എഴുതിയത് Sanuj Suseelan

സ്ലോ മോഷനിൽ സിനിമ പിടിക്കുന്നതിന് ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളയാളാണ് അമൽ നീരദ്. എന്നാൽ അദ്ദേഹത്തെ ഇക്കാര്യത്തിന് കളിയാക്കിയിട്ടുള്ളവർ ഉറപ്പായും കാണേണ്ട ഒരു പടമാണ് “സത്യം മാത്രമേ ബോധിപ്പിക്കൂ”. ഇതിലെ നായകനായ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജെയിംസ് വർഗീസ് ചായകുടിക്കുന്നതും ആഹാരം കഴിക്കുന്നതും പോലും സ്ലോ മോഷനിലാണ് എടുത്തിരിക്കുന്നത്. ACP ആണെങ്കിലും ഒരു ബൊലേറോ ജീപ്പ് യൂണിഫോമിടാതെ ലൈറ്റുമിട്ടു കൊച്ചിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു നടക്കലാണ് ടിയാന്റെ പരിപാടി.

ക്ലൂ ഒന്നും കിട്ടാതിരിക്കുമ്പോൾ പ്രത്യേകിച്ചും. ഒറ്റയ്ക്ക് ജീപ്പോടിച്ചു പോകുമ്പോളും അദ്ദേഹത്തിന്റെ മുഖത്തു നിറയെ അരിശമാണ്. ആരോടൊക്കെയോ ഉള്ള അരിശം. സ്റ്റേഷന്റെ മുന്നിൽ പട്ടാപ്പകൽ ജീപ്പ് പാർക്ക് ചെയ്യുമ്പോളും മുകളിലത്തെ കറങ്ങി കത്തുന്ന ലൈറ്റിടാൻ അദ്ദേഹം മറക്കാറില്ല. ലൈറ്റ് കൂടാതെ ആ നിലവിളി ശബ്ദവും ഇടേണ്ടതായിരുന്നു. ഇവിടം സ്വർഗ്ഗമാണ് എന്ന പടത്തിന്റെ ക്ലൈമാക്സിൽ പാതിരാത്രി ചാലി പാലാ അവതരിപ്പിക്കുന്ന കഥാപാത്രം ലൈറ്റും സൈറനുമിട്ടുവന്നു ചാണ്ടിയെ പേടിപ്പിക്കുന്നതാണ് അത് കണ്ടപ്പോ ഓർമ്മ വന്നത്. സസ്പെൻസിന്റെ കാര്യമാണെങ്കിൽ പിന്നെ പറയണ്ട.

ലവന്മാരുടെ അമിത വിനയവും കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ വിസ്തരിച്ചു കാണിച്ച് പ്രേക്ഷകന് ഒരു സംശയവും ഉണ്ടാകാതെ നോക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഒടുവിൽ ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത ഒരു ട്വിസ്റ്റുമുണ്ട്. എന്നാൽ ആ ഭാഗമൊക്കെ വരുമ്പോളേക്കും കൊലയാളി ആരായാലും ഒരു ചുക്കുമില്ല എന്ന അവസ്ഥയിലാവുന്ന പ്രേക്ഷകർ ഞെട്ടുമോ അതോ വീണ്ടും ഉറക്കം തുടരുമോ എന്നുറപ്പിച്ചു പറയാൻ പറ്റില്ല എന്ന് മാത്രം. അജ്ജാതി ക്ലൈമാക്‌സാണ്. നല്ല ഫ്രഷ് കഥ. എല്ലാം കുറ്റം മാത്രം പറയരുതല്ലോ. സുധീഷ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതിയിൽ. റോണിയും നന്നായിട്ടുണ്ട്. സൺ നെക്സ്റ്റിലാണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ലോ മോഷൻ ഓടിച്ചു വിടാൻ അത്ര എളുപ്പമല്ല. അതുകൊണ്ട് ഒരല്പം കരുതൽ നല്ലതാണ്.

ഒരു സംശയം കൂടി . IPS നേടി സർവീസിൽ കയറി അധികം കാലമായിട്ടില്ലാത്ത, ആദ്യ കേസന്വേഷിക്കുന്ന ഒരു ACP ഇതിലേതു പോലെ വീർത്ത് ഉരുണ്ടിരിക്കുമോ ? ട്രെയിനിങ് കഴിഞ്ഞിറങ്ങുമ്പോൾ ആദ്യം കുറച്ചു വർഷമെങ്കിലും നല്ല ഫിറ്റ് ആയിരിക്കില്ലേ ? ധ്യാൻ തന്നെ അഭിനയിച്ച സച്ചിൻ എന്ന സിനിമയിൽ കുടവയറും പൊണ്ണത്തടിയും ഉള്ള ക്രിക്കറ്റ് കളിക്കാരെ കാണിക്കുന്നു എന്ന് കുറ്റം പറഞ്ഞതിന് പൊളിറ്റിക്കൽ കറക്ട്നെസ്സ് കുറഞ്ഞു പോയി എന്ന് പറഞ്ഞു ആൾക്കാർ എന്നെ പഞ്ഞിക്കിട്ടതുകൊണ്ട് കൂടുതൽ സംസാരത്തിനില്ല.

Leave a Reply
You May Also Like

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’

‘ലൗലി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 21’

” ആർട്ടിക്കിൾ 21″ ജൂലായ് 28-ന് ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന…

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. തുടർന്ന് നിരവധി…

ച്യുയിങ് ഗം വിഴുങ്ങിയാൽ എന്താണ് സംഭവിക്കുക ?

ച്യുയിങ് ഗം വിഴുങ്ങിയാൽ എന്താണ് സംഭവിക്കുക ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????ചെറുപ്പത്തിൽ…