Sapta Saagaradaache Ello – Side B
2023/Kannada

Vino

കഴിഞ്ഞ വർഷം വന്ന ഏറ്റവും മികച്ച റൊമാന്റിക് ഡ്രാമകളിൽ ഒന്ന്, ആദ്യ ഭാഗത്തിന്റെ മറ്റൊരു ഘട്ടം പറയുന്ന “സൈഡ് ബി”

ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന മനു പഴയതെല്ലാം മറന്നു ഒരു പുതു ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും അവന്റെ ഉള്ളിൽ നിന്നും പ്രിയയെ മാത്രം ഇറക്കിവിടാൻ സാധിക്കുന്നില്ല.ഇന്ന് മറ്റ് ആരുടെയോ സ്വന്തമായി കഴിഞ്ഞിരിക്കുന്ന അവളെ ഒരു വട്ടം അകലെ നിന്നെങ്കിലും കാണാൻ അയാൾ ആഗ്രഹിക്കുന്നു, വേറെ ഒന്നിനുമല്ല അവൾ സന്തോഷവതി ആണോ,? സുഖമായിട്ടാണോ? ജീവിക്കുന്നത് എന്ന് അറിയാൻ.എവിടെ ആണെങ്കിലും, ആരുടെ ഒപ്പമാണെകിലും അവള് സുഖമായിട്ട് ആണല്ലോ ജീവിക്കുന്നത് എന്ന ചാരിതാർഥ്യം മാത്രമേ അവന്ന് വേണ്ടിയിരുന്നുള്ളു. അതിനായി പ്രിയയെ തേടി പോകുന്ന മനുവിന്റെ പാതയാണ് സിനിമ പറയുന്നത്.

റൊമാന്റിക് ചിത്രങ്ങൾക്ക് ഈ കാലത്തു പിള്ളേര് പറയുന്ന പ്രധാന പോരായ്മ ക്രിഞ്ച് അടിക്കുന്നു, പൈങ്കിളി ആണ് എന്നൊക്കെയാണ്. പ്രണയം അന്നും ഇന്നും എന്നും പൈകിളി തന്നെയാണ്.. എന്തായാലും ഇവിടെ അത്തരം ക്രിഞ്ച് സമവാക്യങ്ങളെ പാടെ വെട്ടി ആദ്യ അവസാനം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചെറു വിങ്ങൽ നൽകി,പടം അവസാനിച്ചാലും ആ കഥാപാത്രങ്ങൾ മനസ്സിൽ അങ്ങനെ നിൽക്കുന്ന രീതിയിൽ സംവിധായകൻ കൊണ്ട് വന്നിട്ടുണ്ട്.

മനുവായി രക്ഷിത് ഷെട്ടി ഒരു രക്ഷയുമില്ലാത്ത പ്രകടനത്താൽ മിന്നിക്കുമ്പോഴും എവരുടെയും മനസ്സിൽ മുന്നേ പതിഞ്ഞു നിൽക്കുന്നത് പ്രിയയായി വന്ന രുക്മണി വസന്ത് ആയിരുന്നു, എന്നാൽ ഇത്തവണ നമ്മുടെ മനസ്സിൽ ചേക്കേറുന്നത് “ചൈത്ര ജേ അച്ചർ” അവതരിപ്പിച്ച സുരഭി എന്ന കഥാപാത്രമാണ്. അവര് ഉള്ള സീൻസെല്ലാം നായകനും മേൽ ചൈത്ര സ്‌ക്രീനിൽ പിടി മുറുക്കുന്നു എന്നതാണ് സത്യം.വില്ലനും നമ്മളെ വല്ലാതെ ആസ്വസ്ഥമാക്കുന്നുണ്ട്, വെറുപ്പിച്ചു കൈ തരുന്നുണ്ട് കക്ഷി.

