fbpx
Connect with us

Entertainment

‘റൺവേ 34’ 2015 ഓഗസ്റ്റ് പതിനെട്ടാം തിയതി നടന്ന സംഭവത്തെ അതേപടി ആവർത്തിക്കുകയല്ല ചെയ്തിരിക്കുന്നത്

Published

on

Sanuj Suseelan

2015 ഓഗസ്റ്റ് പതിനെട്ടാം തീയതി നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ഖത്തറിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന ഒരു ജെറ്റ് എയർവെയ്‌സ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അവിടെ ഇറക്കാനാവാതെ തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ നമ്പർ മുപ്പത്തി നാലിൽ സാഹസികമായി ഇറക്കുകയായിരുന്നു. മലയാളിയായ ക്യാപ്റ്റൻ മനോജ് രാമവാര്യർ ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ. കാലാവസ്ഥ പ്രക്ഷുബ്ധമാവുന്ന സന്ദർഭങ്ങളിൽ എവിടെയും നടക്കാവുന്ന ഒരു സംഭവമാണ്. എന്നാൽ ഇത് നടക്കുമ്പോൾ വിമാനത്തിൽ തുച്ഛമായ അളവിൽ മാത്രമാണ് ഇന്ധനമുണ്ടായിരുന്നത്.

തിരുവനന്തപുരം എയർപോർട്ടിൽ അന്ന് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തനക്ഷമമായിരുന്നില്ല. പെരുമഴയത്ത് വിസിബിലിറ്റി തീരെ അപര്യാപ്തമായിരിക്കുമ്പോൾ ആർക്കും അത്യാഹിതം സംഭവിക്കാതെ വിമാനം ഇറക്കാൻ പൈലറ്റിന് സാധിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ലാൻഡിംഗ് നടത്തേണ്ടി വന്നത് എന്നതിനെപ്പറ്റി അന്വേഷണം നടന്നു. ആർക്കും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും പൈലറ്റ് നടത്തിയ തെറ്റായ കണക്കുകൂട്ടലുകളും അതുണ്ടാക്കുമായിരുന്ന കനത്ത ദുരന്തവും കണക്കിലെടുത്ത് ക്യാപ്റ്റനെ ഒരു കോ- പൈലറ്റ് ആയി തരം താഴ്ത്തുകയുണ്ടായി.

അജയ് ദേവ്ഗൺ മൂന്നാമതായി സംവിധാനം ചെയ്ത Runway 34 എന്ന ഈ സിനിമ പക്ഷെ ആ സംഭവത്തെ അതേപടി അവർത്തിക്കുകയല്ല ചെയ്തിരിക്കുന്നത്. Denzel Washington അഭിനയിച്ച Flight എന്ന പ്രശസ്ത ചിത്രത്തിന്റെ കഥയെ മേൽപ്പറഞ്ഞ സംഭവവുമായി കൂട്ടിയിണക്കി ഉണ്ടാക്കിയ ഒരു ടിപ്പിക്കൽ ബോളിവുഡ് സിനിമയാണ് Runway 34 . Flight കണ്ടിട്ടുള്ളവർക്ക് ഈ സിനിമയുടെ രണ്ടാം പകുതി ഒട്ടും ഇഷ്ടമാവാൻ സാദ്ധ്യതയില്ല. ഓസ്കർ നോമിനേഷൻ ലഭിച്ച Denzel Washington ന്റെ പ്രകടനത്തിന്റെ സ്വാധീനം അറിഞ്ഞോ അറിയാതെയോ അജയ് ദേവ്ഗണിന്റെ അഭിനയത്തിലും കടന്നുവരുന്നുണ്ട്. ഹ്യൂമൻ എറർ എന്ന സാദ്ധ്യതയെ മാറ്റി നിർത്തി പൈലറ്റിനെ ഒരു ഹീറോ ആയി അവതരിപ്പിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്, അമിതാഭ് ബച്ചൻ അവതരിപ്പിച്ച നാരായൺ വേദാന്ത് എന്ന കഥാപാത്രത്തിലൂടെ കുറച്ചൊക്കെ ബാലൻസ് ചെയ്യുന്നുണ്ടെങ്കിലും.

Denzel Washington

Denzel Washington

അജയ് ദേവ്ഗണും അമിതാഭ് ബച്ചനും ബൊമൻ ഇറാനിയുമാണ് ഇതിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ പ്രകടനം അസ്സലായിട്ടുണ്ട്. മലയാളത്തിലെ തല നരച്ച സൂപ്പർ താരങ്ങൾ അദ്ദേഹത്തെ ഇനിയെങ്കിലും മാതൃകയാക്കിയാൽ എത്ര നന്നായിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾ അതിജീവിച്ച് ഹൈദരാബാദിലും മുംബൈയിലും റഷ്യയിലുമാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. VFX ഒക്കെ അത്യാവശ്യം തെറ്റില്ലാതെ വർക്ക് ചെയ്തിട്ടുണ്ട്. Flight കണ്ടിട്ടുള്ളവർക്ക് ഇത് വൻ ഡ്രാമ ആയി തോന്നുമെങ്കിലും അജയ് ദേവ്ഗൺ സംവിധാനം ചെയ്തതിൽ തരക്കേടില്ലാത്ത ഒരു സിനിമയായാണ് ഇത്. എന്തായാലും ഈ സിനിമ കണ്ടു തീർന്നപ്പോൾ ആദ്യം തോന്നിയത് Flight ഒന്നുകൂടി കാണാനാണ്. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്. അന്നത്തെ അപകടത്തെപ്പറ്റി വെറ്ററൻ ക്യാപ്റ്റൻ ശ്രീ. Jacob K Philip ഏവിയേഷൻ ന്യൂസിൽ എഴുതിയ സമഗ്രമായ ഒരു ലേഖനത്തിന്റെ ലിങ്ക് തീർച്ചയായും വായിച്ചിരിക്കേണ്ടത്. > The untold story of Jet Airways Flight 9W555

 

Advertisement

 1,328 total views,  4 views today

Continue Reading
Advertisement
Comments
Advertisement
article3 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured4 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album5 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment6 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured6 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space6 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space7 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »