ഇതൊരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ഒന്നുമല്ല, നല്ലൊരു ക്രൈം ഡ്രാമയാണ്

0
252

Sanuj Suseelan

ബാസാറിലേയ്ക്ക് പോകാൻ ബാഗുമായി ഇറങ്ങുന്ന റാണിയിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ഓട്ടോയിൽ കയറുന്നതിനു മുമ്പ് ബാഗിൽ നിന്ന് കുറച്ചു മാംസക്കഷണങ്ങൾ റോഡിൽ കണ്ട നായകൾക്ക് തീറ്റയായി ഇട്ടുകൊടുക്കുന്ന അവളെ ഞെട്ടിച്ചു കൊണ്ട് വലിയൊരു സ്ഫോടന ശബ്ദത്തിന്റെ അകമ്പടിയോടെ വീടിനുള്ളിൽ നിന്ന് പുറത്തേയ്ക്കു തീയാളുന്നു. സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിൽ ചിതറിത്തെറിച്ച വീടിനുള്ളിൽ നിന്ന് തന്റെ പേര് പച്ച കുത്തിയ അവളുടെ ഭർത്താവിന്റെ കൈ കിട്ടുന്നതോടെ റാണി തളർന്നു വീഴുന്നു. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഈ സ്ഫോടനം ആയിരുന്നില്ല.

Haseen Dillruba | Warning: These 28 Sexy Movies on Netflix This July Are  Dangerously Hot | POPSUGAR Entertainment Photo 2ദുരൂഹമായ ആ സംഭവത്തിന്റെ രഹസ്യം തേടി പോലീസ് നടത്തുന്ന അന്വേഷണത്തിലൂടെ ഇതൾ വിരിയുന്ന കൗതുകകരമായ ഒരു കഥയാണ് ഹസീൻ ദിൽരുബാ എന്ന ഈ ചിത്രം പറയുന്നത്. പരസ്യങ്ങളിൽ കണ്ടത് പോലെ ഇതൊരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ഒന്നുമല്ല. അത്യന്തം നാടകീയവും അവിശ്വസനീയവുമായ ക്ലൈമാക്സ് ഒഴിച്ച് നിർത്തിയാൽ നല്ലൊരു ക്രൈം ഡ്രാമയാണ് ഈ ചിത്രം. വിനിൽ മാത്യുവാണ് ഈ സിനിമയുടെ സംവിധായകൻ. Hasee Toh Phasee എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മലയാളിയായ വിനിൽ. ഉത്തരാഖണ്ഡിലെ ജ്വാലാപൂരിലുള്ള മനോഹരമായ ഘാട്ടുകളും മാർക്കറ്റും തെരുവുകളും ഒക്കെയാണ് ഈ സിനിമയുടെ പശ്ചാത്തലം.

Taapsee Pannu film Haseen Dillruba Teaser released Vikrant Massey  Harshvardhan Rane Bold Scene - प्यार के तीन रंग- खून के छींटों के संग... Haseen  Dilruba का टीजर रिलीज, दिखे तापसी पन्नू केറാണിയെ അവതരിപ്പിച്ചിരിക്കുന്നത് താപ്‍സി പന്നുവാണ്. ഉഗ്രൻ ഒരു ആക്ടറാണ് താപ്‍സി. എന്നാൽ ഈ സിനിമയിലെ യഥാർത്ഥ താരം റിഷുവിനെ അവതരിപ്പിച്ച വിക്രാന്ത് മാസിയാണ്. സിനിമയിലും ടെലിവിഷനിലും അത്ര ശ്രദ്ധേയമല്ലാത്ത വേഷങ്ങൾ ചെയ്തിരുന്ന വിക്രാന്തിന് ലോട്ടറി അടിച്ചത് പോലെ കിട്ടിയതാണ് ഇതിലെ ഋഷഭ് അഥവാ റിഷു എന്ന കഥാപാത്രം. CID ടി വി സീരിയലിലെ ഇൻസ്‌പെക്ടർ അഭിജീത്തിനെ അവതരിപ്പിച്ച ആദിത്യ ശ്രീവാസ്തവ ഇതിലും ഒരു പോലീസ് ഇൻസ്പെക്ടറെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിക്രാന്ത് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഋഷഭിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച യാമിനി ദാസാണ്. നല്ല ക്യൂട്ട് ഒരു അമ്മായി അമ്മ. മറ്റൊരു പ്രധാന കഥാപാത്രമായി ഹർഷവർധൻ റാണെയും സ്‌ക്രീനിലെത്തുന്നു.

