ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ അനുഭവിച്ചു തന്നെ അറിയേണ്ട ഒന്ന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
537 VIEWS

ജാനേമൻ ആണല്ലോ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് സിനിമ. തികച്ചും അതിനർഹതയുള്ള മൂവി. ആരാധകരുടെ തള്ളുകൾ കൊണ്ടല്ല ഒരു സിനിമ വിജയിക്കേണ്ടതെന്നു കൂടി കാണിച്ചുതരുന്നുണ്ട് ജാനേമൻ. സഞ്ജു സുശീലന്റെ ആസ്വാദനം വായിക്കാം

Sanuj Suseelan

സാങ്കേതിക വിദ്യ ലോകമെമ്പാടുമുള്ള മനുഷ്യരെ പണ്ടെങ്ങുമില്ലാത്ത വിധം ഒന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കത്തുകളിൽ നിന്ന് ലാൻഡ് ഫോണുകളിലേയ്ക്കുള്ള മാറ്റം എഴുത്തിൽ നിന്നു ശബ്ദത്തിലേക്ക് ആശയവിനിമയം മാറുന്നതിന്റെ ആദ്യപടിയായിരുന്നു. പേജർ, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾക്ക് ശേഷം ഭൂമിയുടെ രണ്ടു കോണിലിരുന്ന് മുഖാമുഖം കണ്ടു സംസാരിക്കാവുന്ന സാങ്കേതികവിദ്യകൾ ഏതു

Sanuj Suseelan
Sanuj Suseelan

സാധാരണക്കാരനും ഉപയോഗിക്കാവുന്നത്ര ലളിതമായ രീതിയിൽ മൊബൈൽ ഫോണുകളിൽ ലഭ്യമായി. അവിടെയും നിൽക്കാതെ വിർച്വൽ റിയാലിറ്റിയുടെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ച് നേർക്ക് നേർ നിന്ന് സംസാരിക്കുന്ന പ്രതീതിയുണ്ടാക്കാനുള്ള വഴികൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. ഇങ്ങനെ മനുഷ്യനെ അടുപ്പിക്കാൻ ടെക്‌നോളജി പലവിധ മാർഗ്ഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഇക്കാലത്തും ഒറ്റപ്പെടൽ മൂലമുണ്ടാവുന്ന വിഷാദരോഗങ്ങളും ആത്മഹത്യകളും ഒരുവശത്തുകൂടി അപകടകരമാം വിധം വളർന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാവും എന്നാലോചിച്ചിട്ടുണ്ടോ ? ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ഒരുപക്ഷെ അനുഭവിച്ചു തന്നെ അറിയേണ്ട ഒന്ന്.

കോവിഡാനന്തര ലോകം ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഈ വിഷയമാണ് ജോയ്മോൻ , മോനിച്ചൻ എന്നീ കഥാപാത്രങ്ങളിലൂടെ ജാനേമൻ എന്ന ഈ സിനിമ രസകരമായി പറയാൻ ശ്രമിച്ചിരിക്കുന്നത്. ഈയടുത്തകാലത്തിറങ്ങിയ മറ്റു പോപ്പുലർ സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ രസകരമായ കഥാപാത്രങ്ങളും മനോഹരമായ ചില മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. സാധാരണ ഫീൽ ഗുഡ് സിനിമകളിൽ ഉപയോഗിക്കുന്ന തക്കിട തരികിട വിദ്യകളൊന്നുമില്ലാതെ അത് അവതരിപ്പിക്കാൻ അണിയറക്കാർ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ചില സീനുകളിലെങ്കിലും പ്രേക്ഷകനുമായി ഇമോഷണൽ ആയി കണക്ട് ചെയ്യാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇട്ടിയവിരയുടെയും സാവിത്രിയുടെയും പ്രണയകഥ സിനിമയിൽ പ്ലേസ് ചെയ്ത വിധവും ഇഷ്ടമായി. സാങ്കേതികമായും നല്ല നിലവാരമുള്ള ഈ ചിത്രം സൺ നെക്സ്റ്റ് OTT പ്ലാറ്റ്ഫോമിലാണ് സ്ട്രീം ചെയ്യുന്നത്.

പക്ഷെ ഇതൊക്കെ ഉള്ളപ്പോളും ഉഗ്രനൊരു സിനിമ എന്ന് പറയിപ്പിക്കാത്ത വിധത്തിൽ തികച്ചും അനാവശ്യമായ ചില കഥാപാത്രങ്ങളും ചില സീനുകളിലെ വലിച്ചു നീട്ടലും ഒരു പോരായ്മയായി നിൽക്കുന്നു. അവയൊന്നും കഥയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നുമില്ല. സമ്പത്തിന്റെ അമ്മയും പെങ്ങളും കൂടി സീരിയൽ കാണുന്ന സീൻ ശ്രദ്ധിക്കുക. ടി വി സീരിയൽ ക്ലിഷേകളെ കളിയാക്കാൻ പലരും ഉപയോഗിച്ചിട്ടുള്ള സീക്വെൻസുകൾ അതേപടി ആവർത്തിച്ച് അത് തന്നെ ഒരു ക്ലിഷേയാക്കി മാറ്റിയിട്ടുണ്ട്. സിദ്ധാർഥ് മേനോൻ അവതരിപ്പിച്ച സീരിയൽ നായകന്റെ കഥാപാത്രമൊക്കെ അതേപടി ഒഴിവാക്കേണ്ടതായിരുന്നു. മദ്യപാന രംഗങ്ങളും അതുപോലെ തന്നെ. ഏറ്റവും വലിയ കല്ലുകടിയായി തോന്നിയത് ക്ലൈമാക്സിലെ കൂട്ടത്തല്ലിന്റെ രണ്ടാം ഭാഗമാണ്. കൊച്ചുകുഞ്ഞിന്റെ ഇടപെടലിൽ തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അവർ തല്ലു നിർത്തുന്നുണ്ട്. പെട്ടെന്ന് അതിലൊരുവൻ വീണ്ടും പുറകിൽ നിന്നു ചവിട്ടിയാൽ സ്വാഭാവികമായും ആ രണ്ടു ഗ്രൂപ്പും ചേർന്ന് അവനെ പിന്തിരിപ്പിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക. പക്ഷെ അതല്ല ഇവിടെ സംഭവിക്കുന്നത്. സ്വിച്ചിട്ട പോലെ ഇപ്പറഞ്ഞവരെല്ലാം വീണ്ടും സംഘട്ടനം തുടരുന്നതാണ് സിനിമയിൽ കാണിക്കുന്നത്. യുക്തിക്കു നിരക്കുന്നതല്ല അത്. നല്ലതു പോലെ പൊയ്ക്കൊണ്ടിരുന്ന ഒരു കഥയിൽ ഇത്തരം സാധനങ്ങൾ കയറിവരുന്നത് സിനിമയുടെ മൊത്തം ഗുണനിലവാരത്തെ തന്നെ ബാധിക്കും.

ചിദംബരത്തിന്റെ ആദ്യ സിനിമയെന്ന നിലയിൽ ഇപ്പറഞ്ഞ പാളിച്ചകളൊക്കെ ഒരുതവണ ക്ഷമിക്കാം. ഏറ്റവും കുറഞ്ഞത് നല്ലൊരു സിനിമയുണ്ടാക്കാനുള്ള ആത്മാർത്ഥമായ ഒരു ശ്രമം അവർ നടത്തിയിട്ടുണ്ടെന്നതിനെ അംഗീകരിക്കുക തന്നെ വേണം. ചിത്രത്തിന്റെ രചന നിർവഹിച്ച ഗണപതിയും സപ്നേഷ് വാരച്ചലും പ്രതീക്ഷ നൽകുന്നുണ്ട്. മുകളിൽ പറഞ്ഞ പാളിച്ചകൾ അവരുടെ പരിചയക്കുറവു കൊണ്ടുണ്ടായതുകൂടിയാവാം. അഭിനേതാക്കളും കൊള്ളാം. പ്രത്യേകിച്ച് ബേസിൽ , ഗണപതി, അഭിരാം രാധാകൃഷ്ണൻ, കുഞ്ഞുകുട്ടി , ഗംഗാ മീര , ബാലു വർഗീസ് എന്നിവർ. പാലക്കാട്ടു നിന്ന് വരുന്ന ഗുണ്ടാ ബോഡി ഗാർഡിന്റെ പേരറിയില്ല. ആ കഥാപാത്രവും അതവതരിപ്പിച്ചയാളുടെ പ്രകടനവും നന്നായിട്ടുണ്ട്. സാങ്കേതികമായും നല്ല നിലവാരമുള്ള ചിത്രമാണ്. ആ കാനഡ സീനുകളൊക്കെ ചിത്രീകരിച്ചത് കാശ്മീരിലാണെന്നു ആരോ പറഞ്ഞു കേട്ടിരുന്നു. അതൊക്കെ ഏച്ചുകെട്ടില്ലാതെ സ്‌ക്രീനിൽ വന്നിട്ടുണ്ട്. ചിദംബരം – ഗണപതി സഹോദരങ്ങളുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