ടെക്നിക്കൽ എടുത്ത് പറയാൻ ഉള്ളത് കന്നഡ സ്റ്റേറ്റ് അവാർഡ് വിന്നർ ചേരൻ രാജിന്റെ മ്യൂസിക് ആണ്.അദ്ദേഹം ഇല്ലാതെ ഈ സിനിമ തന്നെ ഇല്ലന്ന് പറയേണ്ടി വരും,ആദ്യ പകുതി മുഴുവൻ അങ്ങേരുടെ പാട്ടുകൾ കൊണ്ട് നിറച്ചിരിക്കുകയാണ് സംവിധായകൻ.ഡബ് ആയിട്ട് പോലും അത് കെട്ട് അങ്ങനെ ഇരുന്ന് പോയി, അതേപോലെ ആക്ഷനും അത് എടുത്തിരിക്കുന്നതും കിടു ആയിരുന്നു.

നമ്മളിൽ ഒരു വൺ സൈഡ് പ്രേമം എങ്കിലും ഉണ്ടായിട്ടില്ലാത്തവർ വിരളമായിരിക്കും. തേച്ചത് അല്ലാതെ തന്നെ പല പല കാരണങ്ങൾ കൊണ്ട് ഒന്നിക്കാൻ പറ്റാത്ത ഒരുപാട് പ്രേമങ്ങൾ നമ്മൾക്ക് ഇടയിൽ ഉണ്ട്, അതിൽ ചിലരെങ്കിലും ചെയ്യുന്ന കാര്യം ആണ് ഒരുകാലത്തു നമ്മളിൽ വസന്തം മോടിപിടിപ്പിച്ച ആ പഴയ ലവ്വർ ഇന്ന് എന്ത് ചെയ്യുന്നു എന്ന് തിരക്കുന്ന പരിപാടി, സ്വന്തമാക്കാൻ സാധിച്ചില്ലേലും അവള് അല്ലേൽ അവൻ സന്തോഷം ആയിട്ടാണോ ഇരിക്കുന്നത് എന്ന് അറിയാൻ ഉള്ള ആഗ്രഹം,ആ ഒരു ചിന്തയെ ഈ ചിത്രം നന്നായി യൂസ് ചെയ്തിട്ടുണ്ട്.

മനു- പ്രിയ- സുരഭി… ഇവര് മൂന്നും ചേരുന്ന രണ്ട് ഭാഗങ്ങളായി പറയുന്ന, ഏകദേശം അഞ്ചു മണിക്കൂർ ഉള്ള ഈ ചിത്രം നിങ്ങൾ മിസ്സ്‌ ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം, ഒരിക്കൽ എങ്കിലും പ്രേമിച്ചിട്ടുണ്ടെൽ,, ഇനി പ്രേമിക്കാൻ ഉദ്ദേശം ഉണ്ടേൽ Dont miss it…Best of 2023 in Kannada movies.മലയാളം, തമിഴ് ഡബ് ലഭ്യമാണ്. – Available in prime

You May Also Like

എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹര ഗാനമാണ് മണിരത്നം ചിത്രം ദിൽ സേയിലെ ‘യേ അജ്നബി’

എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹര ഗാനമാണ് മണിരത്നം ചിത്രം ദിൽ സേയിലെ ‘യേ…

സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! (ഇന്നത്തെ സിനിമാ വാർത്തകൾ വായിക്കാം )

സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! ‘അന്ധകാരാ’ ട്രെയ്‌ലർ എത്തി…

“നന്നായി സമ്പാദിക്കാൻ സുകുമാരൻ ശ്രമിച്ചു, എന്നാൽ സോമൻ അങ്ങനെയായിരുന്നില്ല”, കുഞ്ചൻ പറയുന്നു

മോഹൻലാലിനും മമ്മൂട്ടിക്കും തൊട്ടുമുൻപ് സൂപ്പർതാര പദവി കയ്യാളിയിരുന്ന നടന്മാരാണ് സോമനും സുകുമാരനും. ഇവരെ നായകന്മാരാക്കി അനവധി…

7 പെൺകുട്ടികൾ മാത്രമുള്ള ആ ഭവനത്തിൽ ഒരു പുരുഷൻ ചെല്ലുമ്പോൾ…… ചിത്രം കണ്ടുകഴിയുമ്പോൾ ലേഡീസ് ഹോസ്റ്റലിൽ സെക്യൂരിറ്റി പണി കിട്ടിയാൽ പോലും പോകണ്ടെന്നു തോന്നിപ്പോകും

The Beguiled (2017) Drama ,Thriller കടപ്പാട് : നിള  1864 അമേരിക്കൻ സിവിൽ വാർ…