Sanuj Suseelan

The Kung fu Master

ചൈനീസ് മാർഷ്യൽ ആർട്ട്സ് ഇത്രയും നന്നായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമ വന്നിട്ടുണ്ടാവില്ല. വളരെ സ്പഷ്ടമായ കണ്ടിന്യൂയിറ്റി പ്രശ്നങ്ങളും ചില അഭിനേതാക്കളുടെ വളരെ അമച്വറിഷ് ആയ അഭിനയവും ഒക്കെയുണ്ടെങ്കിലും ഇതിലെ ആക്ഷൻ സീനുകൾ മാത്രം മതി കാശു മുതലാവാൻ. The Kung Fu Master Movie Review: A Kung Fu film that needs a lot more actionകങ്ഫുവിനെ ( കുങ്ഫു എന്നാണ് നമ്മൾ മലയാളം മീഡിയംകാർ പണ്ടുതൊട്ടേ ഇതിനെ വിളിച്ചിരുന്നത്. വലുതായപ്പോളാണ് അങ്ങനെയല്ല ഈ വാക്ക് ഉച്ചരിക്കേണ്ടതെന്നു പിടികിട്ടിയത്) കുറിച്ച് ആദ്യമായി കേൾക്കുന്നത് ഒരു ഫ്രണ്ടിൽ നിന്നാണ്. വടക്കൻ കേരളത്തിൽ ഒരു സിദ്ധനെ പണ്ടാരോ ഇടിച്ചു കൊന്ന കഥ പറയുകയായിരുന്നു അവൻ.

The Kung Fu Master trailer: Abrid Shine's Christmas gift to Malayalam movie  fans | Manoramaഅയാളുടെ നെഞ്ചത്ത് കങ്ഫു പഠിച്ചിട്ടുള്ള ആരോ വെറും കൈ ചുരുട്ടി ഇടിക്കുകയിരുന്നത്രെ. ശക്തമായ ഇടിയിൽ സിദ്ധൻ്റെ നെഞ്ചിനകത്തെ വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ബ്ലീഡിങ്ങുണ്ടായി മരിച്ചുവെന്നായിരുന്നു കഥ. ഇതൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് ചൈനീസ് ആക്ഷൻ സിനിമകളിലെ വില്ലന്മാരെ കാണുമ്പോൾ ചെറിയ പേടിയും തോന്നിയിരുന്നു. Neeta Pillai – Malayalam film actress of 'Poomaram' and 'The Kung Fu Master'  fame – My Words & Thoughtsയഥാർത്ഥ ജീവിതത്തിലും ഒരു Wing Tsjun കങ്ങ്ഫു മാസ്റ്ററായ ജിജി സ്കറിയയാണ് ഇതിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ഒരു ക്വാളിറ്റി ഇതിലെ ഫൈറ്റ് സീനുകളിലുണ്ട്. മറ്റു സീനുകളിലും അദ്ദേഹം തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. മാരകമായ വേഗതയിലുള്ള കൈകാലുകളുടെ ചലനങ്ങളും മിന്നൽ പിണർ പോലുള്ള താഡനങ്ങളും ചേർന്ന് സാധാരണ സിനിമകളിൽ കാണുന്ന തരം ആക്ഷൻ രംഗങ്ങളല്ല ഈ ചിത്രത്തിലുള്ളത്.

Abrid Shine's 'The Kung Fu Master' gets a release date | Malayalam Movie  News - Times of Indiaനല്ല പരിശീലനമുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന അത്തരം രംഗങ്ങൾ ഉൾപ്പെടെ റിതു റാം എന്ന കഥാപാത്രത്തെ നീതാ പിള്ളൈ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അർജുൻ രവിയുടെ ഛായാഗ്രഹണവും നന്നായിട്ടുണ്ട്. ഹിമാചലിൻ്റെ മനോഹാരിത അർജുൻ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയിലെ ആദ്യത്തെ അരമണിക്കൂറും ആക്ഷൻ രംഗങ്ങളും കാണുമ്പോൾ ഇത് എബ്രിഡ് ഷൈൻ തന്നെ സംവിധാനം ചെയ്തതാണെന്നും ബാക്കിയുള്ളത് കാണുമ്പോൾ അദ്ദേഹമല്ല വേറാരൊ ആണ് സംവിധാനം ചെയ്തതുമെന്നു തോന്നുന്നൊരു സിനിമയാണ് ദി കങ്ഫു മാസ്റ്റർ. ഇതിലെ ആക്ഷൻ സീനുകൾ നല്ലൊരു തീയറ്റർ എക്സ്പീരിയൻസ് തന്നേനെ എന്ന് തോന്നുന്നു

തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി ദ കുങ് ഫു മാസ്റ്റര്‍ ട്രെയിലര്‍ | The Kung fu  master malayalam movie trailer| Abrid Shine| director abrid shine new  movie| Neeta Pilla( ഈ സിനിമയിൽ നിന്ന് കിട്ടിയ അറിവ് : ആയുധങ്ങൾ ഉപയോഗിക്കാതെ കയ്യും പാദങ്ങളും മാത്രം ഉപയോഗിച്ചുള്ള അഭ്യാസമാണ് കങ്ഫു. എന്നാൽ ഈ ചൈനീസ് വാക്കിന്റെ ശരിക്കുള്ള അർത്ഥം ക്ഷമയോടെ നടത്തുന്ന പരിശീലനത്തിലൂടെ കാലങ്ങൾ കൊണ്ട് നേടിയെടുക്കുന്ന അറിവെന്നാണ്. അത് എന്തുമാകാം. ഫൈറ്റ് തന്നെയാവണമെന്നില്ല )

You May Also Like

മലയാളികള്‍ ഒരുപാട് ആസ്വദിച്ച “ശ്രീശാന്ത് നെല്ലിനു കൊടുത്ത പണി”..

കുറച്ച് മുന്‍കോപിയായ ശ്രീയെ നെല്‍ നല്ലവണം കളിയാക്കി. തൊട്ട് പിന്നാലെ നടന്ന “സംഭവം” കണ്ടു മലയാളികള്‍ ഒരുപാട് ചിരിച്ചിരുന്നു

ഒരുകാലത്തെ സുമലതയുടെ മുന്നിൽ അവർ ആരുമില്ലായിരുന്നു

മലയാള സിനിമയുടെ താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ കുലപതികളിളാണ്

ഓർമക്കൂട്ടങ്ങളിലേക്ക് മലയാളിയെ സഞ്ചരിപ്പിച്ച സിനിമ…!

മലയാള സിനിമ പല കാലഘട്ടങ്ങളിലായി ജനങ്ങളുമായി ഇടകലർന്നു നിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ചില കാര്യങ്ങളിലൊക്കെയും സിനിമ മലയാളി മനസ്സിനെ സ്വാധീനിച്ചിട്ടുമുണ്ട്

യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു എളുപ്പ വിദ്യ

പലരും ചോദിക്കാറുണ്ട് യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു നല്ല സോഫ് വെയര്‍ പറഞ്ഞു തരാമോ എന്നു. IDM അടക്കം നിരവധി സോഫ്റ്റ്‌ വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.