Connect with us

Malayalam Cinema

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു രഘു

ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാൻ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളിൽ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഏച്ചു കെട്ടിയ തരം

 85 total views

Published

on

Sanuj Suseelan

ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാൻ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളിൽ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഏച്ചു കെട്ടിയ തരം താണ തമാശ രംഗങ്ങളിൽ പ്രധാന താരത്തിന് തല്ലാനും കളിയാക്കാനുമൊക്കെയായി ചേർക്കുന്ന കഥാപാത്രങ്ങളായി അവരിൽ പലരും വന്നു പോയി. ഒരുപക്ഷെ അതിനാദ്യമായി ഒരു മാറ്റമുണ്ടാക്കിയത് ശ്രീ. കെ ജി ജോർജ് ആയിരിക്കും. തമ്പിലെ ജീവിതങ്ങളുടെ കഥ പറയുന്ന “മേള” എന്ന ചിത്രത്തിൽ അദ്ദേഹം സൃഷ്ടിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത് രഘു എന്ന കലാകാരനായിരുന്നു.

നടൻ മേള രഘു അന്തരിച്ചു | actor mela reghu passed awayകളിയാക്കലുകൾ മാത്രം കേട്ട് വളർന്ന, സർക്കസ്സിൽ ബഫൂൺ ആണെങ്കിലും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സങ്കീർണമായ ഒരു കഥാപാത്രത്തെയാണ് രഘു അത്യുജ്വലമായി അഭിനയിച്ചു ഫലിപ്പിച്ചത്. മമ്മൂട്ടിയുൾപ്പെടെ മറ്റനവധി അഭിനേതാക്കൾ അണിനിരന്ന ആ ചിത്രത്തിൽ അവരെയെല്ലാം കവച്ചു വയ്ക്കുന്ന രീതിയിൽ മനോഹരമായി ഗോവിന്ദൻ കുട്ടിയെ രഘു അവതരിപ്പിച്ചു. സിനിമയുടെ ക്ലൈമാക്സിൽ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഗോവിന്ദൻ കുട്ടിയെ കണ്ണീരോടു കൂടി മാത്രമേ കണ്ടിരിക്കാനാവൂ.

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു രഘു. കോളജിൽ പഠിക്കുമ്പോൾ സാക്ഷാൽ ശ്രീനിവാസനാണ് രഘുവിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ വെട്ടൂർ പുരുഷനെ പോലെ സിനിമയിൽ നിന്ന് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് കുറച്ചു കൂടി സുരക്ഷിതത്വമുള്ള മറ്റൊരു ജോലി കണ്ടുപിടിക്കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല എന്ന് തോന്നുന്നു. ഈയിടെ ഇറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ചെറിയൊരു വേഷം ചെയ്തതുൾപ്പെടെ പത്തു മുപ്പത് സിനിമകളിലാണ് ഇത്രയും വർഷത്തിൽ അദ്ദേഹം അഭിനയിച്ചത്. അതിലൊന്നും ഓർമിക്കപ്പെടുന്ന വേഷങ്ങളൊന്നുമുണ്ടായില്ല താനും.

സിനിമ അദ്ദേഹത്തെ ചതിച്ചു എന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഒരു ദിവസം പൊടുന്നനെ വീട്ടിൽ തളർന്നു വീണ രഘു ദിവസങ്ങളോളം അബോധാവസ്ഥയിൽ കിട്ടുന്നതിന് ശേഷം ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. അറുപത്‌ വയസ്സായിരുന്നു അദ്ദേഹത്തിന്. നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച കലാകാരന് ആദരാജ്ഞലികൾ.

കടപ്പാട് MOVIE STREET

 86 total views,  1 views today

Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement