ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
263 VIEWS

Sanuj Suseelan

ഒരു ടി വി ഷോയിൽ മുകേഷ് പറഞ്ഞ കഥയാണ്. പണ്ട് കൊല്ലത്ത് അവർക്കൊരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു. ഡയണെഷ്യ എന്നാണ് പേര്. മത്സരങ്ങളിലും മറ്റും പങ്കെടുക്കാനുള്ള അമേച്വർ നാടകങ്ങളാണ് പ്രധാനമായും അവർ അവതരിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ മുകേഷും സംഘവും കൂടി ഒരു നാടക മത്സരത്തിൽ പങ്കെടുക്കാൻ പോയി. എല്ലാം റെഡിയായി. കർട്ടൻ പൊങ്ങുമ്പോളാണ് ജഡ്ജുമാരെ മുകേഷ് ശ്രദ്ധിക്കുന്നത്. അന്നത്തെ മത്സരത്തിന്റെ ഒരു ജഡ്ജ് സാക്ഷാൽ ഓ. മാധവനാണ്. അതായത് മുകേഷിന്റെ അച്ഛൻ. അദ്ദേഹത്തെ കണ്ടതോടെ മുകേഷ് ഒന്ന് പേടിച്ചു. പ്രത്യേകതരം ഒരു നാടകമാണ്. ഒരു absurd ഡ്രാമ. മുഖത്തിന്റെ ഒരു പകുതി വെളുപ്പും മറുപകുതിയിൽ കറുപ്പും ചായമടിച്ചാണ് കഥാപാത്രങ്ങൾ സ്റ്റേജിലെത്തുന്നത്. അച്ഛനെ കൊല്ലാൻ വേണ്ടി നടക്കുന്ന മകനാണ് നാടകത്തിലെ പ്രധാന കഥാപാത്രം.

അച്ഛനെ കൊന്നതിന് മകനെ കോടതി വിചാരണ ചെയ്യുകയാണ്. എന്തിനാണ് അച്ഛനെ കൊന്നതെന്ന് ജഡ്ജ് ചോദിക്കുമ്പോൾ “എന്നോടൊപ്പം കളിച്ചു വളർന്ന എന്റെ സഹോദരിയെ മറ്റൊരുവന് വിവാഹം കഴിച്ചു കൊടുത്തു” എന്നതാണ് കാരണമായി മകൻ പറയുന്നത്. സത്യത്തിൽ നാടകകൃത്ത് ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല. ഒരുമിച്ചായിരുന്ന ഇന്ത്യയും പാകിസ്ഥാനും പിന്നീട് വേർപിരിഞ്ഞത് പോലുള്ള വലിയ വലിയ കാര്യങ്ങളാണ് പുള്ളി ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. എന്തായാലും നാടകം കഴിഞ്ഞു. പിന്നെയാണ് ട്വിസ്റ്റ്. ശ്രീ. മാധവൻ സ്റ്റേജിൽ കയറി വന്നു. അദ്ദേഹം നാടകത്തെ കൊന്നു കൊലവിളിച്ചു. “എന്ത് കോപ്രായമാണിത് ? അച്ഛനെ കൊല്ലാൻ നടക്കുന്ന മകനോ ? ” എന്നൊക്കെ അദ്ദേഹം ഉറക്കെ ചോദിച്ചു. സാറിന്റെ സ്വന്തം മകൻ തന്നെയാണ് നാടകത്തിൽ മകന്റെ വേഷം ചെയ്തതെന്ന് സംഘാടകർ പറഞ്ഞപ്പോളാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. മുഖത്തെ ചായങ്ങൾ കാരണം അദ്ദേഹത്തിന് മുകേഷിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്തായാലും ഒറ്റ വാക്കേ പറഞ്ഞുള്ളൂ. “വീട്ടിൽ പോടാ” എന്നായിരുന്നു അതെന്നാണ് മുകേഷ് സരസമായി ആ പരിപാടിയിൽ പറഞ്ഞത് .

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്. ഇച്ചിരി മോൻസൺ മാവുങ്കൽ, ഇച്ചിരി ജാതി, ഇച്ചിരി മതം, ഇച്ചിരി വർഗീയം, ഒത്തിരി ഇംഗ്ലീഷ് തുടങ്ങി അപ്പോത്തിക്കിരിക്ക് പകരം പണിക്കാരൻ കിരിയാത്ത് കഷായം വച്ചതു പോലൊരു ഉൽപ്പന്നമാണ് ഈ ചിത്രം. കോവിഡ് കാലത്തും അതിനു ശേഷവും ഉണ്ടായ ചില ഇൻഡോർ ഡ്രാമകളെപ്പോലൊരു ഐറ്റം. തട്ടിപ്പ് മറച്ചുവയ്ക്കാൻ വേണ്ടി രാമനും അബ്‌ദുള്ളയും മൈഥിലിയും തുടങ്ങി ഹിറ്റ്ലറും ഗാന്ധിജിയും മുസ്സോളിനിയും വരെയുള്ളവരെ സിനിമയിൽ തിരുകി കയറ്റിയിട്ടുമുണ്ട്. സാന്ദർഭികമായി പറയട്ടെ , ഗോഡ്‌സെയെ മാത്രം കണ്ടില്ല. പലതും പറഞ്ഞു കൺകെട്ട് നടത്തി ജനങ്ങളെ പറ്റിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരുമൊക്കെ മുരളി ഗോപിയുടെ ഇഷ്ട വിഷയമാണെന്ന് തോന്നുന്നു. പക്ഷെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പെയിന്റ് അടിച്ചു പറയുമ്പോൾ കലാപരമായും സാമൂഹികമായും അതെന്തു ഗുണമാണ് ചെയ്യുന്നതെന്ന് സംശയമുണ്ട്. കാമറ സംഭവം , ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവ കൂടാതെ ലൂസിഫർ പോലും സത്യത്തിൽ ഒരേ പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാത്രമല്ല ജാതിയും മറ്റു വേലിക്കെട്ടുകളും ഉപേക്ഷിച്ചു വളരാൻ ശ്രമിക്കുന്നവരാണ് പുതിയ കുട്ടികൾ. മുതിർന്നവരേക്കാൾ സാമൂഹിക ബോധവും അവർക്കുണ്ട്. അതിന്റെ തെളിവാണ് കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് അവർ ചെയ്ത കാര്യങ്ങൾ. അവരുടെ മുന്നിലേയ്ക്ക് ഈ സ്പർദ്ധയും മറ്റും വീണ്ടും ഇറക്കി വയ്‌ക്കേണ്ട കാര്യമുണ്ടോ ? ഇതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.
ദോഷം മാത്രം പറയരുതല്ലോ. സിനിമയുടെ മൊത്തത്തിലുള്ള പ്രൊഡക്ഷൻ ക്വാളിറ്റി ഉഗ്രനായിട്ടുണ്ട്. കണ്ണഞ്ചുന്ന തരം സെറ്റുകളും മികച്ച VFX വർക്കും ഒക്കെയുണ്ട്. സിനിമാട്ടോഗ്രഫിയും കൊള്ളാം. ക്ലിഷേയും നാടകീയവും പ്രവചനീയവുമായ കഥയിൽ രതീഷ് അമ്പാട്ട് നന്നായി പണിയെടുത്തിട്ടുണ്ട്. അതിന്റെ ഗുണം സിനിമയ്ക്കുണ്ട് താനും. അഭിനേതാക്കളിൽ ഇഷ്ടപ്പെട്ടത് സിദ്ദിഖ്, ഇഷ തൽവാർ,ഷാജു, ഹോട്ടലിലെ പണിക്കാരനായ പവൻ പുത്രയെ അവതരിപ്പിച്ച ഷമീം റെയ്ൻ എന്നിവരെയാണ്. ഇഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ആരായാലും നന്നായിട്ടുണ്ട്. ധനസമ്പാദനമായിരുന്നിരിക്കണം ഇങ്ങനെയൊരു പടം തട്ടിക്കൂട്ടാൻ അണിയറക്കാരെ പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലാതെ കഴിവുള്ള ഒരു സംവിധായകനും എഴുത്തുകാരനും ഒരുമിക്കുമ്പോൾ ഇത്തരമൊരു സിനിമയല്ല പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത്. പടം ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഫോർവേഡ് ബട്ടന്റെ സഹായം കൂടിയുണ്ടെങ്കിൽ ഈസിയായി കണ്ടു തീർക്കാവുന്ന സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.