Connect with us

experience

പേപ്പർ ഫയൽ സ്കാൻ ചെയ്തു പടമാക്കി വയ്ക്കുന്നതിനെയാണ് ഇവന്മാർ ഇ-ഫയലിംഗ് എന്ന് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്

പത്തു പന്ത്രണ്ടു വർഷം മുമ്പൊരു പ്രൊജക്ടിൽ ജോലി ചെയ്തിരുന്നു. ആ കമ്പനിയുടെ BPO ഡിവിഷന് വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ ബാക്ക് ഓഫിസ് ജോലികൾ

 44 total views

Published

on

Sanuj Suseelan

പത്തു പന്ത്രണ്ടു വർഷം മുമ്പൊരു പ്രൊജക്ടിൽ ജോലി ചെയ്തിരുന്നു. ആ കമ്പനിയുടെ BPO ഡിവിഷന് വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ ബാക്ക് ഓഫിസ് ജോലികൾ ഇന്ത്യയിലേക്ക് ഔട്ട് സോഴ്സ് ചെയ്തിരിക്കുന്നത് ചെയ്യുന്നത് ഈ ഡിവിഷനാണ് . ഇതിലെ പ്രധാനപ്പെട്ട ഒരു ഭാഗം ആ കമ്പനിയുടെ കസ്റ്റമേഴ്‌സ് അയയ്ക്കുന്ന ഇൻവോയ്‌സ്‌ കോപ്പികൾ സിസ്റ്റത്തിൽ കയറ്റുന്നതാണ്. മുപ്പതു ശതമാനം ഡേറ്റ എൻട്രിയും എഴുപതു ശതമാനം മാനുവൽ എഫർട്ടും വേണ്ടി വരുന്ന ഒരു മടുപ്പിക്കുന്ന പണി. അമേരിക്കയിലെ ഓഫീസിലേക്ക് കസ്റ്റമർ ഇൻവോയ്‌സ്‌ ഹാർഡ് കോപ്പി അയച്ചുകൊടുക്കും. അവർ അത് സ്കാൻ ചെയ്തു ഇമേജ് ആയി ഒരു ഫോൾഡറിലിടും. രാവിലെ ഇന്ത്യയിലെ ടീം ജോലിക്കെത്തുമ്പോൾ ഇത് ആ ഫോൾഡറിൽ നിന്നെടുത്തിട്ടു ഓരോ ഇൻവോയ്‌സിന്റെയും ഡിജിറ്റൽ ഫയലുകളുമായി ടാഗ് ചെയ്യും. ഇത് ചെയ്യുന്ന എല്ലാവർക്കും രണ്ടു മോണിറ്റർ ഉണ്ടാവും. ഒരു മോണിറ്ററിൽ ഈ ഇൻവോയ്‌സ്‌ കോപ്പി കാണിക്കും. മറ്റേ മോണിറ്ററിൽ ഇൻവോയ്‌സിലെ ചില കോളങ്ങളിൽ കാണുന്ന ഡേറ്റ എന്റർ ചെയ്യാനുള്ള ഫോം ഉണ്ടാവും. ഓരോന്നായി ഇത് പോലെ തുറന്നു വച്ച് ആ ഫോമിൽ അടിച്ചു കയറ്റലാണ് അവരുടെ ജോലി. അമേരിക്കയിൽ അവർ രാവിലെ ജോലിക്കെത്തുമ്പോൾ ഇതെല്ലം കഴിഞ്ഞു ഡേറ്റ റെഡിയായിരിക്കും എന്നതാണ് ഇന്ത്യയിലേക്ക് ഇത് വരാനുള്ള കാരണം.

എന്തായാലും മനുഷ്യൻ ചെയ്യുന്നതായതുകൊണ്ടു തന്നെ ഒരുപാടു സമയവും തെറ്റുകൾ വരാനുള്ള ചാൻസ് ഏറെയുള്ളതുമായ ഒരു പ്രോസസ്സാണിത്. അവരുടെ വർക്ക്ഫ്ലോയിൽ മാനുവൽ ആയി ചെയ്യുന്ന ഈ ഒരേയൊരു ഭാഗം ഓട്ടോമേറ്റ് ചെയ്യലാണ് നമ്മുടെ ടീം ചെയ്യേണ്ടത്. അങ്ങനെ കമ്പനി ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ഇതിൽ ഒരു സ്‌കാനറാണ് പ്രധാന ഘടകം. അതിൽ ഈ ഇൻവോയ്‌സ്‌ വച്ചാൽ സ്കാനർ തനിയെ ഓരോ ഇൻവോയ്‌സായി സ്കാൻ ചെയ്യുമെന്ന് മാത്രമല്ല ആ ഇൻവോയ്‌സിലെ കോളങ്ങളിലുള്ള ഡേറ്റ കൂടി വേർതിരിച്ചെടുത്ത് നേരത്തെ പറഞ്ഞ ഫോമിലെ കോളങ്ങളിൽ ഇടും. ഒന്ന് രണ്ടു മാസം കൊണ്ട് സോഫ്റ്റ്‌വെയർ പണി തീർത്തു കിട്ടി. ഞാൻ അന്ന് ജോലി ചെയ്തിരുന്ന ടീമാണ് അത് ഡിപ്ലോയ് ചെയ്യേണ്ടത്. ഈ സ്കാനർ അന്ന് യൂ എസ്സിലുള്ള ഓഫീസിൽ മാത്രമേയുള്ളു. അത് ഓപ്പറേറ്റ് ചെയുന്ന ഒരു പെൺകുട്ടി രാത്രി വരും. ഞാൻ ഇവിടെ നിന്ന് സ്റ്റാർട്ട് എന്ന് പറയുമ്പോ പുള്ളിക്കാരി അവിടെ ഇൻവോയ്‌സ്‌ സ്കാൻ ചെയ്യും. ഞാൻ അത് ഇവിടെ ഇരുന്നു ഔട്ട്പുട്ട് ചെക്ക് ചെയ്യും. ഒന്ന് രണ്ടാഴ്ച രാത്രി മാത്രം ജോലി ചെയ്തു മടുത്തപ്പോൾ ഒരു സ്കാനർ വാങ്ങി തന്നാൽ നമുക്ക് എല്ലാം ഇവിടെ ഇരുന്നു തന്നെ നോക്കാമല്ലോ എന്ന് മാനേജരോട് പറഞ്ഞു. അപ്പൊ തന്നെ അവർ ഒരു സ്കാനറിനു ഓർഡറും കൊടുത്തു.

