Sanuj Suseelan

അങ്ങനെ കോബ്രയുടെ കടി വാങ്ങിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്,ബയോളജി തുടങ്ങി ഒരുവിധമുള്ള എല്ലാ ശാസ്ത്രങ്ങളെയും കണ്ടം തുണ്ടം കശാപ്പു ചെയ്യുന്ന ഒരു പടമാണ് കോബ്രാ. ഇതിൽ കണക്കിലും കംപ്യൂട്ടറിലും കേമനായ ഒരാൾ നടത്തുന്ന ഓപ്പറേഷനുകളുടെ പുറകിലെ ശാസ്ത്രം പറയുന്നത് കേട്ടാൽ സാക്ഷാൽ കേശവൻ മാമൻ പോലും തൂങ്ങി ചാവേണ്ടി വരും. കഥയും കണക്കാണ്. തെലുങ്കിലും തമിഴിലുമുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ പല തവണ വന്നുപോയിട്ടുള്ള പുരാവസ്തുക്കളിൽ ചിലത് ചുരണ്ടിയെടുത്ത് കളറടിച്ചു വച്ചിരിക്കുകയാണ്.

അതും പോരാഞ്ഞിട്ട് ടൺ കണക്കിന് ഇമോഷൻസും പത്തു പൈസയ്ക്ക് കൊള്ളാത്ത ആക്ഷൻ രംഗങ്ങളും ഒക്കെ ചേർത്തിളക്കിയിട്ടുമുണ്ട്. എന്നാൽ പിന്നെ ഇതിൽ അഭിനയിച്ചിരിക്കുന്നവരെയെങ്കിലും കണ്ടിരിക്കാമെന്നു വച്ചാൽ നായകനായ വിക്രം, ശ്രീനിധി ഷെട്ടി തുടങ്ങി ഹിന്ദിയിലും മലയാളത്തിലും മനോഹരമായി അഭിനയിക്കുന്ന റോഷൻ മാത്യു വരെ ഏതോ പിരി പോയ മട്ടിലാണ് ഈ പടത്തിൽ അഭിനയിച്ചിരിക്കുന്നത്.

മൂന്നു മണിക്കൂറിൽ കൂടുതൽ നീളുന്ന ഈ പീഢനത്തിൽ ആകെ ഒരു ആശ്വാസം ആദ്യ പകുതിയിലെ ഒന്നോ രണ്ടോ ആക്ഷൻ സീനുകളും അതിൽ വിക്രമിന് നൽകിയിരിക്കുന്ന മേക്ക്ഓവറുമാണ്. എല്ലാ സിനിമയിലെത്തും പോലെ വിക്രം ഇതിലും മരിച്ചു പണിയെടുത്തിട്ടുണ്ട്. എന്നാൽ ആ കഥാപാത്രത്തിന് നൽകിയിരിക്കുന്ന ഭാവഹാവാദികളും അതിന്റെ ഫോമും എല്ലാം ചേർന്ന് അദ്ദേഹത്തിന്റെ അദ്ധ്വാനം വേസ്റ്റ് ആക്കി മാറ്റിയിരിക്കുന്നു. ധൂമിലെ ആമിർ ഖാനും വിക്രം തന്നെ ചെയ്ത അംബിയും അന്യനും തുടങ്ങി ഒട്ടേറെപ്പേർ ഇതിലൂടെ കയറിയിറങ്ങി പോവുന്നുണ്ട്.

അതേ സമയം പഴയ പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ ഇർഫാൻ പത്താൻ ഒരുവിധം മെനയായി ഇതിൽ അഭിനയിച്ചിട്ടുമുണ്ട്. ഡെമോന്റെ കോളനി, ഇമായ്ക്കാ നൊടികൾ എന്നീ സിനിമകൾ ചെയ്ത അജയ് ജ്ഞാനമുത്തുവിൽ നിന്ന് ഇങ്ങനൊരു പടം സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചില്ല. പുള്ളിയോട് ഒരു അപേക്ഷയുണ്ട്. ദയവ് ചെയ്ത് ഇതിലെ ആ മലയാളം പാട്ട് എടുത്തു കളയണം. ഒരു പാപവും ചെയ്തിട്ടില്ലാത്ത മാമുക്കോയയെപ്പോലുള്ളവർ ഈ പടത്തിനു കിട്ടുന്ന തെറിയുടെ പങ്കൊന്നും അർഹിക്കുന്നില്ല.

Leave a Reply
You May Also Like

”മൂന്ന് വർഷം മുമ്പ് തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു” -വിവാഹവാർത്ത പങ്കുവച്ചു മഞ്ജിമ മോഹൻ

മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു…

ഷാജി കൈലാസിന്റെ ‘ഹണ്ട് ‘ഓഗസ്റ്റ് ഒമ്പതിന്, ടീസർ പുറത്തുവിട്ടു

രു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്

ഓസ്‌കാര്‍ ശില്‍പം വില്‍ക്കാന്‍ പറ്റാത്തതിന്റെ കാരണം എന്താണ് ?

ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകൾ അറിവ് തേടുന്ന പാവം പ്രവാസി സിനിമയിലെ നൊബേല്‍ പുരസ്‌കാരം…

താൻ കണ്ടതിൽ വെച്ചേറ്റവും ഭീതിജനകമായ ചലച്ചിത്രം എന്ന് ഇതിഹാസ സംവിധായകൻ സ്റ്റാൻലി കുബ്രിക് വിശേഷിപ്പിച്ചൊരു ഡച്ച് സിനിമയുണ്ട്

Riyas Pulikkal ലോക സിനിമാചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന സംവിധായകനാണ് സ്റ്റാൻലി കുബ്രിക്. അദ്ദേഹം താൻ…