Sanuj Suseelan

ഹോം സിനിമയ്ക്ക് അവാർഡ് കിട്ടാത്തതിനെപ്പറ്റിയുള്ള പതം പറച്ചിലുകളിൽ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. വിജയ് ബാബു നിർമിച്ചു എന്ന ഒറ്റക്കാരണത്താൽ സ്‌ക്രീനിങ്ങ് പോലും നടത്താതിരുന്നിട്ടുണ്ടെങ്കിൽ അതിനെതിരെ പരാതിപ്പെടാം. അതിൽ ന്യായമുണ്ട്. പക്ഷെ ആ സിനിമയ്ക്കും ഇന്ദ്രൻസിനും അവാർഡ് കിട്ടാത്തതിൽ അസ്വാഭാവികമായൊന്നും ഞാൻ കാണുന്നില്ല. സിനിമ കണ്ടിട്ട് എഴുതിയ പോസ്റ്റിലെ അഭിപ്രായം തന്നെയേ ഇപ്പോളും പറയാനുള്ളൂ.

” കഴിഞ്ഞ ഒരു വർഷത്തോളമായി തുടരെ തുടരെ വന്നുകൊണ്ടിരുന്ന ത്രില്ലർ, ഡാർക്ക് സിനിമകളുടെ ഇടയ്ക്ക് നല്ലൊരു ഫീൽ ഗുഡ് സിനിമ ഇറങ്ങിയാൽ എന്ത് സംഭവിക്കുമോ അതാണ് ഹോമിനും ലഭിച്ച ഭാഗ്യം. ഹൃദ്യമായ ചില മുഹൂർത്തങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇതിലുണ്ട്. സാങ്കേതികമായി മികച്ച നിലവാരമുണ്ട്. മികച്ച കാസ്റ്റിംഗും സിനിമയെ സഹായിച്ചിട്ടുണ്ട്. തീർച്ചയായും ഇതൊരു കൊള്ളാവുന്ന സിനിമയാണ്.

 

പക്ഷെ അതേ സമയം തന്നെ എക്സ്ട്രാ ഓർഡിനറി ആയ ഒരു സിനിമയുമല്ല ഹോം എന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമയിൽ കയറാൻ വേണ്ടി കഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ പ്രതിനിധികൾ കൊച്ചി നഗരത്തിലെമ്പാടുമുണ്ട്. എന്നാൽ അത്തരം കഥാപാത്രങ്ങളും കുറച്ചു കാലമായി സിനിമയിൽ കടന്നു കൂടിയിട്ടുണ്ട്. ആറ്റിട്യൂട് പ്രശ്നമുള്ള അത്തരമൊരു കഥാപാത്രം മാത്രമാണ് അന്തോണി ഒലിവർ ട്വിസ്റ്റ്. സ്വന്തം സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ കഥാപാത്രങ്ങളുടെ ഒരു പ്രോട്ടോടൈപ്പ്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റും അതുപോലെ തന്നെ. അദ്ദേഹത്തിന്റെ മേക്കപ്പ് ആണ് ആ കഥാപാത്രത്തിന് ഒരു പുതുമ തോന്നാൻ പ്രധാന കാരണം. അതൊഴിച്ചാൽ ശരീര ഭാഷയിലും സംഭാഷണ ശൈലിയിലും ഒലിവറിനോട് സാമ്യമുള്ള ഒരുപാടു കഥാപാത്രങ്ങളെ അദ്ദേഹം മുമ്പും അവതരിപ്പിച്ചിട്ടുണ്ട്.

 

പത്തു മുന്നൂറു സിനിമകളിൽ അഭിനയിച്ചിട്ടും ഇതുവരെയും സിനിമയുടെ വെള്ളിവെളിച്ചം തലയ്ക്കു പിടിക്കാത്ത ഇന്ദ്രൻസ് എന്ന മനുഷ്യനോടുള്ള സ്നേഹമാണ് പ്രേക്ഷകർ ഒലിവറിനും നൽകുന്നത്. അഭിനയസിദ്ധിയുടെ കാര്യമെടുത്താൽ ആളൊരുക്കത്തിലെ പപ്പു പിഷാരടിയെ പോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിച്ച നടനാണ് ഇന്ദ്രൻസ് എന്നോർക്കുക.”

ഹോമിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കാൾ എത്രയോ നല്ലതായിരുന്നു നായാട്ടിലെ കുഞ്ചാക്കോ ബോബന്റെ അഭിനയം. ഒരു പ്രോത്സാഹനമായിട്ടെങ്കിലും പുള്ളിക്ക് എന്തെങ്കിലും അംഗീകാരം കൊടുക്കാമായിരുന്നു. അതുപോലെ തന്നെ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോയ ഒരു സിനിമയാണ് ചുരുളി. ഇരകളുടെ അഡാപ്റ്റേഷനായ ജോജിക്ക് കിട്ടിയ പരിഗണന ചുരുളിയ്ക്ക് കിട്ടിയില്ല. ഇതൊക്കെയാണെങ്കിലും താരതമ്യേന മികച്ച അവാർഡ് നിർണയമായിരുന്നു ഇത്തവണത്തേത് എന്നതിൽ തർക്കമില്ല.

Leave a Reply
You May Also Like

ഇതുപോലൊരു പടം ഇതുവരെ ഉണ്ടായിട്ടില്ല, ഇതിനുശേഷം ഉണ്ടാകുമായിരിക്കാം

Shimjo Devassia ‘ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം…

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?…

‘ഇരുമെയ് ഒന്നായി മാറും ജാലം’: അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ലെ കല്യണപാട്ട് പുറത്തിറങ്ങി

‘ഇരുമെയ് ഒന്നായി മാറും ജാലം’: അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ലെ കല്യണപാട്ട് പുറത്തിറങ്ങി……

അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യന്റെ ചിത്രങ്ങൾ വൈറലാകുന്നു

തമിഴ്, തെലുങ്ക് സിനിമകളിൽ മുൻനിര നായികയായി മാറിയ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ…