുവരെ പോയാൽ തടി കേടാവാതിരിക്കും എന്ന് കൂടി അണിയറക്കാർ ചിന്തിച്ചതുകൊണ്ടാണോ എന്തോ കൈ നനയാതെ മീൻ പിടിക്കാനുള്ള ശ്രമം മാത്രമേ ഈ സിനിമയിൽ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