Haseen Dillruba Movie Rating, Reviews, Story, Release, Star Cast, Box  Office - DesiMartiniഈ കഥയിലെ നായികയായ റാണി കശ്യപ് ഡൽഹിക്കാരിയാണ്. അവിടെ ജനിച്ചു വളർന്ന പെൺകുട്ടികളെ പരിചയമുള്ളവർക്കറിയാം, അവർ പൊതുവെ ധൈര്യശാലികളാണ്. അടിച്ചു പൊളിച്ചു ജീവിക്കുന്നവരുമാണ്. അത്തരം ഒരു പെൺകുട്ടിയുടെ പ്രോട്ടോടൈപ്പ് ആണ് റാണി. യഥാർത്ഥ ജീവിതത്തിലും ഡൽഹിക്കാരിയായ താപ്‍സി ആ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. പറയാനുള്ളത് അവരുടെ അഭിനയത്തെക്കുറിച്ചല്ല, ആ കഥാപാത്രത്തെക്കുറിച്ചാണ്. ഇത്തരമൊരു കഥാപാത്രം ഇപ്പോൾ മലയാള സിനിമയിലാണ് വന്നിരുന്നതെങ്കിൽ എങ്ങനെയാവും പ്രേക്ഷകർ സ്വീകരിക്കുക എന്ന് എനിക്ക് സംശയമുണ്ട്. കഥാപാത്രം മാത്രമല്ല ഇങ്ങനെയൊരു കഥയും ഇപ്പോൾ മലയാളികൾ സ്വീകരിക്കുമോ എന്നുറപ്പില്ല.

പുറമെ പുരോഗമനമൊക്കെ പറയുമെങ്കിലും തുറന്ന ബന്ധങ്ങൾ ഉൾക്കൊള്ളാവുന്ന നിലയിലേക്ക് നമ്മൾ വളർന്നിട്ടില്ല എന്നാണ് തോന്നുന്നത്. ബോളിവുഡിൽ നിന്നിറങ്ങുന്ന അർബൻ ലവ് സ്റ്റോറികൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അതിലെ കാമുകീ കാമുകന്മാർ ഒരു മുറിയിൽ ഒരുമിച്ചു താമസിക്കുന്നു. ഒരുമിച്ചു ജോലി ചെയ്യുന്നു. ചെലവുകൾ പങ്കിടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ചില സാഹചര്യങ്ങളിൽ വേർപിരിഞ്ഞതിനു ശേഷം പുതിയ ബന്ധങ്ങളിലേക്കു അവർ മാറുന്നു. ജീവിതം വീണ്ടും മുന്നോട്ടു പോകുന്നു. ഇതൊക്കെ പുതിയ തലമുറയിലെ മലയാളി യുവാക്കളിലും യുവതികളിലും തീർച്ചയായും നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ്. പക്ഷെ അത് സത്യസന്ധമായി സിനിമയിൽ കാണിക്കേണ്ട ഒരവസരം വരുമ്പോൾ നമ്മൾ ഒന്നറയ്ക്കും. എന്താവും കാരണം എന്നറിയില്ല.

എന്നാൽ ഒരുകാലത്ത് ഇതെല്ലാം സതീ സാവിത്രി സങ്കല്പങ്ങൾക്കപ്പുറത്താണ് എന്നുള്ള ധാരണ വച്ചുപുലർത്തിയിരുന്ന ബോളിവുഡ് ചിത്രങ്ങൾ ഇത്തരം കഥകൾ വളരെ കാഷ്വലായാണ് കൈകാര്യം ചെയ്യുന്നത്. താല്പര്യമുണ്ടെങ്കിൽ നെറ്റ് ഫ്ലിക്സിൽ ഈ സിനിമ കാണാവുന്നതാണ്. ഈ കുറിപ്പിലെ ആദ്യ പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത് സ്‌പോയ്‌ലർ ഒന്നുമല്ല. സിനിമയുടെ ആദ്യത്തെ അഞ്ചു മിനിറ്റിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണത്. തീർച്ചയായും നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കില്ല എന്നുറപ്പു തരുന്നു.