ഫ്യുജിറ്റ്സു ഉണ്ടാക്കുന്ന ഒരു സ്‌കാനറാണ്. എന്റെ ഓർമ ശരിയാണെങ്കിൽ രണ്ടോ മൂന്നോ ലക്ഷം രൂപ അന്ന് തന്നെ അതിനു വിലയുണ്ട്. അങ്ങനെ സ്കാനർ എത്തി. കണ്ടാൽ സാധാരണ ഒരു സ്കാനർ. പേപ്പർ സ്റ്റാക്ക് വയ്ക്കാനുള്ള ഭാഗം കുറച്ചു വലുതാണ് എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. ഒരു വലിയ ബൻഡിൽ ഇൻവോയ്‌സ്‌ പ്രിന്റുകൾ യൂ എസ്സിൽ നിന്ന് കൊറിയർ വന്നിട്ടുണ്ട്. സ്കാനർ സെറ്റപ്പ് ചെയ്തു. കോൺഫിഗറേഷൻ എല്ലാം കഴിഞ്ഞു. ഇൻവോയ്സുകൾ സ്കാനറിൽ ലോഡ് ചെയ്തു. സോഫ്റ്റ്‌വെയറിൽ Grab എന്നൊരു ബട്ടനുണ്ട്. അതിൽ ക്ലിക്ക് ചെയ്തു. അപ്പോളാണ് ആ സ്കാനറിന്റെ യഥാർത്ഥ ഗുണം മനസ്സിലായത്. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് നൂറോളം ഇൻവോയ്സുകൾ ഉള്ള ആ ബൻഡിൽ സ്കാൻ ചെയ്തു തള്ളി എന്ന് മാത്രമല്ല അതിലെ ഡേറ്റ മുഴുവൻ സിസ്റ്റത്തിലെ ഫോമുകളിൽ അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. അതിന്റെ വേഗത കണ്ടു ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി. അങ്ങനെ ഒന്നോ രണ്ടോ മാസം കൊണ്ട് ആ ബി പി ഓ ഡിവിഷൻ നൂറു ശതമാനം പേപ്പർലെസ്സ് ആയി മാറി എന്ന് മാത്രമല്ല ഇങ്ങനെ ഗ്രാബ് ചെയ്യുന്ന വിവരങ്ങൾ സെർച്ച് ചെയ്തു കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാനും കസ്റ്റമർക്കു സാധിക്കുന്ന വിധം അത് വളർന്നു. ഈ സ്കാനിങ്ങും ഡേറ്റ എൻട്രിയും ഒക്കെ ചെയ്തിരുന്ന നൂറോളം പേർ വരുന്ന ഒരു ടീമിനെ കമ്പനി അതേപടി തന്നെ നീക്കം ചെയ്തു. ഒരുപാടു കമ്പനികളുടെ ജോലി ചെയ്യുന്ന വളരെ വലിയ ഒരു ബി പി ഓ ആയിരുന്നത് കൊണ്ട് അവരുടെയൊന്നും ജോലി പോയില്ല. മറ്റു പ്രോജക്ടുകളിൽ അവരെ കമ്പനി മാറ്റി നിയമിച്ചു. ഓട്ടോമേഷൻ എങ്ങനെയാണു ജോലികളെ ബാധിക്കുന്നത് എന്ന് ജീവിതത്തിൽ ആദ്യമായി നേരിൽ കണ്ട ഒരു അനുഭവമായിരുന്നു അത്.

ഇന്നലെ ഇ-ഫയലിംഗ് , പേപ്പർലെസ്സ് ഓഫീസ് എന്നൊക്കെയുള്ള ചിലരുടെ തള്ള് കേട്ടപ്പോളാണ് ഈ സംഭവം ഓർമ വന്നത്. പേപ്പർ ഫയൽ സ്കാൻ ചെയ്തു പടമാക്കി വയ്ക്കുന്നതിനെയാണ് ഇവന്മാർ ഇ-ഫയലിംഗ് എന്ന് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്

 45 total views,  1 views today

Advertisement
cinema13 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement