ക്യാമറ എത്ര മെഗാ പിക്സല്‍ ആണ്, സ്ക്രീന്‍ എത്ര വലിപ്പം ഉണ്ട്, എത്ര ജി ബി സ്ടോരെജ് സ്പേസ് ഉണ്ട് , ഓ എസ് ഏതു വേര്‍ഷന്‍ ആണ് , ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതിലും കൂടുതല്‍ ഫീച്ചര്‍ ഉള്ള ഫോണ്‍ കിട്ടുമോ എന്നൊക്കെയാണ് ഒരു ഫോണ്‍ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ ചിന്തിക്കുക. ഞാനും ഇങ്ങനെ തന്നെ ആണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത് മാത്രം ആലോചിച്ചാല്‍ പോരാ എന്നതാണ് സത്യം. ഇതിനെല്ലാം ഇടയ്ക്ക് നമ്മള് വളരെ പ്രധാനമായ ഒരു കാര്യം വിട്ടു പോകുന്നു. അതാണ് മൊബൈല്‍ ഫോണിന്റെ SAR വാല്യൂ.
Specific absorption rate എന്നതിന്റെ ചുരുക്കെഴുത്താണ് SAR. മൊബൈല്‍ ഫോണ്‍ പുറപ്പെടുവിപ്പിക്കുന്ന റെഡിയെഷന്‍ ന്റെ അളവാണ് ഇതു. watts/kilogram എന്ന യൂണിറ്റിലാണ് ഇത് കണക്കാക്കുന്നത്. ആദ്യം ഒക്കെ 2 w/kg ആയിരുന്നു ഇന്ത്യയില്‍ സാര്‍ പരിധി. 2012 സെപ്തംബര്‍ മുതല്‍ ഇന്ത്യയില്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് 1.6 w/kg ആണ് ഇപ്പോള്‍ ഇന്ത്യയില്‍ അനുവദനീയമായ സാര്‍ പരിധി.
ഇപ്പോളത്തെ നിയമം അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൊബൈല്‍ ഫോണിന്റെയും സാര്‍ വാല്യൂ അതില്‍ രേഖപ്പെടുത്തണം. ഏറ്റവും കൂടുതല്‍ റെഡിയെഷന്‍ എല്ക്കുന്നത് തലയില്‍ ആണ്. അത് വളരെ കുഴപ്പം പിടിച്ച ഒരു കാര്യം ആണെന്ന് പറയേണ്ടതില്ലല്ലോ. മൊബൈല്‍ ഫോണിന്റെ ദോഷവശങ്ങള്‍ മുഴുവനായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല എങ്കിലും ഏറ്റവും കുറവ് റെഡിയെഷന്‍ എല്ക്കുന്നത് ആണ് നല്ലത് എന്നുള്ള കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല.
SAR വാല്യൂ രണ്ടു തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും, 1.46 w/kg (head) 0.83 w/kg (body) എന്നും. ഇതില്‍ head എന്ന് എഴുതിയ സാര്‍ വാല്യൂ ആണ് കുറവ് ഉണ്ടായിരിക്കേണ്ടത്. body എന്നഴുതിയ സാര്‍ വാല്യൂ കുറവ് തന്നെ ആയിരിക്കും. അതുകൊണ്ട് കാര്യമില്ല.
സാര്‍ വാല്യൂ എത്രയും കുറയുന്നുവോ അത്രയും നല്ലതാണ്. 0.23 w/kg മുതല്‍ സാര്‍ വാല്യൂ ഉള്ള ഫോണുകള്‍ ഇറങ്ങുന്നുണ്ട്. ആരോഗ്യപരമായി അവയെല്ലാം നല്ലതാണ് എന്ന് പറയാം. 1.46 w/kg ഒക്കെ സാര്‍ വാല്യൂ ഉള്ള ഫോണുകള്‍ ഉണ്ട് അവ റെഡിയെഷന്‍ കൂടുതല്‍ പുറപ്പെടുവിക്കുന്നു, അതുകൊണ്ട് ആരോഗ്യപരമായി അത്ര നല്ലതല്ല.
ഇനി കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചര്‍ ഉള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ അവയുടെ സാര്‍ വാല്യൂ കൂടി ശ്രദ്ധിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. വില കൂടിയ ഫോണ്‍ ആയാലും കുറഞ്ഞ ഫോണ്‍ ആയാലും അവയില്‍ എല്ലാം സാര്‍ വാല്യൂ കൂടിയതും കുറഞ്ഞതും ഉണ്ട്. അത് നോക്കി വാങ്ങുക. സ്മാര്‍ട്ട് ഫോണ്‍ ആയാലും ഫീച്ചര്‍ ഫോണ്‍ ആയാലും വാങ്ങുമ്പോള്‍ സാര്‍ വാല്യൂ നോക്കാന്‍ മറക്കല്ലേ.. സാംസന്ഗ് ഇറക്കുന്ന ഭൂരിഭാഗം ഫോണുകള്‍ക്കും സാര്‍ വാല്യൂ വളരെ കുറവാണ്, അതുകൊണ്ട് ആരോഗ്യപരവുമാണ്. മറ്റു കമ്പനികളെ കുറ്റം പറയുകയല്ല. പക്ഷെ ഇന്ത്യയില്‍ 0.53 w/kg സാര്‍ വാല്യൂവില്‍ ഫോണ്‍ ഇറക്കുന്ന കമ്പനി ആണ് സാം സന്ഗ്.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു പരിധിവരെ റെഡിയെഷന്‍ കുറയ്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കൂടുതല്‍ ടെക്സ്റ്റ് മെസ്സേജ് ഉപയോഗിക്കുക. ദീര്‍ഘമായ സംഭാഷണങ്ങള്‍ കുറയ്ക്കുക. കൊച്ചു കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക.